• ആരോഗ്യം വീണ്ടെടുത്ത് നടിയും എംഎല്‍എയുമായ റോജ; ആശുപത്രിയിൽ നിന്നുള്ള ചിത്രങ്ങള്‍ വൈറലാകുന്നു

     ആശുപത്രി വാസത്തിനിടെ കുടുംബാംഗങ്ങളുമൊന്നിച്ചുള്ള ചിത്രങ്ങൾ പുറത്തുവിട്ട് മുന്‍കാല നടിയും വൈഎസ്ആർസിപി എംഎല്‍എയുമായ റോജ. സർജറിക്ക് ശേഷം ആരോഗ്യം വീണ്ടെടുത്ത് അതീവ സന്തോഷവതിയായാണ് ഇവർ ചിത്രങ്ങളിൽ കാണുന്നത്.

     ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് ആരോഗ്യപ്രശ്നങ്ങൾ കാരണം റോജയെ ചെന്നൈയിലെ ഫോർട്ടിസ് മലർ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചത്. രണ്ട് മേജർ സർജറികൾക്കും ഇവർ വിധേയയായിരുന്നു. ശസ്ത്രക്രിയയ്ക്ക് ശേഷം രണ്ടാഴ്ച പൂർണ്ണ വിശ്രമം വേണമെന്നാണ് ഡോക്ടർമാർ നിർദേശിച്ചിരിക്കുന്നത്. 

     റോജയുടെ ആരോഗ്യനില സംബന്ധിച്ച് ഭർത്താവ് സെൽവമണി ഒരു ഓഡിയോ സന്ദേശം പുറത്തുവിട്ടിരുന്നു. നേരത്തെ തന്നെ നടത്താനിരുന്ന സർജറികൾ ആയിരുന്നുവെന്നും കോവിഡ് വ്യാപന പശ്ചാത്തലത്തിൽ നീണ്ടു പോയതാണെന്നുമായിരുന്നു അദ്ദേഹം അറിയിച്ചത്. നിലവിൽ ആരോഗ്യനില തൃപ്തികരമാണെന്നും ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും സെൽവമണി അറിയിച്ചിരുന്നു.

     ഇതിനിടെ കഴിഞ്ഞ ദിവസം ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി വൈ.എസ്.ജഗൻ മോഹൻ റെഡ്ഡി, റോജയെ ഫോണിൽ വിളിച്ച് ആരോഗ്യവിവരങ്ങൾ തിരക്കിയിരുന്നു. തന്‍റെ മണ്ഡലത്തിൽ പാര്‍ട്ടിക്കായി റോജ നടത്തിയ പ്രവർത്തനങ്ങളെ പ്രകീർത്തിച്ച അദ്ദേഹം. ശരിയായ വിശ്രമം എടുക്കാൻ ഉപദേശിക്കുകയും ചെയ്തു എന്നാണ് റിപ്പോർട്ട്.

     ആന്ധ്ര നഗരി മണ്ഡലത്തില്‍ നിന്നുള്ള എംഎൽഎയാണ് റോജ. ഉപതെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ പ്രചാരണ പരിപാടികളിൽ പങ്കെടുക്കാൻ കഴിയാത്ത സങ്കടത്തിലാണ് റോജയെന്നാണ് ബന്ധുക്കൾ പറയുന്നത്. എന്നാൽ ഇക്കാര്യത്തിൽ ആശങ്ക വേണ്ടെന്ന് അറിയിച്ച മുഖ്യമന്ത്രി, പാര്‍ട്ടി നേതാക്കൾ തന്നെ പ്രചരണ പരിപാടികൾ ഏറ്റെടുത്ത് നടത്തുമെന്ന ഉറപ്പും നൽകി.

Skip the ad in seconds
SKIP AD