• HOME
  • »
  • NEWS
  • »
  • buzz
  • »
  • 10 YEAR OLD BOY ALLEGEDLY STABBED SOMEONE WITH A SYRINGE DURING SLEEP

ഉറക്കത്തിൽ ആരോ സിറിഞ്ച് കൊണ്ടു കുത്തിയെന്ന് 10 വയസുകാരൻ; അജ്ഞാതനെ തപ്പി; ഒടുവിൽ ട്വിസ്റ്റ്

കുത്തിയ അജ്ഞാതൻ ഓടിപോകുന്നതു കണ്ടെന്നും കുട്ടി വീട്ടുകാരോടു പറഞ്ഞു. ബന്ധുക്കളും നാട്ടുകാരും തെരച്ചിൽ നടത്തിയെങ്കിലും ആരെയും കണ്ടത്താനായില്ല.

  • Share this:
    കൊച്ചി; ഉറക്കത്തിൽ അജ്ഞാതൻ സിറിഞ്ച് കൊണ്ടു കുത്തിയെന്ന പത്തു വയസുകാരന്റെ പരാതി ബന്ധുക്കളെയും പൊലീസിനെയും പൊല്ലാപ്പിലാക്കി. ഒടുവിൽ കൗൺസിലിങ് നടത്തിയപ്പോഴാണു തന്നെ ആരോ കുത്തിയത് സ്വപ്നത്തിലാണെന്നു വ്യക്തമായത്.
    TRENDING:Unlock 1.0 Kerala ഞായറാഴ്ച്ച സമ്പൂർണ ലോക്ക്ഡൗൺ; ആരാധനാലയങ്ങൾക്കും പരീക്ഷകൾക്കും ഇളവ് [NEWS]സംസ്ഥാനത്ത് സർക്കാർ ജോലിക്ക് ആധാർ നിർബന്ധമാക്കി [NEWS]Xiomi Smart Curtains ശബ്ദംകൊണ്ട് നിയന്ത്രിക്കാം; സ്മാർട്ട് കർട്ടനുമായി ഷവോമി [NEWS]
    ചേരാനല്ലൂർ മാതിരപ്പിള്ളി വാലത്താണ് സംഭവം.  ഉച്ചയ്ക്കു കിടന്നുറങ്ങുന്നതിനിടെയാണ് കുട്ടിയെ ആരോ ഒരാൾ സിറിഞ്ച് കൊണ്ടു കുത്തിയത്. ഇതോടെ കുട്ടി കരഞ്ഞ് ബഹളമുണ്ടാക്കി. കുത്തിയ അജ്ഞാതൻ ഓടിപോകുന്നതു കണ്ടെന്നും കുട്ടി വീട്ടുകാരോടു പറഞ്ഞു. ബന്ധുക്കളും നാട്ടുകാരും തെരച്ചിൽ നടത്തിയെങ്കിലും ആരെയും കണ്ടത്താനായില്ല.തുടർന്ന് പൊലീസിനെ വിവരമറിയിച്ചു.

    ചേരാനല്ലൂർ  പൊലീസ്  എസ് ഐ രൂപേഷിന്റെ നേതൃത്വത്തിൽ നാടിളക്ക് അന്വേഷണം നടത്തിയിട്ടും ഒന്നും കണ്ടെത്താനായില്ല. ഒടുവിൽ കുട്ടിയെ സമീപത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു നടത്തിയ പരിശോധനയിലും കൗൺസിലിങ്ങിലുമാണു സ്വപ്നത്തിലായിരുന്നു സംഭവമെന്ന് കുട്ടി വ്യക്തമാക്കിയത്.
    Published by:Aneesh Anirudhan
    First published:
    )}