കൊച്ചി: ഒരു ചക്കയ്ക്കുവേണ്ടിയുള്ള ലേലം വിളിയാണ് ഇപ്പോൾ വൈറലാകുന്നത്. ആവശ്യക്കാർ ഏറിയതോടെ ഒരു ചക്കയുടെ വില എത്തിനിന്നത് 1010 രൂപയിൽ. കൂത്താട്ടുകുളത്താണ് ചക്കയ്ക്കുവേണ്ടി പൊടിപൊടിച്ച ലേലം നടന്നത്. വാശിയേറിയ ലേല വിളിക്കൊടുവിൽ കിഴക്കേക്കൂറ്റ് വീട്ടില്‍ ചാക്കോച്ചനാണ് 1010 രൂപയ്ക്ക് ചക്ക സ്വന്തമാക്കിയത്.
അതിനുശേഷം ലേലം വിളിച്ച ചക്കയ്ക്കും നല്ല വില കിട്ടി. ഒരു ചക്കയ്ക്ക് 1000 രൂപ ലഭിച്ചപ്പോൾ മറ്റൊരു ചക്കയ്ക്ക് 500 രൂപയും വില ലഭിച്ചു. കൂത്താട്ടുകുളത്ത് ചൊവ്വാഴ്കളിലാണു കാര്‍ഷിക വിളകളുടെ ലേലം നടക്കുന്നത്. വളര്‍ത്തു മൃഗങ്ങള്‍, പച്ചക്കറികള്‍ ഉള്‍പ്പെടെ എന്തും ഇവിടെ ലേലത്തില്‍ വയ്ക്കാം.
Also Read- വെറും 42 മണിക്കൂർ മാത്രം പറന്ന ഈ ആഢംബര വിമാനം പൊളിച്ചടുക്കിയതെന്തുകൊണ്ട് ?
കര്‍ഷകര്‍ക്കു ന്യായവില ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ കൂത്താട്ടുകുളം അഗ്രികള്‍ചറല്‍ മാര്‍ക്കറ്റിങ് ആന്‍ഡ് പ്രോസസിങ് സൊസൈറ്റിയാണ് ലേല വിപണി ആരംഭിച്ചത്. 2009 മുതലാണ് ലേലം ആരംഭിച്ചത്. അന്ന് മുതൽ കർഷകരും കച്ചവടക്കാരുമായി നിരവധിപ്പേരാണ് ലേലത്തിൽ പങ്കെടുക്കാൻ എത്തുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.