HOME » NEWS » Buzz » 100 YEAR OLD RIVER FISH WEIGHING OVER 108 KGS CAUGHT IN US

നൂറ് വയസ്സുള്ള 108 കിലോ ഭാരമുള്ള മത്സ്യം; കയ്യിൽ കിട്ടിയ മീനനെ കണ്ട് അത്ഭുപ്പെട്ട് ഗവേഷകർ

മീനിന്റെ ഭാരത്തേക്കാളുമൊക്കെ ആളുകളുടെ ശ്രദ്ധയാകർഷിച്ചതിന്റെ അതിന്റെ പ്രായമായിരുന്നു.

News18 Malayalam | news18-malayalam
Updated: May 3, 2021, 12:47 PM IST
നൂറ് വയസ്സുള്ള 108 കിലോ ഭാരമുള്ള മത്സ്യം; കയ്യിൽ കിട്ടിയ മീനനെ കണ്ട് അത്ഭുപ്പെട്ട് ഗവേഷകർ
Image credits: AP.
  • Share this:
നമ്മൾ കഴിക്കുന്ന മീനിന്റെ മത്സ്യങ്ങളുടെ പ്രായം എത്രയുണ്ടാകുമെന്ന് എന്നെങ്കിലും ചിന്തിച്ചിട്ടുണ്ടോ? വലിയ ഭാരം കൂടിയ മത്സ്യങ്ങളെ കുറിച്ചും വിചിത്ര രൂപത്തിലുള്ളവയെ കുറിച്ചുമെല്ലാം ഇതിന് മുമ്പ് പലപ്പോഴും വാർത്തകൾ വന്നിട്ടുണ്ട്. എന്നാൽ പ്രായത്തിന്റെ പേരിൽ ഒരു മത്സ്യം വാർത്തകളിൽ ഇടംപിടിക്കുന്നത് അപൂർവമാണ്.

അത്തരത്തിലുള്ളൊരു വാർത്തയാണ് അമേരിക്കയിൽ നിന്നും വന്നിരിക്കുന്നത്. കഴിഞ്ഞയാഴ്ച്ചയാണ് അത്യപൂർവ വലുപ്പമുള്ള മീനിനെ ഡെട്രോയിറ്റ് നദിയിൽ പിടിക്കുന്നത്. മീനിന്റെ ഭാരത്തേക്കാളുമൊക്കെ ആളുകളുടെ ശ്രദ്ധയാകർഷിച്ചതിന്റെ അതിന്റെ പ്രായമായിരുന്നു.

കടൽക്കൂരി എന്നറിയപ്പെടുന്ന ഒരു വക മീനിനെയാണ് പിടികൂടിയത്. ഇതിന്റെ വണ്ണവും വലുപ്പവം വെച്ച് പെൺ വർഗത്തിൽ പെട്ടതാണെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഏകദേശം നൂറ് വർഷമായി ജീവിച്ചുകൊണ്ടിരുന്ന മീനിനെയാണ് പിടികൂടിയിരിക്കുന്നത്.

ഫിഷ് ആന്റ് വൈൽഡ് ലൈഫ് സർവീസ് ആണ് മീനിനെ കുറിച്ചുള്ള വാർത്ത പങ്കുവെച്ചിരിക്കുന്നത്. മീനിന്റെ അളവും തൂക്കവുമെല്ലാം പരിശോധിച്ച് ഉടൻ തന്നെ വെള്ളത്തിലേക്ക് തിരിച്ചുവിട്ടതായി ഫിഷ് ആന്റ് വൈൽഡ് ലൈഫ് അധികൃതർ പറയുന്നു.

You may also like:വിവാഹ വേദിയിലെത്തി കല്യാണം മുടക്കി; ജില്ലാ മജിസ്ട്രേറ്റിനെ സസ്പെൻഡ് ചെയ്ത് ത്രിപുര സർക്കാർ

ഒരു മീനിന് നൂറ് വർഷം എന്നത് അത്ഭുതമുണ്ടാക്കുന്നതാണെങ്കിലും കടൽക്കൂരിയെ സംബന്ധിച്ച് ഇതിൽ യാതൊരു അപൂർവതയുമില്ലെന്നതാണ് വാസ്തവം. ഒരു ശരാശരി ആൺ കടൽക്കൂരിയുടെ ആയുസ്സ് 55 വർഷമാണ്. പെൺ കടൽക്കൂരിയുടേതാകട്ടെ 70 മുതൽ 100 വർഷം വരെയുമാണെന്ന് മിഷിഗൺ ഡിപ്പാർട്മെന്റ് ഓഫ് നാച്ചുറൽ റിസോഴ്സസ് പറയുന്നു.

ഏപ്രിൽ 22 നാണ് മീനിനെ പിടികൂടന്നത്. കടൽക്കൂരികളെ കുറിച്ചുള്ള പഠനത്തിനായി ഇറങ്ങിത്തിരിച്ച സംഘമാണ് മീനിനെ കണ്ടെത്തുന്ത്. മീനിനെ പടിക്കാനായി കടൽക്കൂരികളുടെ ഇഷ്ട ഭക്ഷണമായ റൗണ്ട് ഗോബി എന്ന മീനിനെ ഉപയോഗിച്ചായിരുന്നു ഇരപിടുത്തം.

ആറ് മിനുട്ട് കാത്തിരുന്നതിന് ശേഷമാണ് വലയിൽ മീൻ കുടുങ്ങുന്നത്. ബോട്ടിലേക്ക് വലയടുപ്പിക്കുന്തോറും മീനിന്റെ വലുപ്പവും ഭാരവും കൂടുന്നത് കണ്ട് അത്ഭുതപ്പെട്ടതായി സംഘത്തിൽപെട്ട ജയ്സൺ ഫിഷർ പറയുന്നു. തങ്ങൾക്ക് ഇതുവരെ ലഭിച്ചതിൽ വെച്ച് ഏറ്റവും മികച്ച പഠന വിഷയമാണ് കിട്ടിയതെന്നും അദ്ദേഹം പറയുന്നു.

മീനിനൊപ്പമുള്ള ചിത്രം ഫെയ്സ്ബുക്കിൽ പങ്കുവെച്ചതിന് പിന്നാലെ നിരവധിയാളുകളാണ് കമന്റും ഷെയറും നൽകി എത്തിയിരിക്കുന്നത്.

അൽപ്പം ക്ഷീണിച്ച അവസ്ഥയിലായിരുന്നു മീൻ. അതിനാൽ തന്നെ രക്ഷപ്പെടാനുള്ള വലിയ ശ്രമങ്ങളും മീനിന്റെ ഭാഗത്തു നിന്ന് ഉണ്ടായില്ല. നൂറ് വർഷത്തിനിടയിൽ ആ മീൻ എന്തെല്ലാം കാണുകയും അനുഭവിക്കുകയും ചെയ്തിട്ടുണ്ടാകുമെന്നാണ് സംഘത്തിലെ പെയ്ഗ് വിഗ്രെൻ ചോദിക്കുന്നത്.
Published by: Naseeba TC
First published: May 3, 2021, 12:47 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories