മലയാളികൾക്ക് ഈ നടിയെക്കുറിച്ച് പറയണമെങ്കിൽ ആമുഖം ആവശ്യമില്ല. മലർ മിസ് എന്ന ഒരു കഥാപാത്രം കൊണ്ട് പ്രേക്ഷക മനസ്സിൽ ചിരപ്രതിഷ്‌ഠ നേടിയ താരമാണ് സായ് പല്ലവി (Sai Pallavi). അടുത്തതായി റാണ ദഗ്ഗുബട്ടിയും സായ് പല്ലവിയും ഒന്നിക്കുന്ന തെലുങ്ക് ചിത്രം 'വിരാട പർവ്വം' (Virata Parvam) ജൂൺ 17 ന് തിയേറ്ററുകളിൽ എത്തും
സിനിമയുടെ അടുത്തിടെ നടന്ന ഒരു പ്രൊമോഷൻ പരിപാടിയിൽ സായ് പല്ലവി തന്റെ സ്വകാര്യ ജീവിതത്തെ കുറിച്ച് തുറന്നു പറയുകയും ചില മധുരസ്മരണകൾ പങ്കുവെക്കുകയും ചെയ്തു. താരത്തിന്റെ അനുജത്തി പൂജയും അഭിനയ രംഗത്ത് എത്തിക്കഴിഞ്ഞു (തുടർന്ന് വായിക്കുക)
സഖാവ് രാവണ്ണയുമായി (റാണ ദഗ്ഗുബട്ടി) പ്രണയത്തിലാകുന്ന വെണ്ണേല (സായ് പല്ലവി) എന്ന യുവതിയുടെ കഥയാണ് ചിത്രം വിവരിക്കുന്നത്. ഉഡുഗുല വേണു സംവിധാനം ചെയ്യുന്ന ചിത്രം 1990-കളിലെ ആന്ധ്രാപ്രദേശിലെ നക്സലൈറ്റ് പ്രസ്ഥാനത്തിന്റെ പശ്ചാത്തലത്തിലാണ് കഥപറയുന്നത്
ജൂൺ 5ന് പുറത്തിറങ്ങിയ സിനിമയുടെ ട്രെയ്‌ലർ നക്സലുകളും പോലീസുകാരും സാധാരണക്കാരും ഉൾപ്പെടുന്ന പോരാട്ടത്തിലേക്ക് ഒരു കാഴ്ച നൽകിയിരുന്നു. ട്രെയ്‌ലർ 1.3 മില്യൺ വ്യൂസ് നേടി. ഇത് ഒരു ചിന്തോദ്ദീപകമായ സിനിമയായിരിക്കുമെന്ന് ട്രെയ്‌ലർ പ്രതീക്ഷ നൽകുന്നു. ഇതിലെ സംഭാഷണങ്ങളും പശ്ചാത്തല സംഗീതവും പ്രശംസ ഏറ്റുവാങ്ങിയിരുന്നു
'വിരാട പർവ്വത്തിലെ' നാഗദാരിലോ എന്ന ഗാനത്തിന്റെ ലിറിക്കൽ വീഡിയോ നേരത്തെ യൂട്യൂബിൽ റിലീസ് ചെയ്തിരുന്നു. മികച്ച പ്രതികരണം ലഭിച്ച ഗാനത്തിന് 5.7 ലക്ഷത്തിലധികം വ്യൂസ് ലഭിക്കുകയുണ്ടായി. സുരേഷ് ബോബിലി ഒരുക്കിയ സംഗീതവും ആരാധകർക്ക് ഇഷ്ടപ്പെട്ടിട്ടുണ്ട്
23-ാം വയസ്സിൽ ഞാൻ വിവാഹിതയാകുമെന്നും 30-ാം വയസ്സിനകം രണ്ട് കുട്ടികളുണ്ടാകുമെന്നും ഞാൻ കരുതി എന്നാണ് സായ് പല്ലവി പ്രൊമോഷൻ വേളയിൽ പറഞ്ഞത്
ശ്രീ ലക്ഷ്മി വെങ്കിടേശ്വര സിനിമാസും സുരേഷ് പ്രൊഡക്ഷൻസും ചേർന്ന് നിർമ്മിക്കുന്ന 'വിരാട പർവ്വത്തിൽ' റാണ, സായ് പല്ലവി എന്നിവരെ കൂടാതെ പ്രിയാമണി, നന്ദിത ദാസ്, ഈശ്വരി റാവു, രാഹുൽ രാമകൃഷ്ണ, തുടങ്ങിയവരും അഭിനയിക്കുന്നു