കൊറോണ കേസുകള്‍ കുറയാന്‍ തുടങ്ങിയിട്ടുണ്ടെങ്കിലും നമ്മുടെ പ്രതിരോധശേഷി സ്ഥിരമായി നിലനിര്‍ത്തേണ്ടതുണ്ട്. നിങ്ങളുടെ ശരീരത്തന് പ്രതിരോധശേഷി ധാരാളമുണ്ടെങ്കില്‍ അണുബാധകള്‍ ബാധിക്കാനുള്ള സാധ്യത കുറയും.
ശരിയായ ഭക്ഷണക്രമവും വ്യായാമവും രോഗപ്രതിരോധ ശേഷി ശക്തിപ്പെടുന്നത് പോലെ ഓയില്‍ മസാജിലൂടെയും സമാനമായ ഗുണങ്ങള്‍ ലഭിക്കും.
ഓയില്‍ മസാജിന്റെ ഗുണങ്ങള്‍: ഓയില്‍ മസാജ് നിങ്ങളുടെ ശരീരത്തിലെ രക്തയോട്ടം മെച്ചപ്പെടുത്തുന്നു. അങ്ങനെ, നിങ്ങളുടെ ശരീരത്തിലെയും പേശികളിലെയും വേദന കുറയുന്നു. സമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കുന്നു. മാനസികാരോഗ്യം നല്ലതാണെങ്കില്‍ ശരീരത്തിന്റെ പ്രതിരോധശേഷി സ്വാഭാവികമായും വര്‍ദ്ധിക്കും.
. ദിവസത്തില്‍ ഏത് സമയത്തും ഓയില്‍ മസാജ് ചെയ്യാം. രാവിലെ മസാജ് ചെയ്താല്‍ ദിവസം മുഴുവന്‍ ഉന്മേഷം ലഭിക്കും. അതുപോലെ ഉച്ചഭക്ഷണത്തിന് ശേഷം ഒരു മണിക്കൂര്‍ കഴിഞ്ഞ് മസാജ് ചെയ്യാം.
. മസാജ് ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ : ഭക്ഷണം കഴിക്കുമ്പോഴും വെറുംവയറ്റിലും മസാജ് ചെയ്യരുത്. കാരണം മസാജ് ചെയ്യുന്നത് ദഹനശക്തി വര്‍ദ്ധിപ്പിക്കുകയും രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുകയും ചെയ്യും. രാവിലെ കുറച്ച് പഴങ്ങളോ ലഘുഭക്ഷണങ്ങളോ കഴിച്ചതിന് ശേഷം മസാജ് ചെയ്യുക. അതേ സമയം, ധാരാളം ഭക്ഷണം കഴിച്ച ശേഷം വയറ്റില്‍ മസാജ് ചെയ്യുന്നത് ഒഴിവാക്കുക.
മസാജിന് ഏത് എണ്ണ ഉപയോഗിക്കാം: ഗ്രാമ്പൂ എണ്ണ, ലാവെന്‍ഡര്‍ ഓയില്‍ മുതലായവ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നു. മസാജ് ചെയ്ത ശേഷം ജാതിക്ക തണുത്ത വെള്ളത്തില്‍ പുരട്ടി കുളിക്കുന്നത് നല്ലതാണ്.