10 അല്ല, 20 വര്‍ഷമായിട്ടും മഞ്ജു വാര്യര്‍ക്ക് മാറ്റമില്ല

ഛായാഗ്രഹനും സംവിധായകനുമായ സന്തോഷ് ശിവനാണ് മഞ്ജുവിന്റെ രണ്ടു കാലഘട്ടങ്ങളിലെ ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുന്നത്.

news18
Updated: January 20, 2019, 8:25 AM IST
10 അല്ല, 20 വര്‍ഷമായിട്ടും മഞ്ജു വാര്യര്‍ക്ക് മാറ്റമില്ല
മഞ്ജു വാര്യർ
  • News18
  • Last Updated: January 20, 2019, 8:25 AM IST
  • Share this:
പത്ത് വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള ഫോട്ടോ പോസ്റ്റ് ചെയ്യാനുള്ള ചലഞ്ചാണ് ഇപ്പോള്‍ ഫേസ്ബുക്കിലെ ട്രെന്‍ഡിംഗ്. ഈ ചലഞ്ചില്‍ സെലിബ്രിറ്റികള്‍ ഉള്‍പ്പെടെ നിരവധി പേരാണ് പങ്കെടുക്കുന്നതും. ഇത്തരത്തില്‍ മഞ്ജു വാര്യരുടെ രണ്ട് ചിത്രങ്ങളും ഫേസ്ബുക്കിലുണ്ട്. ഛായാഗ്രഹനും സംവിധായകനുമായ സന്തോഷ് ശിവനാണ് മഞ്ജുവിന്റെ രണ്ടു കാലഘട്ടങ്ങളിലെ ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുന്നത്.

1998ലെയും 2018ലെയും ചിത്രങ്ങളാണ് സന്തോഷ് ശിവന്‍ പോസ്റ്റ് ചെയ്തത്. മുല്ലപ്പൂ ചൂടി മലയാളി സ്റ്റൈലിലുള്ളതാണ് ഇരു ചിത്രങ്ങളും. ചിത്രങ്ങള്‍ തമ്മില്‍ 20 വര്‍ഷത്തെ അന്തരമുണ്ടെങ്കിലും മഞ്ജുവിന് കാര്യമായ മാറ്റങ്ങളൊന്നുമില്ലെന്നാണ് ആരാധകരുടെ കമന്റ്.
ഉറുമിക്ക് ശേഷം സന്തോഷ് ശിവന്‍ സംവിധാനം ചെയ്യുന്ന ജാക്ക് ആന്റ് ജില്ലിലും മഞ്ജു വാര്യരാണ് നായിക.

സന്തോഷ് ശിവൻ ഫേസ്ബുക്ക് പേജിൽ പങ്കുവച്ച ചിത്രം.
First published: January 19, 2019, 11:04 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading