നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • യുഎഇയിൽ കടലിനടിയിൽ നിന്ന് ഈ ഇന്ത്യാക്കാരി പെൺകുട്ടി ആശംസ നേർന്നതെന്തിന്?

  യുഎഇയിൽ കടലിനടിയിൽ നിന്ന് ഈ ഇന്ത്യാക്കാരി പെൺകുട്ടി ആശംസ നേർന്നതെന്തിന്?

  'നുവാഖായ്' ആഘോഷങ്ങളുടെ തലേദിവസമായ വെള്ളിയാഴ്ചയാണ് പെൺകുട്ടി ഫുജൈറയിൽ കടലിൽ മുങ്ങി ആശംസകൾ നേർന്നത്

  • Share this:
   ദുബായ്: ഒഡീഷയിലെ 'നുവാഖായ്' കാർഷികോത്സവത്തിന് കടലിനടയിൽ നിന്ന് ആശംസകളുമായി ദുബായിൽ താമസിക്കുന്ന 11കാരിയായ ഇന്ത്യൻ പെൺകുട്ടി. 'നുവാഖായ്' ആഘോഷങ്ങളുടെ തലേദിവസമായ വെള്ളിയാഴ്ചയാണ് പെൺകുട്ടി ഫുജൈറയിൽ കടലിൽ മുങ്ങി ആശംസകൾ നേർന്നത്.

   ദുബായിലെ റാഫിൾസ് വേൾഡ് അക്കാദമിയിലെ ഗ്രേഡ് 6 വിദ്യാർത്ഥിനിയായ തിസ്യാ പാണിഗ്രാഹി എന്ന പെൺകുട്ടി അവളുടെ പിതാവ് പ്രിയദർശി പാണിഗ്രാഹിയ്ക്കൊപ്പമാണ് കടലിൽ മുങ്ങിയത്. ഇരുവരും സർട്ടിഫൈഡ് സ്കൂബ ഡൈവർമാരാണ്.
   നുവാഖായിയോടനുബന്ധിച്ച് ആളുകൾക്ക് ആശംസകൾ നേരുന്നതിനായി ഇരുവരും 'ദിബ്ബ റോക്ക്' ഡൈവ് സൈറ്റിൽ ഏകദേശം 40 അടിയോളം കടലിൽ മുങ്ങി. 'നുവ' എന്ന വാക്കിന്റെ അർത്ഥം പുതിയത് എന്നും 'ഖായ്' എന്നാൽ ഭക്ഷണം എന്നുമാണ്.

   പുതുതായി വിളവെടുത്ത അരി കർഷകരുടെ കൈവശമുണ്ടെന്നതിന്റെ പ്രതീകമായാണ് നുവാഖായ് എന്ന പേര് വന്നത്. പുതിയ പ്രത്യാശയുടെ പ്രതീകമായാണ് ആഘോഷം നടത്തുന്നത്.

   രണ്ട് മുങ്ങൽ വിദഗ്ധരും ഒരു ബോട്ടിൽ അവരുടെ ഡൈവിംഗ് സൈറ്റിലേക്ക് പോവുകയായിരുന്നു. തുടർന്ന് ഡൈവിംഗ് വസ്ത്രങ്ങളും ഉപകരണങ്ങളും ധരിച്ച് കടലിൽ ചാടി. 40 അടി താഴ്ചയിൽ എത്തിയതിന് ശേഷം വർണ്ണാഭമായ പവിഴപ്പുറ്റുകൾക്കും വൈവിധ്യമാർന്ന സമുദ്രജീവികൾക്കുമിടയിൽ നിന്നാണ് അവർ നുവാഖായ് ആശംസകളുടെ പ്ലക്കാർഡുകൾ എടുത്ത് ആശംസകൾ അറിയിച്ചത്. പ്ലക്കാർഡുകളിലൊന്നിൽ 'നുവാഖായ് ജുഹാർ' എന്നാണ് എഴുതിയിരിക്കുന്നത്. മറ്റൊരു പ്ലക്കാർഡിൽ 'ഹാപ്പി നുവാഖായ്' എന്നാണ് എഴുതിയിരിക്കുന്നത്.

   യുഎഇയിലെ അൽ ബൂം ഡൈവിംഗ് സ്കൂളിലാണ് തിസ്യാ ഡൈവിംഗ് പഠിച്ചത്. ലെബനൻ പ്രവാസിയായ ഡൈവിംഗ് ഇൻസ്ട്രക്ടർ ഹാനി എൽ ഹജ്ജാർ ആണ് വെള്ളത്തിനടിയിൽ ക്യാമറ ഉപയോഗിച്ച് ഫോട്ടോകളും വീഡിയോകളും എടുത്തത്.

   2020 ഓഗസ്റ്റിൽ 10 വയസ്സുള്ളപ്പോഴാണ് തിസ്യാ PADI (പ്രൊഫഷണൽ അസോസിയേഷൻ ഓഫ് ഡൈവിംഗ് ഇൻസ്ട്രക്ടേഴ്സ്) ജൂനിയർ ഓപ്പൺ വാട്ടർ സ്കൂബ ഡൈവർ ലൈസൻസ് നേടിയത്. യു.എ.ഇയിലെ ഏറ്റവും പ്രായം കുറഞ്ഞ സർട്ടിഫൈഡ് സ്കൂബ ഡൈവർമാരിൽ ഒരാളാണ് തിസ്യയെന്ന് ഗൾഫ് ന്യൂസ് റിപ്പോർട്ട് ചെയ്തിരുന്നു.
   യുഎഇയിലെ ഫാസ്റ്റ് മൂവിംഗ് കൺസ്യൂമർ ഗുഡ്സ് (എഫ്എംസിജി) കമ്പനിയിൽ ജനറൽ മാനേജരായാണ് തിസ്യയുടെ പിതാവ് പ്രിയദർശി ജോലി ചെയ്യുന്നത്. “ലൈസൻസുള്ള സ്കൂബ ഡൈവർ ആറ് മാസത്തിൽ കൂടുതൽ മുങ്ങലുകൾ നടത്താതിരുന്നാൽ ഒരു റിഫ്രഷർ കോഴ്സ് നടത്തേണ്ടതുണ്ട്. ഞങ്ങളുടെ അവസാന ഡൈവിംഗ് ഏപ്രിൽ 4 ന് ആയിരുന്നു. അതിനാൽ ഡൈവിംഗിനായി സെപ്റ്റംബർ 10 തിരഞ്ഞെടുക്കുകയായിരുന്നു“.

   "ഡൈവിംഗ് എനിക്ക് വളരെ ഇഷ്ടമാണ്, പ്ലക്കാർഡുകൾ പിടിച്ച് ചിത്രങ്ങൾക്കും വീഡിയോകൾക്കുമായി പോസ് ചെയ്യുന്നത് രസകരമായിരുന്നു. നുവാഖായ് ഉത്സവവും എനിയ്ക്ക് ഏറെ ഇഷ്ടമാണ്. പരമ്പരാഗത വസ്ത്രങ്ങൾ ധരിക്കുകയും സമ്പൽപുരി പാട്ടുകൾക്ക് നൃത്തം ചെയ്യുകയും പരമ്പരാഗത ഭക്ഷണങ്ങൾ കഴിക്കുകയും ചെയ്യുന്ന ദിവസമാണിതെന്ന് ”തിസ്യ പറയുന്നു.
   Published by:Karthika M
   First published:
   )}