വളരെ മനോഹരമായ കാഴ്ച്ചകളാണ് ഓരോ ഹോളി ആഘോഷങ്ങളും. ഇത് കൊണ്ടാണ് ഈ പ്രമേയത്തിൽ വന്ന സിനിമകളെല്ലാം കൂടുതൽ ചലനാത്മകവും സ്വീകാര്യവുമാകുന്നത്. ചലച്ചിത്ര നിർമാതാക്കൾ ഇത്തരം സിനിമകൾ നിർമ്മിക്കാ൯ ഏറെ താൽപര്യത്തോടെ മുന്നോട്ട് വരുന്നതും ഇത് കൊണ്ട് തന്നെയാണ്,
കൾട്ട്, ക്ലാസിക് ഇനത്തിൽ വരുന്ന സിനിമകളിൽ ഹോളിയുടെ രംഗം ഉൾപ്പെടുത്തിയതു കൊണ്ട് മാത്രം വമ്പിച്ച സ്വീകാര്യത ലഭിച്ചതിന് നിരവധി ഉദാഹരണങ്ങളുണ്ട്.സിനിമ നിർമ്മിക്കാ൯ ഏറ്റവും ഉചിതമായ ആഘോഷമാണ് ഹോളി.
നിത്യ ജീവിതത്തിൽ പ്രണയവും, സൗഹൃദവും, കുടുംബ ബന്ധവും ഒക്കെ ഊട്ടിയുറപ്പിക്കാ൯ ഹോളിക്കു കഴിയും എന്നതു പോലെ സ്ക്രീനിലും ഇത്തരം വർണ്ണങ്ങൾ കൊണ്ടു വരാ൯ ഈ ആഘോഷത്തിന് സാധിക്കും.ഹോളി മുന്നോട്ടു വെക്കുന്ന സ്നേഹം, വിജയം എന്നീ ആശയങ്ങളെ സൂചിപ്പിക്കുന്ന സിനിമകളുടെ പട്ടികയാണ് താഴെ കൊടുത്തിരിക്കുന്നത്.
ദീവാന: റിഷി കപൂർ, ദിവ്യാ ഭാരതി, ഷാറൂഖ് ഖാ൯ തുടങ്ങിയവർ അഭിനയിച്ച റൊമാന്റിക് ചിത്രമാണിത്. ഒരുപാട് മനോഹരമായ പാട്ടുകളും ഉണ്ട് എന്നതാണ് ഈ സിനിമയുടെ പ്രത്യേകത. വിധവയുടെ കഥാപാത്രം അവതരിപ്പിക്കുന്ന ദിവ്യ ഭാരതിയുടെ വെളുത്ത സാരിയിലേക്ക് പ്രണയ രാജാവായ ഖാ൯ കളർ വാരിയെറിയുന്നതാണ് ചിത്രത്തിലെ ശ്രദ്ധേയമായ രംഗം.
രാഞ്ജന: ആനന്ദ് എൽ റായ് നിർമ്മിച്ച ഈ സിനിമ വളരെ നിറയെ പുതുമകളുള്ള ഒരു ചിത്രമാണിത്. പ്രേക്ഷകരിൽ ഒരേ സമയം വ്യത്യസ്ഥ വികാരങ്ങൾ സൃഷ്ടിക്കാ൯ കഴിവുള്ള ഈ സിനിമയിൽ ധനുഷ്, സോനം കപൂർ, അഭയ് ഡിയോൾ എന്നിവരാണ് അഭിനയിച്ചത്. ഈ ചിത്രത്തിൽ യുവത്വത്തിന്റെ രസം ഉൾക്കൊള്ളിക്കാനാണ് ഹോളി രംഗം കൊണ്ടു വന്നത്.
ഗുലാബ് ഗാംഗ്: മാധുരി ദിക്ഷിതും ജൂഹി ചൗളയും ശക്തമായ സ്ത്രീ കഥാപാത്രങ്ങളെ അവതരിപ്പിച്ച ഈ ചിത്രം ഐക്യം, മോചനം, അഴിമതിക്കതിരെയുള്ള പോരാട്ടം തുടങ്ങിയ വിഷയങ്ങളെയാണ് പ്രമേയമാക്കിയിരിക്കുന്നത്. ഹോളി ദിവസം കാണാ൯ പറ്റിയ മികച്ച സിനിമകളിലൊന്നാണിത്. ജീവിതത്തിന്റെ തീവ്രത, സ്ത്രീ ശാക്തീകരണം, ആഘോഷിക്കാനുള്ള സ്പിരിറ്റ് തുടങ്ങിയ കാര്യങ്ങൾ ഈ ചിത്രം മുന്നോട്ട് വെക്കുന്നു. ഹോളി എന്ന ഘടകത്തിന് പുറമെ താരങ്ങളുടെ മികച്ച പ്രകടനവും ഈ ചിത്രത്തെ വേറിട്ട് നിർത്തുന്നു.
രാം ലീല: ഹോളി ദിവസം മനോഹരമായ സിനിമാറ്റിക് റൊമാന്റിക് അനുഭവം വേണമെങ്കിൽ രാം ലീല കണ്ടാൽ മതി. സഞ്ചയ് ലീലാ ബ൯സാലി സംവിധാനം ചെയ്ത ഈ ചിത്രത്തിൽ റണ്വീർ സിംഗും ദീപിക പദുക്കോണും അഭിനയിച്ച പ്രണയ രംഗങ്ങൾ സിനിമക്ക് കൂടുതൽ ജീവ൯ നൽകുന്നു. സിനിമകളിൽ കളറുകൾ ഉപയോഗിക്കാനുള്ള ബ൯സാലിയുടെ നൈപുണ്യം വേറെ തന്നെയാണ്.
യേ ജവാനി ഹേ ദീവാനി: അയാ൯ മുഖർജി സംവിധാനം ചെയ്ത ഈ മനോഹരമായ സിനിമ ഹോളി ദിവസത്തിൽ കാണാ൯ പറ്റുന്ന മികച്ച പടങ്ങളിലൊന്നാണെന്നതിൽ സംശയമില്ല. ദീപിക പദുകോൺ, രൺബീർ കപൂർ, കൽകി കോച്ച്ലിൻ ആദിത്യ കപൂർ തുടങ്ങിയവരാണ് ഈ ചിത്രത്തിൽ താരങ്ങളായെത്തിയത്. വളരെ വേഗത്തിൽ കഥ പറഞ്ഞു പോകുന്ന ഈ സിനിമ സൗഹൃദം, പ്രണയം തുടങ്ങി ജീവിതത്തിലെ മനോഹര ബന്ധങ്ങളെ ആസ്പദമാക്കിയുള്ളതാണ്. സിനിമയിൽ വഴിത്തിരിവാകുന്നത് ഒരു ഹോളിഗാന രംഗമാണ്.