നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • ട്രെയിനിനടിയിൽ പത്തടി നീളമുള്ള രാജവെമ്പാല; സുരക്ഷിതമായി കാട്ടിലേക്കയച്ച ഉദ്യോഗസ്ഥർക്ക് അഭിനന്ദന പ്രവാഹം

  ട്രെയിനിനടിയിൽ പത്തടി നീളമുള്ള രാജവെമ്പാല; സുരക്ഷിതമായി കാട്ടിലേക്കയച്ച ഉദ്യോഗസ്ഥർക്ക് അഭിനന്ദന പ്രവാഹം

  ഉത്തരാഖണ്ഡിലെ വനം വകുപ്പ് ഉദ്യോഗസ്ഥനായ എം ധകാതെ ട്വിറ്ററിൽ പങ്കുവച്ച വീഡിയോ നിരവധി പേരാണ് പങ്കുവച്ചിരിക്കുന്നത്.

  News18

  News18

  • Share this:
   ട്രെയിൻ ചക്രങ്ങൾക്കിടയിൽ കുരുങ്ങിയ രാജവെമ്പാലയെ കണ്ട് യാത്രക്കാർ ആദ്യമൊന്നു ഭയന്നു. പിന്നാലെ റെയിൽവെ, ഫോറസ്റ്റ് ജീവനക്കാർ സ്ഥലത്തെത്തി. ഇവർ ഏറെ പണിപ്പെട്ട് രാജവെമ്പാലയെ പുറത്തെടുത്തത്. പത്തടിയോളം നീളമുള്ള രാജവെമ്പാലയെ പിടികൂടി കൂട്ടിലാക്കിയ ശേഷം വനംവകുപ്പ് ഉദ്യോഗസ്ഥർ കാട്ടിൽ തുറന്നുവിട്ടു.

   ഉത്തരാഖണ്ഡിലെ വനം വകുപ്പ് ഉദ്യോഗസ്ഥനായ എം ധകാതെ ട്വിറ്ററിൽ പങ്കുവച്ച  വീഡിയോ നിരവധി പേരാണ് പങ്കുവച്ചിരിക്കുന്നത്. പാമ്പിനെ രക്ഷപ്പെടുത്തുന്നതിന് മുമ്പ് യാത്രക്കാരുടെ സുരക്ഷിതത്വം ഉറപ്പുവരുത്തിയിരുന്നെന്നും ട്രെയിൻ സമയക്രമത്തില്‍ മാറ്റം  വരാതിരിക്കാന്‍ ശ്രദ്ധിച്ചിരുന്നതായും അദ്ദേഹം ട്വീറ്റ് ചെയ്തു.

   കത്ഗോദാം സ്റ്റേഷന് സമീപത്തുവച്ചാണ് ട്രെയിൻ ചക്രങ്ങൾക്കിടയിൽ കുടുങ്ങിയ രാജവെമ്പാലയെ പുറത്തെടുത്തത്. റെയിൽവെ സുരക്ഷാ സേനയെയും ഫോറസ്റ്റ് ഉദ്യോഗസ്ഥരെയും അഭിനന്ദിച്ച് നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്.   Also Read അള മുട്ടിയാൽ ചേരയും..!! ഒരു മൂർഖനെ നൈസായങ്ങ് വിഴുങ്ങി
   First published:
   )}