ടെലിവിഷൻ റിയാലിറ്റി ഷോ മാസ്റ്റർ ഷെഫ് പരിപാടിയെ കുറിച്ച് വിവരിക്കുന്ന തമന്ന ഭാട്ടിയയുടെ പ്രൊമോയാണ് ഇപ്പോൾ വൈറലാകുന്നത്. ഈ പ്രൊമോയുടെ ഫോട്ടോഷൂട്ടിൽ തമന്ന ഹോട്ട് ലുക്കിലാണ് പോസ് ചെയ്തിരിക്കുന്നത്. ബോഡികോൺ വസ്ത്രങ്ങളിലാണ് ഇത്തവണ തമന്ന തിളങ്ങുന്നത്. തെന്നിന്ത്യയിലെ പ്രശസ്ത താരങ്ങളായ ഖുഷ്ബു, സാമന്ത അക്കിനേനി, കാജൽ അഗർവാൾ, ഫിദ എന്നിവരൊക്കെ ഈ ഫോട്ടോയ്ക്ക് അഭിനന്ദനങ്ങളുമായി രംഗത്തെത്തിയിട്ടുണ്ട്.. (ചിത്രങ്ങൾക്ക് കടപ്പാട്: തമന്ന ഭാട്ടിയ ഇൻസ്റ്റാഗ്രാം അക്കൗണ്ട്)
മാസ്റ്റർ ഷെഫ് റിയാലിറ്റി ഷോയുടെ അവതാരകയായി തമന്ന ഉടൻ പ്രത്യക്ഷപ്പെടും. ഇതിന് മുന്നോടിയായാണ് ബോഡികോൺ വസ്ത്രത്തിൽ ഫോട്ടോഷൂട്ട് നടത്തിയത്. റിയലിറ്റി ഷോയുടെ പ്രൊമോയ്ക്ക് വേണ്ടിയായിരുന്നു. ഏതായാലും ഈ ചിത്രം ഇതിനോടകം സോഷ്യൽ മീഡിയയിൽ വൈറലായി കഴിഞ്ഞു.
തമന്ന അവതാരകയായി എത്തുന്ന മാസ്റ്റർ ഷെഫ് റിയാലിറ്റി ഷോ ഉടൻ സംപ്രേക്ഷണം ആരംഭിക്കുമെന്നാണ് വിവരം. പാചക റിയാലിറ്റി ഷോ ആണെന്നാണ് റിപ്പോർട്ട്. വൻ പ്രതിഫലം വാങ്ങിയാണ് റിയാലിറ്റി ഷോയുടെ അവതാരകയായി തമന്ന എത്തുന്നത്.
വ്യത്യസ്ത പോസുകളിൽ തമന്ന പ്രത്യക്ഷപ്പെടുന്ന ചിത്രങ്ങളെല്ലാം ഇതിനോടകം സോഷ്യൽ മീഡിയയിൽ വൈറലായി കഴിഞ്ഞു. ആയിരകണക്കിന് ആളുകളാണ്ചിത്രങ്ങൾ ലൈക് ചെയ്യുകയും ഷെയർ ചെയ്യുകയും ചെയ്തിരിക്കുന്നത്. തമന്നയുടെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം അക്കൌണ്ടിലാണ് ചിത്രങ്ങൾ പ്രത്യക്ഷപ്പെട്ടത്.
ബോഡികോൺ വേഷത്തിൽ തികച്ചും ഹോട്ടായാണ് തമന്നയുടെ വരവ്. അതുകൊണ്ടു തന്നെ ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു,. തമന്ന അവതാരകയായി എത്തുന്ന മാസ്റ്റർ ഷെഫ് പരിപാടിക്കായി കാത്തിരിക്കുകയാണ് അവരുടെ ആരാധകർ. പരിപാടി വൻ വിജയമാകുമെന്നാണ് ഈ രംഗത്ത് പ്രവർത്തിക്കുന്നവർ പറയുന്നത്.
തെന്നിന്ത്യയിലെ പ്രശസ്ത താരങ്ങളായ ഖുഷ്ബു, സാമന്ത അക്കിനേനി, കാജൽ അഗർവാൾ, ഫിദ എന്നിവരൊക്കെ ഈ ഫോട്ടോയ്ക്ക് അഭിനന്ദനങ്ങളുമായി രംഗത്തെത്തിയിട്ടുണ്ട്.
ബോഡികോൺ വേഷമായതുകൊണ്ടു തന്നെ വളരെ വ്യത്യസ്തമായ ഗെറ്റപ്പുകളിലാണ് ഇത്തവണ തമന്നയുടെ വരവ്. അതുകൊണ്ടു തന്നെ ചിത്രങ്ങൾ അതിവേഗം ഇന്‍റർനെറ്റിൽ വൈറലായി മാറി.