• പരിമിതികളെ വരുതിയിലാക്കിയ അരുണിനെ തേടി ആഗ്രഹിച്ച വീൽച്ചെയറെത്തി; മനസു തുറന്ന് ചിരിച്ച് ആ കർഷകൻ

     മലപ്പുറം വേങ്ങര ഊരകത്തെ ഭിന്നശേഷിക്കാരനായ കർഷകൻ അരുൺ കുമാറിന് ഇലക്ട്രോണിക് വീൽ ചെയർ ലഭിച്ചു. കണ്ണൂർ വാരങ്കടവ് സ്വദേശിയായ വ്യാപാരി അസ്ലം മക്കിയാടത് ആണ് 60000 ലധികം രൂപ വില മതിക്കുന്ന വീൽ ചെയർ സമ്മാനിച്ചത്. സംസാരിക്കാൻ ബുദ്ധിമുട്ടുള്ള കാലുകൾക്ക് ശേഷിയില്ലാതെ കൃഷി ചെയ്യുന്ന അരുണിന്റെ ജീവിതം ന്യൂസ് 18 ആണ് ലോകത്തിന് മുമ്പിൽ എത്തിച്ചത്.

     അതിന് ശേഷം അരുണിന് നിരവധി സഹായങ്ങൾ ലഭിച്ചിരുന്നു. കൃഷി വകുപ്പിന്റെ പ്രത്യേക പുരസ്കാരവും അദ്ദേഹത്തിന് ലഭിച്ചിരുന്നു. ഇലക്ട്രോണിക് വീൽ ചെയർ വേണം എന്ന ആഗ്രഹം അദ്ദേഹം പങ്ക് വെച്ചിരുന്നു. ഇതിന് പിന്നാലെയാണ് കണ്ണൂർ സ്വദേശിയായ അസ്ലം അരുണിന് വീൽ ചെയർ നൽകിയത്.

     കൃഷി ചെയ്യാൻ എന്താണ് വേണ്ടത് ?  സ്ഥലം വേണം, വിത്ത് വേണം എന്നൊക്കെ ആകും പലരുടെയും മറുപടി. എന്നാല് ഈ ചോദ്യം വേങ്ങര ഊരകം പുല്ലഞ്ചാലിലെ കാരാട് അരുൺ കുമാറിനോട് ചോദിച്ചാൽ അദ്ദേഹം കൃഷിയിടം കാണിച്ചു തരും. വിത്തും വളവും സ്ഥലവും ഒന്നും അല്ല മനസ്സ് ആണ് ആദ്യം വേണ്ടത് എന്ന് പറയാതെ തെളിയിച്ചു കാണിച്ച വ്യക്തിയാണ്  52 കാരനായ ഈ ഭിന്നശേഷിക്കാരൻ

     ജന്മനാ കാലുകൾക്ക് ശേഷിയില്ല, വ്യക്തമായി സംസാരിക്കാൻ കഴിയില്ല, പരസഹായം ഇല്ലാതെ ഒരു ഗ്ലാസ് വെള്ളം പോലും കുടിക്കാൻ പറ്റില്ല.പക്ഷേ അരുൺ ഒറ്റക്ക് ആണ് ഇവിടെ 50 വാഴ വെച്ചത്.

     കൈകൾ നിലത്തൂന്നി നിരങ്ങി നീങ്ങി വേണം അരുണിന് സഞ്ചരിക്കാൻ. ഇങ്ങനെയാണെങ്കിലും കൈക്കോട്ട് എടുത്ത് മണ്ണ് കിളച്ച് വാഴക്കന്ന് നടുമ്പോൾ അരുണിന് ഈ ശാരീരിക പരിമിതികൾ ഒന്നും പ്രശ്നമല്ല.

     ഇത് ആദ്യമായല്ല അരുൺ കൃഷി ചെയ്യുന്നത്. മറ്റൊരാൾ പാട്ടത്തിന് എടുത്ത സ്ഥലത്തിൽ കുറച്ച് ഭാഗത്ത് അരുണിന്റെ ആഗ്രഹം മനസ്സിലാക്കി കൃഷി ചെയ്യാൻ അനുവദിക്കുകയായിരുന്നു... അതിരാവിലെ തുടങ്ങും അരുൺ കൃഷിയിടത്തിൽ അധ്വാനം. ചെറിയ സഹായമൊക്കെ ഒപ്പം ഉള്ളവർ ചെയ്തു നൽകും.

     നിലം ഒരുക്കലും വാഴക്കന്ന് നടലും പിന്നീട് തടം ഒരുക്കലും എല്ലാം അരുൺ തൻ്റെ ശാരീരിക പരിമിതികളെ മറികടന്ന് ചെയ്യുന്നു. അരുണിന് സംസാരിക്കാൻ ബുദ്ധിമുട്ട് ഉണ്ട്.. പക്ഷേ കൃഷിയെ കുറിച്ച് ചോദിച്ചാൽ പറഞ്ഞ് തരും ആവും വിധം..

    " രാവിലെ ആറരയ്ക്ക് കൃഷി സ്ഥലത്ത് വന്ന് പണി തുടങ്ങും. ഉച്ചയോടെ മാത്രമേ ജോലി നിർത്തൂ" അമ്മ മാധവിക്കുട്ടിയമ്മയും സഹോദരൻ്റെ ഭാര്യ സരിതയും പറയുന്നു..  അരുണിന്റെ സ്വപ്നങ്ങളും ആഗ്രഹങ്ങളും. "ജോലി തുടങ്ങിയാൽ പിന്നെ അത് തീർത്ത് മാത്രമേ വരൂ. ഭക്ഷണവും വെള്ളവും ഒക്കെ ഇവിടെ കൊണ്ട് വന്ന് കൊടുക്കും. വാഴ നട്ട് , തടം ഒരുക്കി, വെള്ളം നനച്ച് അത് വളർത്തി വലുതാക്കി വിളവെടുക്കുന്ന വരെ ചേട്ടന് വിശ്രമം ഇല്ല.

  • പരിമിതികളെ വരുതിയിലാക്കിയ അരുണിനെ തേടി ആഗ്രഹിച്ച വീൽച്ചെയറെത്തി; മനസു തുറന്ന് ചിരിച്ച് ആ കർഷകൻ

     വർഷങ്ങൾ ആയി അരുൺ ഇത് പോലെ കൃഷി ചെയ്യാൻ തുടങ്ങിയിട്ട്.  കൃഷി വകുപ്പും അരുണിന്റെ പരിമിതികൾ അറിഞ്ഞ് സഹായിക്കുന്നുണ്ട്. കൂടെ നിൽക്കുന്നുണ്ട്.

    "കൃഷി വകുപ്പിന് കഴിയും വിധം അരുണിന്  സഹായം നൽകാൻ എപ്പോഴും ശ്രമിക്കുന്നുണ്ട്. അത് പോലെ കൃഷി ചെയ്യാൻ സ്ഥലം കണ്ടെത്താൻ, വിത്തും വളവും എല്ലാം എത്തിച്ച് കൊടുക്കാൻ , എല്ലാം കഴിയും വിധം സഹായിക്കുന്നുണ്ട്.  ഇദ്ദേഹം ശാരീരിക പരിമിതികൾ ഇങ്ങനെ മറികടന്ന് ഇത്രയും ജോലി ചെയ്യുന്നത് എത്ര വലിയ പ്രചോദനം ആണ് " കൃഷി ഓഫീസർ മെഹറുന്നീസ  പറയുന്നു.

  • പരിമിതികളെ വരുതിയിലാക്കിയ അരുണിനെ തേടി ആഗ്രഹിച്ച വീൽച്ചെയറെത്തി; മനസു തുറന്ന് ചിരിച്ച് ആ കർഷകൻ

     അരുൺ ഒരു ഊർജ്ജം ആണ്, പ്രചോദനം ആണ്. ശരീരം അല്ല, മനസ്സാണ് എല്ലാത്തിനും അടിസ്ഥാനവും  കരുത്തും എന്ന് തെളിയിക്കുക ആണ് അരുൺ തൻ്റെ ജീവിതത്തിലൂടെ..  ഒരു ഇലക്ട്രിക് വീൽ ചെയർ ആയിരുന്നു അരുണിന്‍റെ  ഏറ്റവും വലിയ സ്വപ്നം. അത് ഉണ്ടെങ്കിൽ പുറത്ത് പോകാൻ പറ്റും എന്നും വീട്ടിൽ വെറുതെ ഇരിക്കാതെ ആളുകളെ ഒക്കെ കാണാൻ പറ്റും എന്നുമായിരുന്നു പറഞ്ഞിരുന്നത്. ഒടുവിൽ ആ സ്വപ്നവും ഇപ്പോൾ സഫലമായിരിക്കുകയാണ്. 

Skip the ad in seconds
SKIP AD