• 'പ്രായം വെറും സംഖ്യ മാത്രം'; അടിവസ്ത്ര പരസ്യമേഖലയിലെ പ്രായവിവേചനത്തെ ചോദ്യം ചെയ്ത് 52കാരി

     അടിവസ്ത്ര പരസ്യ മേഖലയിൽ നില നിൽക്കുന്ന പ്രായ വിവേചനത്തെ ചോദ്യം ചെയ്ത് മുംബൈ സ്വദേശിനി. ഗീത എന്ന 52 കാരിയാണ് പല കമ്പനികളുടെയും പ്രായ മാനദണ്ഡങ്ങളെ ചോദ്യം ചെയ്ത് രംഗത്തെത്തിയിരിക്കുന്നത്. തങ്ങളുടെ പരസ്യങ്ങളിൽ കുറച്ചു കൂടി പ്രായമായ സ്ത്രീകളെയും ഉൾപ്പെടുത്താൻ ഇ-കൊമേഴ്സ് സ്ഥാപനങ്ങൾ അടക്കം തയ്യാറാകണമെന്നാണ് അടിവസ്ത്ര മോഡൽ കൂടിയായ ഗീതയുടെ ആവശ്യം. (Image courtesy: Reuters)

     അധ്യാപികയായിരുന്ന ഗീത അൻപതാം വയസിലാണ് മോഡലിംഗ് രംഗത്തേക്ക് കടന്നു വന്നത്. ഇന്ത്യയിലെ അടിവസ്ത്ര നിർമ്മാണ കമ്പനികൾ അവരുടെ പ്രൊമോഷണൽ ഡ്രൈവുകളിൽ ചെറുപ്പക്കാരായ സ്ത്രീകളെ മാത്രമെ ഉൾപ്പെടുത്താതെ കുറച്ചു കൂടി ഉൾക്കൊള്ളുന്നവരാകണമെന്നാണ് ഗീതയുടെ ആവശ്യം. (Image courtesy: Reuters)

     ഒരു പ്രത്യേക പ്രായപരിധി കഴിഞ്ഞാൽ അടിവസ്ത്ര മോഡൽ ആകാൻ സ്ത്രീകൾ യോഗ്യരല്ലേ? എന്നാണ് ഗീത ചോദിക്കുന്നത്. മാറ്റങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്ന ഓൺലൈൻ പരാതി പ്ലാറ്റ്ഫോമായ Change.orgയിൽ ഗീത ആരംഭിച്ച ഓൺലൈൻ അപേക്ഷയെ ഉദ്ധരിച്ച് റോയിട്ടേഴ്സ് ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. '#AgenotCage','#LingerieHasNoAge'എന്നീ ഹാഷ് ടാഗുകളോട് കൂടിയാണ് ഗീതയുടെ പരാതി. (Image courtesy: Reuters)

     പ്രമുഖ അടിവസ്ത്ര കമ്പനിയായ സിവാമെയുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറെ അഭിസംബോധന ചെയ്തു കൊണ്ടുള്ള ഈ പരാതിയെ പിന്തുണച്ച് ഇതുവരെ പതിനായിരക്കണക്കിന് ആളുകളാണ് ഒപ്പുകൾ നൽകിയിരിക്കുന്നത്. (Image courtesy: Reuters)

     പ്രായമായ സ്ത്രീകൾക്കുള്ള സൗന്ദര്യമത്സരത്തിൽ റണ്ണര്‍ അപ്പ് ആയി വിജയിച്ച ശേഷമാണ് ഗീത മോഡലിംഗ് കരിയർ ആരംഭിച്ചത്. അന്‍പതാം വയസിലുള്ള ഈ കരിയർ മാറ്റത്തിന് ഗീതയുടെ കുടുംബവും സുഹൃത്തുക്കളും പൂർണ്ണ പിന്തുണയും നൽകിയിരുന്നു. ഏങ്കിലും തന്‍റെ പ്രായത്തിലുള്ള പല ഇന്ത്യൻ സ്ത്രീകൾക്കും ഇത് എത്ര ബുദ്ധിമുട്ടാണെന്നുള്ള കാര്യം വ്യക്തമായി അറിയാമെന്നും ഗീത പറയുന്നു. (Image courtesy: Reuters)

     സ്ത്രീകൾക്ക് അവർ ആഗ്രഹിക്കുന്ന തരത്തിലുള്ള വസ്ത്രം ധരിക്കാനുള്ള സ്വാതന്ത്ര്യത്തെ പരിമിതപ്പെടുത്തുന്ന, മതപരവും സാംസ്കാരികപരവുമായ മാനദണ്ഡങ്ങൾ നിലനിൽക്കുന്ന ഒരു യാഥാസ്ഥിതിക സമൂഹത്തിൽ കഴിയുന്ന ഗീതയുടെ തീരുമാനം അസാധാരണവും ധീരമായ നീക്കവുമാണെന്നാണ് വിലയിരുത്തപ്പെടുത്തുന്നത്. (Image courtesy: Reuters)

     'ഭർത്താക്കന്മാരുടെയും പ്രിയപ്പെട്ടവരുടെയും സ്വപ്നങ്ങളെ പരിപാലിക്കുകയും അവരെ പിന്തുണയ്ക്കുകയും ചെയ്യണമെന്നാണ് എല്ലാ സ്ത്രീകളോടും പറയാൻ ആഗ്രഹിക്കുന്നത്. അപ്പോഴും സ്വന്തം ജീവിതവും ആഗ്രഹങ്ങളും പ്രധാനമല്ലെന്ന് ഒരിക്കലും ചിന്തിക്കരുത്' ഗീതയുടെ വാക്കുകളെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു. (Image courtesy: Reuters)

     മുംബൈയിലെ ഒരു സ്റ്റുഡിയോയിൽ അടിവസ്ത്ര ഫോട്ടോഷൂട്ടിനിടെ ഗീത . (Image courtesy: Reuters)

Skip the ad in seconds
SKIP AD