രണ്ടാം വിവാഹ വാർഷിക ആഘോഷങ്ങളുടെ തിരക്കിലാണ് പ്രിയങ്ക ചോപ്രയും ഭർത്താവ് നിക്ക് ജോനാസും. 2018 ഡിസംബർ ഒന്നിനായിരുന്നു പ്രിയങ്കയും നിക്കും തമ്മിലുള്ള വിവാഹം. പ്രിയങ്കയെക്കാൾ പത്ത് വയസ്സു കുറവുള്ള നിക്കിനെ വിവാഹം ചെയ്തപ്പോൾ പലരും ഈ ബന്ധം അധികനാൾ നീണ്ടു നിൽക്കില്ലെന്ന് വരെ വിമർശിച്ചിരുന്നു. എന്നാൽ ഓരോ ദിവസവും തങ്ങൾ കൂടുതൽ കൂടുതൽ പ്രണയത്തിലാകുന്നുവെന്നാണ് പ്രിയങ്കയും നിക്കും പറയുന്നത്.
പ്രിയങ്കയെ പരിചയപ്പെട്ട് അൽപ്പ നാളിനുള്ളിൽ തന്നെ ഇതാണ് തന്റെ ജീവിതത്തിലെ സ്ത്രീ എന്ന് നിക്ക് തീരുമാനിച്ചിരുന്നു. വെറും മൂന്ന് ഡേറ്റിങ് മാത്രമാണ് വിവാഹത്തിന് മുമ്പ് ഇരുവരും തമ്മിൽ ഉണ്ടായിരുന്നത്. അതിന് ശേഷം നിക്ക് തന്റെ അമ്മയെ വിളിച്ച് തന്റെ ജീവിതത്തിലെ പെൺകുട്ടിയെ കണ്ടെത്തിയെന്ന് അറിയിക്കുകയായിരുന്നു. 2018 ഡിസംബർ 1, 2 തീയ്യതികളിലായിരുന്നു ഇരുവരും തമ്മിലുള്ള വിവാഹം.
ഭർത്താവിന്റെ സ്നേഹത്തേയും സ്വഭാവത്തേയും കുറിച്ച് ഓരോ അഭിമുഖങ്ങളിലും പ്രിയങ്ക വാതോരാതെ സംസാരിക്കാറുണ്ട്. കിടപ്പറയിൽ നിക്കിന്റെ രസകരമായ സ്വഭാവത്തെ കുറിച്ച് പ്രിയങ്ക പറഞ്ഞ കാര്യങ്ങൾ വീണ്ടും ചർച്ചയാകുകയാണ്. മനോഹരവും രസകരവുമാണെങ്കിലും തനിക്കത് പലപ്പോഴും ബുദ്ധിമുട്ടുണ്ടാക്കാറുണ്ടെന്നും പ്രിയങ്ക പറയുന്നു.
ഇടി ഓൺലൈന് നൽകിയ അഭിമുഖത്തിലായിരുന്നു നിക്കിനെ കുറിച്ചുള്ള പ്രിയങ്കയുടെ വാക്കുകൾ.
രാവിലെ താൻ ഉറക്കമുണർന്ന് നോക്കുമ്പോൾ ആദ്യം കാണുന്നത് തന്നെ നോക്കിയിരിക്കുന്ന ഭർത്താവിന്റെ മുഖമായിരിക്കും. ശരിക്കും ഇത് വളരെ മനോഹരമാണ്. എന്നാൽ അൽപ്പം ബുദ്ധിമുട്ടും ഉണ്ടാക്കുന്നുണ്ട്.
ഉറക്കച്ചടവിൽ മുഖത്തേക്ക് നോക്കിയിരിക്കുന്ന ഭർത്താവിനെ കാണുമ്പോൾ താൻ ആകെ ചൂളിപ്പോകും. മസ്കാരയ്ക്കും മോയിസ്ചറൈസിങ് ക്രീമിനെ കുറിച്ചും രാവിലെ തന്നെ ചിന്തിക്കേണ്ടി വരും എന്നാണ് പ്രിയങ്ക രസകരമായി പറഞ്ഞത്.
എല്ലാ ഭർത്താക്കന്മാരും ഇങ്ങനെയായിരിക്കണമെന്നാണ് സ്ത്രീകൾ ആഗ്രഹിക്കുന്നത്. എന്നാൽ ഇത് അൽപ്പം വിഷമകരവുമാണെന്നും പ്രിയങ്ക.
പുതിയ സിനിമകളുടെ ചിത്രീകരണത്തിനായി ബ്രിട്ടനിലാണ് പ്രിയങ്ക ഇപ്പോഴുള്ളത്. ജിം സ്ട്രൗസ് സംവിധാനം ചെയ്യുന്ന ടെക്സ്റ്റ് ഫോർ യു ആണ് ഷൂട്ടിങ് പുരോഗമിക്കുന്ന ചിത്രം. റോബർട്ട് റോഡ്രിഗസ് സംവിധാനം ചെയ്യുന്ന വി കാൻ ബി ഹീറോസ് റിലീസ് തയ്യാറായിരിക്കുകയാണ്. 2021 ൽ നെറ്റ്ഫ്ലിക്സിൽ കുട്ടികളുടെ ചിത്രത്തിലും പ്രിയങ്ക അഭിനയിക്കുന്നുണ്ട്.