മലയാള സിനിമയിലെ ക്യൂട്ട് നായികയാണ് ദുർഗ്ഗ കൃഷ്ണ. ഇക്കഴിഞ്ഞ ഏപ്രിൽ മാസത്തിൽ വിവാഹം കഴിഞ്ഞതിൽപ്പിനെ ദുർഗ്ഗ തന്റെയും ഭർത്താവ് അർജുൻ രവീന്ദ്രന്റെയും ജീവിതത്തിലെ രസകരമായ നിമിഷങ്ങൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യാറുണ്ട്. ഒരു ട്രെയിൻ യാത്രയിൽ ജീവിതത്തിൽ ഒന്നാവാമെന്നു തീരുമാനിച്ച ഇരുവരും വളരെ രസകരമായാണ് ഓരോ പോസ്റ്റും അവതരിപ്പിക്കുക
ഗുരുവായൂരിൽ വച്ചായിരുന്നു ഇവരുടെ പ്രണയവിവാഹം സഫലമായത്. അടുത്ത ബന്ധുക്കൾ മാത്രം പങ്കെടുത്ത ചടങ്ങായിരുന്നു. ഇപ്പോൾ ദുർഗ്ഗ ഒരു ചോദ്യം ചോദിച്ചിരിക്കുകയാണ്. നിങ്ങൾക്ക് മുകളിൽ കണ്ട വിവാഹ ചിത്രത്തിൽ നിന്നും ദുർഗ്ഗ എന്താണ് അർജുനോട് പറയുന്നത് എന്ന് ഊഹിക്കാമോ? (തുടർന്ന് വായിക്കുക)
യുവനായിക ആയതിനാൽ തന്നെ ദുർഗ്ഗയ്ക്ക് ഒട്ടേറെ ഫാൻസ് ഉണ്ട്. അവരിൽ പലരും ഇതിനോടകം മറുപടി കൊടുത്തുകാണുമായിരിക്കും. എന്തായാലും ദുർഗ്ഗ ഇന്ന് രാവിലെ ചോദിച്ച ചോദ്യത്തിനുള്ള മറുപടികൾ പോസ്റ്റ് ചെയ്ത് തുടങ്ങിയില്ല. അതുവരെയും ഊഹിക്കാൻ സമയം ഉണ്ടാവും
പണ്ടൊരിക്കൽ തമിഴ്നാട്ടുകാരനെ വിവാഹം ചെയ്യണം എന്നായിരുന്നു ആഗ്രഹം എന്നിരുന്നതിനാൽ വിവാഹത്തിന് ഒരു തമിഴ് ടച്ച് കൊണ്ടുവന്നാണ് ദുർഗ്ഗ ആ ആഗ്രഹം സഫലമാക്കിയത്
പെയിന്റിംഗ് തീമിലാണ് ദുർഗ്ഗയും അർജുനും 'സേവ് ദി ഡേറ്റ്' ചിത്രങ്ങൾ ഒരുക്കിയത്
ദുർഗ്ഗയുടെയും അർജ്ജുന്റെയും വിവാഹ റിസപ്ഷൻ ചിത്രം
പ്രൊപോസൽ വേളയിലെ ചിത്രം