സീതാകല്യാണം സീരിയലിലെ കല്യാൺ എന്ന പേരിലാണ് നടൻ അനൂപ് കൃഷ്ണൻ മലയാളി പ്രേക്ഷകർക്ക് സുപരിചിതനായത്. ശേഷം ബിഗ് ബോസ് മലയാളം സീസൺ മൂന്നിലെ കയ്യടക്കമുള്ള മത്സരാർത്ഥിയായി അനൂപ് ശ്രദ്ധേയനായി. കഴിഞ്ഞ ദിവസമാണ് അനൂപ് കൃഷ്ണന്റെയും ഐശ്വര്യയുടെയും വിവാഹനിശ്ചയ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടത്. എന്നാൽ തൊട്ടുപിന്നാലെ തന്നെ ഐശ്വര്യയുടെ നേർക്ക് ബോഡിഷെയിമിംഗ് ആരംഭിക്കുകയും ചെയ്‌തു
വധു മിടുക്കിയായ ഡോക്ടർ ആണ്. പക്ഷെ അതൊന്നുമല്ല, സൈബർ അണികൾക്ക് വിഷയം. വരനെക്കാളും വധുവിന് തടി കൂടുതൽ എന്നതാണ് ഇവർക്ക് പ്രശ്നം. ഒട്ടേറെ യൂട്യൂബ് ചാനലുകളിൽ വിവാഹനിശ്ചയ വീഡിയോ പ്രത്യക്ഷപ്പെട്ടു. ഇവിടങ്ങളിലാണ് കമെന്റുമായി ഓരോരുത്തർ എത്തിയിരിക്കുന്നത് (തുടർന്ന് വായിക്കുക)
ബിഗ് ബോസ് സീസൺ മൂന്നിൽ എപ്പോഴോ അനൂപ് കൃഷ്ണന്റെ കാമുകി സംസാരിച്ചുവെന്നും ആ പെൺകുട്ടിയല്ല ഇതെന്നുമെല്ലാമുള്ള മറ്റു ആരോപണങ്ങളുമുണ്ട്. വിവാഹ നിശ്ചയ വീഡിയോയും ചിത്രവും അനൂപ് കൃഷ്ണൻ പോസ്റ്റ് ചെയ്തിട്ടുണ്ട്
താരങ്ങൾ പലപ്പോഴും സോഷ്യൽ മീഡിയയിൽ ആക്രമണം നേരിടാറുള്ളപ്പോൾ, ചുരുക്കം ചില അവസരങ്ങളിൽ അവരുടെ പങ്കാളികളും സൈബർ ഇടത്തിലെ ആക്രമണങ്ങൾക്ക് പാത്രമാവാറുണ്ട്
അനൂപും ഐശ്വര്യയും വിവാഹനിശ്ചയ വേളയിൽ
അനൂപും ഐശ്വര്യയും വിവാഹനിശ്ചയ വേളയിൽ
അനൂപും ഐശ്വര്യയും വിവാഹനിശ്ചയ വേളയിൽ
മുൻപ് സിനിമാതാരവും മുൻ ബിഗ് ബോസ് സീസൺ മത്സരാർത്ഥിയുമായ നടൻ അനൂപ് ചന്ദ്രന്റെ ഭാര്യയും സമാന രീതിയിൽ ആക്രമിക്കപ്പെട്ടിരുന്നു