നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • buzz
    • »
    • Online Class | ഓണ്‍ലൈന്‍ ക്ലാസിനിടയില്‍ വിദ്യാര്‍ത്ഥി മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച് മരിച്ചു

    Online Class | ഓണ്‍ലൈന്‍ ക്ലാസിനിടയില്‍ വിദ്യാര്‍ത്ഥി മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച് മരിച്ചു

    ഫോണ്‍ പൊട്ടിത്തെറിച്ചതിന് പിന്നാലെ കുട്ടിയുടെ വസ്ത്രങ്ങള്‍ക്കും തീപിടിച്ചു. ഈ തീപിടുത്തമാണ് കുട്ടിയുടെ ആരോഗ്യ നില കൂടുതല്‍ ഗുരുതരമാക്കിയത്.

    പ്രതീകാത്മക ചിത്രം

    പ്രതീകാത്മക ചിത്രം

    • Share this:
      ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കുന്നതിനിടയിൽ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിയ്ക്ക് മൊബൈൽ പൊട്ടിത്തെറിച്ച് ദാരുണാന്ത്യം. വിയറ്റ്‌നാമിലെ ങ്കേ ആന്‍ പ്രവിശ്യയിലാണ് അപകടമുണ്ടായത്. ക്ലാസിനിടയില്‍ മൊബൈല്‍ ഫോണ്‍ ചാര്‍ജ് ചെയ്യുന്നതിനിടയിലായിരുന്നു അപകടം. ഫോണിന്റെബാറ്ററി അമിതമായി ചൂടാവുകയും പൊട്ടിത്തെറിയ്ക്കുകയുമായിരുന്നു.

      മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ചതോടെ 11കാരനായ വിദ്യാർത്ഥിയ്ക്ക് ഗുതരമായി പൊള്ളലേറ്റു. കുട്ടിയെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ചികിത്സയ്ക്കിടയില്‍ മരണം സംഭവിക്കുകയായിരുന്നു. ഔദ്യോഗിക വൃത്തങ്ങളില്‍ നിന്ന് ലഭിക്കുന്ന വിവരങ്ങള്‍ അനുസരിച്ച്, മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ചതിന് പിന്നാലെ കുട്ടിയുടെ വസ്ത്രങ്ങള്‍ക്കും തീപിടിച്ചു. ഈ തീപിടുത്തമാണ് കുട്ടിയുടെ ആരോഗ്യ നില കൂടുതല്‍ ഗുരുതരമാക്കിയത്.

      ഒക്ടോബര്‍ 14ന് വൈകിട്ട് നാല് മണിയോടു കൂടിയാണ് ഈ അപകടമുണ്ടായതെന്നാണ് വിഎന്‍എക്‌സ്പ്രസ്, നാം ഡെന്‍ വിദ്യാഭ്യാസ ജില്ലാ അധികൃതരെ ഉദ്ധരിച്ച് റിപ്പോര്‍ട്ട് ചെയ്തത്. തന്റെ വീട്ടില്‍ ഇയര്‍ഫോണ്‍ ഉപയോഗിച്ച് ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കുകയായിരുന്നു വിദ്യാര്‍ത്ഥിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കഴിഞ്ഞ മാസമായിരുന്നു കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ ഓണ്‍ലൈന്‍ സംവിധാനം ഉപയോഗിച്ചുള്ള ക്ലാസുകള്‍ അവസാനിപ്പിച്ച് വീണ്ടും സ്‌കൂള്‍ തുറന്നത്. എന്നാല്‍ പെട്ടെന്ന് വീണ്ടും സ്‌കൂള്‍ അടച്ചിടേണ്ടി വന്നു. ഇതിന്റെ ഭാഗമായി ആഴ്ചയിലൊരിക്കല്‍ ഓണ്‍ലൈന്‍ ക്ലാസുകളില്‍ ഹാജരാകാന്‍ വിദ്യാര്‍ത്ഥികളോട് അധികൃതര്‍ ആവശ്യപ്പെടുകയായിരുന്നു. ഇതിനെത്തുടർന്ന് ഓൺലൈൻ ക്ലാസില്‍ ഹാജരായ വിദ്യാർത്ഥിയാണ് ഇപ്പോൾ അപകട മരണത്തിന് ഇരയായതെന്നും വിന്‍എക്‌സ്പ്രസ് കൂട്ടിച്ചേര്‍ത്തു.

      കോവിഡ് 19 മഹാമാരി ലോകത്തെ ഒട്ടുമിക്ക മേഖലകളും ഡിജിറ്റല്‍ ലോകത്തേക്ക് മാറ്റി സ്ഥാപിച്ചിരിക്കുകയാണ്. ബിസിനസ് എന്നോ വിദ്യാഭ്യാസമെന്നോ വ്യത്യാസമില്ലാതെ മിക്ക മേഖലകളും ഡിജിറ്റലായി മാറി. കൊച്ചു കുട്ടികള്‍ മുതൽ പ്രായമായവര്‍ വരെ ഇപ്പോള്‍ ഡിജിറ്റല്‍ ലോകത്തിലെ സഹയാത്രികര്‍ ആയി മാറിയിരിക്കുകയാണ്. എന്തായാലും വൈദ്യുത ബന്ധത്തിന്റെ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന ഈ ഉപകരണങ്ങളില്‍ മണിക്കൂറുകളോളം സമയം ചെലവിടുന്നത് വിദ്യാര്‍ത്ഥികളുടെ ശാരീരിക മാനസിക ആരോഗ്യത്തിന് ഒട്ടും അനുയോജ്യമല്ല എന്നതില്‍ തര്‍ക്കമില്ല.

      വിയറ്റ്‌നാമില്‍ റിപ്പോര്‍ട്ട് ചെയ്ത ഈ സംഭവം ഒറ്റപ്പെട്ടതല്ല. അടുത്തയിടെ ഇന്ത്യയില്‍ തന്നെ ഫോണ്‍ ചാര്‍ജ് ചെയ്തു കൊണ്ടിരുന്നപ്പോള്‍ മൊബൈല്‍ ഉപയോഗിച്ച 18കാരനായ കോളേജ് വിദ്യാര്‍ത്ഥിയ്ക്ക് വൈദ്യുതാഘാതമേറ്റിരുന്നു. ഇതിന് സമാനമായ പല സംഭവങ്ങളും പല രാജ്യങ്ങളില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ഈ സംഭവങ്ങള്‍ രക്ഷിതാക്കളുടെ ആശങ്കകള്‍ ഉയര്‍ത്തുകയാണ്. എന്നാല്‍ പല സ്ഥലങ്ങളിലും ഇപ്പോഴും ക്ലാസുകളില്‍ ഹാജരാകുന്നതിനായി വിദ്യാര്‍ത്ഥികള്‍ ഓണ്‍ലൈന്‍ സംവിധാനം ഉപയോഗിക്കാന്‍ നിര്‍ബന്ധിതരാകുകയാണ്.

      Read also: Mobile Phone | കടുത്ത വയറുവേദന; ആറുമാസം മുമ്പ് വിഴുങ്ങിയ മൊബൈല്‍ ഫോണ്‍ പുറത്തെടുത്തപ്പോൾ ശരിയായി

      സ്‌കൂളുകള്‍ ഡിജിറ്റല്‍ ലോകത്തു നിന്നും തങ്ങളുടെ അധ്യയനങ്ങള്‍ സ്‌കൂുകളിലേക്ക് മാറ്റാനുള്ള ശ്രമങ്ങളും ഉദ്യമങ്ങളും ഇതിനോടകം ആരംഭിച്ച് കഴിഞ്ഞു. പല രാജ്യങ്ങളിലും സ്‌കൂളുകള്‍ വീണ്ടും പ്രവര്‍ത്തിച്ചു തുടങ്ങിയിരിക്കുന്നു. ഇന്ത്യയിലും സമാന സാഹചര്യങ്ങള്‍ ഒരുങ്ങിക്കൊണ്ടിരിക്കുകയാണ്. കേരളത്തില്‍ നവംബറോടെ വീണ്ടും സ്‌കൂളുകള്‍ പ്രവര്‍ത്തിച്ച് തുടങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്.
      Published by:Sarath Mohanan
      First published:
      )}