എം.ജി.ആറിന്റെ ചരമവാർഷിക ദിനത്തിൽ 'തലൈവി' സിനിമയിലെ അരവിന്ദ് സ്വാമിയുടെ ലുക്ക് പുറത്തിറക്കി. എം.ജി.ആറുമായി വളരെയധികം രൂപ സാദൃശ്യമുള്ള ചിത്രങ്ങൾ ഇതിനോടകം സോഷ്യൽ മീഡിയയിൽ ചർച്ചയായിക്കഴിഞ്ഞു. അരവിന്ദ് സ്വാമിയുടെ ട്വിറ്റർ പേജിലൂടെയാണ് സ്റ്റില്ലുകൾ പുറത്തുവന്നത്. ഒരു വലിയ ഉത്തരവാദിത്തമാണ് തനിക്കു നിറവേറ്റാൻ ലഭിച്ചത് എന്ന് അരവിന്ദ് സ്വാമി ക്യാപ്‌ഷനിൽ പറഞ്ഞു
എ. എൽ. വിജയ് സംവിധാനം ചെയ്യുന്ന ചിത്രം 2020 ജൂൺ 26ന് റിലീസ് ചെയ്യും എന്നായിരുന്നു ആദ്യ തീരുമാനം. പക്ഷെ കോവിഡ് നിയന്ത്രണങ്ങളെ തുടർന്ന് ഷൂട്ടിംഗ് ഉൾപ്പെടെ മാറ്റിവയ്‌ക്കേണ്ടി വന്നു. തമിഴ്, ഹിന്ദി, തെലുങ്ക് ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്യുന്നത്. ജയലളിതയാവാൻ വേണ്ടി കങ്കണ ഭാരതനാട്യം അഭ്യസിച്ചിരുന്നു
സിനിമയിലെ എം.ജി.ആറിന്റെ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങിയ ശേഷം ആരാധകർ ആവേശത്തിലായിരുന്നു. അന്നും എം.ജി.ആർ. തന്നെ എന്ന് തോന്നിക്കുന്ന രൂപത്തിലാണ് അരവിന്ദ് സ്വാമി പ്രത്യക്ഷപ്പെട്ടത്. പത്തു വർഷം തുടർച്ചയായി തമിഴ്നാട് മുഖ്യമന്ത്രി ആയി എന്ന ഖ്യാതി സ്വന്തമാക്കിയ നേതാവാണ് എം.ജി. രാമചന്ദ്രൻ എന്ന എം.ജി.ആർ.
എം.ജി.ആർ. ആയി അരവിന്ദ് സ്വാമി. ജയലളിതയായി വേഷമിടുന്ന കങ്കണയുടെ കരിയറിലെ മികച്ച ചിത്രങ്ങളിലൊന്നാകും 'തലൈവി' എന്നാണ് അണിയറ പ്രവർത്തകരുടെ പ്രതീക്ഷ. സിനിമയ്ക്കായി ഏറെ തയ്യാറെടുപ്പുകളും താരം നടത്തിയിരുന്നു
എം.ജി.ആർ. ആയി അരവിന്ദ് സ്വാമി
എം.ജി.ആർ. ആയി അരവിന്ദ് സ്വാമി
ജയലളിതയായി കങ്കണ, ജയലളിതയുടെ ചെറുപ്പകാല ചിത്രം
ജയലളിതയുടെ ഓർമ്മ ദിനത്തിൽ കങ്കണ റണൗത്ത് സെറ്റിൽ