
അന്തരിച്ച തെന്നിന്ത്യൻ നടി സൗന്ദര്യയുടെ യഥാർത്ഥ പേര് സൗന്ദര്യ സത്യനാരായണ എന്നായിരുന്നു. 1976 ജൂലൈ 18-ന് ജനിച്ച ആ അതുല്യ നടി 2004-ൽ ഉണ്ടായ ഒരു വിമാനാപകടത്തിൽ തന്റെ മുപ്പതാം വയസിലാണ് മരണമടഞ്ഞത്.

തെലുഗു സിനിമയിലെ ജനപ്രിയ നായികയായിരുന്ന സൗന്ദര്യ മറ്റു ഭാഷകളിലും മികച്ച വേഷങ്ങൾ ചെയ്ത് പ്രേക്ഷകശ്രദ്ധപിടിച്ചു പറ്റിയിട്ടുണ്ട്. സിനിമാരംഗത്ത് സൗന്ദര്യ നൽകിയ സംഭാവനകൾ മറക്കാൻ കഴിയുന്നതല്ല.

തെലുഗു സിനിമയിലെ ജനപ്രിയ നായികയായിരുന്ന സൗന്ദര്യ മറ്റു ഭാഷകളിലും മികച്ച വേഷങ്ങൾ ചെയ്ത് പ്രേക്ഷകശ്രദ്ധപിടിച്ചു പറ്റിയിട്ടുണ്ട്. സിനിമാരംഗത്ത് സൗന്ദര്യ നൽകിയ സേവനങ്ങൾ മറക്കാൻ കഴിയുന്നതല്ല.

പിന്നീട് നിരവധി ഹിറ്റ് ചിത്രങ്ങളാണ് സൗന്ദര്യയുടെതായി പുറത്തിറങ്ങിയത്. 'രാജേന്ദ്രുഡു ഗജേന്ദ്രുഡു, നമ്പർ വൺ, മയലോഡു, അല്ലാരിപ്രേമിക്കുഡു, ചിലകപ്പച്ച കാപുരം, പവിത്ര ബന്ധം, ഇന്റലോ ഇല്ലലു വന്തിന്റലോ പ്രിയുരലു, പെല്ലിച്ചേസുകുന്ദം, ആരോ പ്രണാം തുടങ്ങിയ അനേകം ചിത്രങ്ങളിലൂടെ സൗന്ദര്യ പ്രേക്ഷക പ്രശംസ പിടിച്ചുപറ്റി.

അവരുടെ അഭിനയ മികവും സൗന്ദര്യവും ജനപ്രിയ നടിമാരിൽ ഒരാളായി അവരെ ഉയര്‍ത്തിക്കൊണ്ടു വന്നു. തന്റെ കരിയറിലുടനീളം ഒരു പരമ്പരാഗത നായിക എന്ന നിലയിലാണ് അവർ സ്വീകരിക്കപ്പെട്ടിട്ടുള്ളത്. തെലുഗു സിനിമയിലെ നിത്യഹരിതനായിക എന്നും അവർ അറിയപ്പെടുന്നു.

12 വർഷക്കാലം നീണ്ടുനിന്ന തന്റെ അഭിനയ ജീവിതത്തിനിടയിൽ നൂറിലധികം സിനിമകളിൽ വേഷമിടാൻ സൗന്ദര്യയ്ക്ക് കഴിഞ്ഞിട്ടുണ്ട്. അക്കാലത്തെ എല്ലാ സൂപ്പർതാരങ്ങളോടൊപ്പവും അഭിനയിക്കാനുള്ള അവസരവും അവർക്ക് ലഭിച്ചു. 'അമ്മോരു' എന്ന സിനിമയിലെ പ്രകടനത്തിന് ശേഷം 'ആധുനിക തെലുഗു സിനിമയിലെ സാവിത്രി' എന്ന വിശേഷണമാണ് അവർക്ക് ലഭിച്ചത്.

തെലുഗു സിനിമയിലെ ജനപ്രിയ നായിക എന്ന നിലയിൽ 1990-കളിലും 2000-ത്തിന്റെ ആദ്യകാലത്തും സൗന്ദര്യ ടോളിവുഡ് അടക്കിവാണു. വ്യത്യസ്തമായ നിരവധി വേഷങ്ങളെ അവിസ്മരണീയമാക്കിത്തീർക്കാൻ അവർക്കുണ്ടായിരുന്ന കഴിവ് പ്രശംസനീയമാണ്.

സന്തോഷവതിയായ യുവതി, കോളേജ് വിദ്യാർത്ഥിനി, അമ്മ, ദേവി, വിവാഹിതയായ സ്ത്രീ, ധീരയായ യുവതി, ഗ്രാമീണ വനിത, വീട്ടുജോലിക്കാരി എന്നിങ്ങനെ ഒന്നിനൊന്ന് വ്യത്യസ്തങ്ങളായ കഥാപാത്രങ്ങളെ അവതരിപ്പിച്ചു കൊണ്ടാണ് സൗന്ദര്യ ജനഹൃദയങ്ങളിൽ ഇടം നേടിയത്.

കന്നഡ, ഹിന്ദി, തമിഴ്, മലയാളം സിനിമകളിലും ശ്രദ്ധേയമായ വേഷങ്ങൾ അവതരിപ്പിച്ചിട്ടുള്ള സൗന്ദര്യയ്ക്ക് നിർമാതാവ് എന്ന നിലയിൽ മികച്ച ചിത്രത്തിനുള്ള ദേശീയ പുരസ്‌കാരം 'ദ്വീപ' എന്ന ചലച്ചിത്രത്തിന് വേണ്ടി ലഭിച്ചിട്ടുണ്ട്. കൂടാതെ മികച്ച നടിയ്ക്കുള്ളമൂന്ന് നന്ദി അവാർഡുകളും ആറ് ഫിലിം ഫെയർ അവാർഡുകളും സൗന്ദര്യയെ തേടിയെത്തിയിട്ടുണ്ട്.

അകാലത്തിൽ വിട്ടുപോയെങ്കിലും സിനിമാ പ്രേമികളുടെ മനസിൽ സൗന്ദര്യയ്ക്കുണ്ടായിരുന്ന സ്ഥാനം എന്നും നിലനിൽക്കും. 2004 ഏപ്രിൽ 17-ന് ബംഗ്ലളൂരുവിന് സമീപം വെച്ചുണ്ടായ ഒരു വിമാനാപകടത്തിലാണ് സൗന്ദര്യ മരിക്കുന്നത്. തെലുഗു സിനിമയിൽ സവിശേഷമായ ഇടം തീർത്ത സൗന്ദര്യ ഓർമകളിലൂടെ ഇപ്പോഴും ജീവിക്കുന്നു എന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല.