HOME » NEWS » Buzz » 10 YEAR OLD SCHOOL DROPOUT SELLS SOCKS ON THE ROAD IN VIRAL VIDEO PUNJAB CM STEPS IN TO HELP AA

പരീക്ഷയിൽ തോറ്റതോടെ തെരുവിൽ സോക്സ് വിറ്റ് പത്ത് വയസുകാരൻ; സഹായ വാഗ്ദാനവുമായി മുഖ്യമന്ത്രി

കുടുംബം പോറ്റാ൯ വേണ്ടി കഷ്ടപ്പെടുന്ന ഈ കുട്ടിയുടെ ചിത്രം ഇതിനകം സമൂഹ മാധ്യമങ്ങൾ ഏറ്റെടുത്തിട്ടുണ്ട്.

News18 Malayalam | news18-malayalam
Updated: May 10, 2021, 10:58 AM IST
പരീക്ഷയിൽ തോറ്റതോടെ തെരുവിൽ സോക്സ് വിറ്റ് പത്ത് വയസുകാരൻ; സഹായ വാഗ്ദാനവുമായി മുഖ്യമന്ത്രി
വ൯ഷ് സിങ്
  • Share this:
പത്ത് വയസുകാരനായ വ൯ഷ് സിങ് എന്ന പഞ്ചാബിലെ ലുധിയാനക്കാരനായ വിദ്യാർത്ഥിയെ കുറിച്ചാണ് ഇപ്പോൾ ആളുകൾ ഇന്റർനെറ്റിൽ സംസാരിച്ചു കൊണ്ടിരിക്കുന്നത്. പാവപ്പെട്ട കുടുംബ പശ്ചാത്തലത്തിൽ നിന്നു വരുന്നഈ കുട്ടി പരീക്ഷ തോറ്റതോടെ തെരുവിൽ സോക്സ് വിറ്റ് ഉപജീവന മാർഗം കണ്ടെത്തുകയായിരുന്നു. ഇദ്ദേഹത്തിന് വേണ്ട സഹായം ചെയ്യാമെന്ന വാഗ്ദാനവുമായി പഞ്ചാബ് മുഖ്യമന്ത്രി അമരിന്ദർ സിങ് രംഗത്തെത്തിയിട്ടുണ്ട്.

കുടുംബം പോറ്റാ൯ വേണ്ടി കഷ്ടപ്പെടുന്ന ഈ കുട്ടിയുടെ ചിത്രം ഇതിനകം സമൂഹ മാധ്യമങ്ങൾ ഏറ്റെടുത്തിട്ടുണ്ട്. ലുധിയാനയിലെ തന്നെ ഒരാളാണ് വ൯ശിന്റെ സോക്സ് വിൽപ്പന നടത്തുന്ന ചിത്രം പകർത്തി സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. നിരവധി പേർ ഷെയർ ചെയ്യുന്ന വീഡിയോയിൽ കുട്ടിയോട് സഹതാപം തോന്നിയ ഒരാൾ 50 രൂപ അധികം നൽകുന്നതും സിങ് അത് നിരസിക്കുന്നതും കാണാം.

Also Read കാട്ടാനയെ വിരട്ടിയോടിക്കുന്ന വീഡിയോ വൈറൽ; മൂന്ന് ആദിവാസി യുവാക്കൾക്കെതിരെ കേസ്

ട്വിറ്ററിനു പുറമെ മറ്റെല്ലാ സമൂഹ മാധ്യമ സൈറ്റുകളിലും ഈ ചിത്രം വൈറലാവുന്നുണ്ട്. സ്കൂളിൽ പോകേണ്ട പ്രായത്തിൽ കുടുംബം പോറ്റാ൯ വേണ്ടി തെരുവിൽ കച്ചവടം നടത്താ൯ വിധിക്കപ്പെട്ട കുട്ടിയെ കുറിച്ച് ആളുകൾ ഏറെ സഹതാപം നിറഞ്ഞ വാക്കുകളിലാണ് സംസാരിക്കുന്നത്. വളരെ ഭാരിച്ച ഉത്തരവാദിത്വങ്ങളാണ് ഈ ചെറു പ്രായത്തിൽ സിങ്ങിന്റെ ചുമലിൽ വെക്കപ്പെട്ടിട്ടുള്ളതെന്നും ആളുകൾ അഭിപ്രായപ്പെടുന്നു.്


ചിത്രങ്ങൾ വൈറലായതിനെ തുടർന്നാണ് പഞ്ചാബ് മുഖ്യമന്ത്രി അമരിന്ദർ സിങ്ങിന്റെ ശ്രദ്ധയിലും ഇത് പെടുന്നത്. ട്വിറ്ററിൽ ചിത്രം പങ്കുവെച്ച അദ്ദേഹം കുട്ടിയുടെ കുടുംബവുമായി ബന്ധപ്പെട്ടുവെന്നും വേണ്ട സഹായങ്ങൾ ചെയ്യുമെന്നും അറിയിച്ചിട്ടുണ്ട്. പത്താം ക്ലാസുകാരനായ വ൯ശിനോട് ഫോണിൽ സംസാരിച്ചുവെന്നും വിദ്യാർത്ഥിയെ വീണ്ടു സ്കൂളിൽ തിരിച്ചെടുക്കാനുള്ള നടപടികൾ സ്വീകരിക്കാ൯ ജില്ലാ കലക്ടർക്ക് നിർദ്ദേശം നൽകിയെന്നും മുഖ്യമന്ത്രി അറിയിച്ചു. കൂടാതെ, കുട്ടിയുടെ കുടുംബത്തിന് അടിയന്തിരമായി രണ്ട് ലക്ഷം രൂപയുടെ സഹായവും അമരിന്ദർ പ്രഖ്യാപിച്ചിട്ടുണ്ട്.

Also Read പൊട്ടിച്ചൊഴിച്ച മുട്ടയ്ക്കുള്ളിൽ ഒരു കോഴിക്കുഞ്ഞ്; യുവതി പങ്കുവച്ച വീഡിയോ വൈറലാകുന്നു

മുഖ്യമന്ത്രിയുടെ ട്വീറ്റും നിരവധി പേർ ഷെയർ ചെയ്യുന്നുണ്ട്. അദ്ദേഹം സമയോചിതമായി ഇടപെട്ടതിനെയും ആളുകൾ പുകഴ്തുകയാണ്. അതേസമയം വ൯ശിന്റെ വിദ്യാഭ്യാസ ചെലവുകൾ വഹിക്കാ൯ വല്ല ഫണ്ട്റെയ്സിംഗ് യജ്നവും സാധ്യമാണോ എന്നും പല ഇന്റർനെറ്റ് ഉപയോക്താക്കാളും ചോദിക്കുന്നുണ്ട്.

Also Read ആഹാ! സൂപ്പർ! യുവതി സ്വന്തം വീടിന് തീയിട്ടു; മൈതാനത്ത് കസേരയിട്ട് ഇരുന്ന് ആസ്വദിച്ചു

ഏകദേശം 5000 ത്തിലധികം പേർ ഇതിനകം മുഖ്യമന്ത്രി അമരിന്ദർ സിങ്ങിന്റെ ട്വീറ്റ് റീറ്റീറ്റ് ചെയ്തിട്ടുണ്ട്. 30000 ലധികം പേർ ഇത് ലൈക്ക് ചെയ്തിട്ടുണ്ട് എന്നതും ശ്രദ്ധേയമാണ്. ക്യാപ്റ്റ൯ വ൯ശുമായി ഫോണിൽ സംസാരിക്കുന്ന ദൃശ്യങ്ങളാണ് ട്വിറ്ററിൽ അദ്ദേഹം പങ്കുവെച്ചിരിക്കുന്നത്. അധികൃതർ മുഖ്യമന്ത്രിയുമായി സംസാരിക്കുന്ന വ൯ശിന്റെ വീഡിയോയും പകർത്തിയിട്ടുണ്ട്. ഏകദേശം 1600 ലധികം ഇന്റർനെറ്റ് ഉപയോക്താക്കളാണ് ഇതിന് കമന്റ് ചെയ്തിരിക്കുന്നത്.
Published by: Aneesh Anirudhan
First published: May 10, 2021, 10:57 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories