നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • Blankets from Chips Packets | വഴിയോരങ്ങളിൽ കിടന്നുറങ്ങുന്നവർക്ക് ആശ്വാസമേകാൻ ചിപ്സ് പായ്ക്കറ്റുകളിൽ നിന്ന് പുതപ്പ് നിർമിച്ചു നൽകി 11കാരി

  Blankets from Chips Packets | വഴിയോരങ്ങളിൽ കിടന്നുറങ്ങുന്നവർക്ക് ആശ്വാസമേകാൻ ചിപ്സ് പായ്ക്കറ്റുകളിൽ നിന്ന് പുതപ്പ് നിർമിച്ചു നൽകി 11കാരി

  ഒരു പുതപ്പ് ഉണ്ടാക്കാൻ ഏകദേശം 44 ചിപ്സ് പായ്ക്കറ്റുകളെങ്കിലും ആവശ്യമാണ്

  • Share this:
   കൊടും തണുപ്പിലും വഴിയോരങ്ങളിൽ കിടന്നുറങ്ങേണ്ടി വരുന്ന ജനങ്ങളെ സഹായിക്കാൻ ചിപ്സ് പായ്ക്കറ്റുകൾ (Chips Packets) കൊണ്ട് പുതപ്പുകൾ (Blankets) നിർമ്മിച്ച് നൽകി ഒരു പെൺകുട്ടി മാതൃകയാവുകയാണ്. കിടപ്പാടമില്ലാത്തതിനാൽ വഴിയോരങ്ങളിൽ കിടന്നുറങ്ങാൻ നിർബന്ധിതരാകുന്ന ഭവനരഹിതർക്ക് ആശ്വാസമാവുകയാണ് യുകെയിലെ (UK) വെയിൽസ് സ്വദേശിയായ അലിസ്സ ഡീൻ (Alyssa Dean) എന്ന 11കാരി.

   ഒരു പുതപ്പ് ഉണ്ടാക്കാൻ ഏകദേശം 44 ചിപ്സ് പായ്ക്കറ്റുകളെങ്കിലും ആവശ്യമാണ്. ഈ രീതിയിൽ ഇതിനകം 80 പുതപ്പുകൾ അലിസ്സ നിർമ്മിച്ചു കഴിഞ്ഞു. പുതപ്പിനോടൊപ്പം തൊപ്പികൾ, കയ്യുറകൾ, സോക്സ്, ചോക്ലേറ്റ് എന്നിവയും ഉൾപ്പെടുന്ന പാർസലുകളാണ് ഈ പെൺകുട്ടി ഭവനരഹിതരായ ആളുകൾക്ക് നൽകുന്നത്. തന്റെ കുടുംബത്തിൽ നിന്നും സുഹൃത്തുക്കളിൽ നിന്നും പൂർണ്ണ പിന്തുണയും മറ്റു സഹായ സഹകരണങ്ങളും ഈ ഉദ്യമത്തിനായി അലിസ്സയ്ക്ക് ലഭിക്കുന്നുണ്ട്. ശൈത്യകാലത്ത് ഭവനരഹിതരായ ആളുകൾ സുരക്ഷിതരായി കിടന്നുറങ്ങണം എന്ന് ഈ കൊച്ചുമിടുക്കി ആത്മാർത്ഥമായി ആഗ്രഹിക്കുന്നു.

   ചിപ്സ് പായ്ക്കറ്റുകൾ ഉപയോഗിച്ച് പുതപ്പുകൾ ഉണ്ടാക്കുന്ന പ്രക്രിയയെക്കുറിച്ച് അലിസ്സയുടെ അമ്മ ഡാർലിൻ (Darlene) ഒരു അഭിമുഖത്തിൽ വിശദീകരിക്കുന്നുണ്ട്. പുതപ്പുകൾ ഉണ്ടാക്കാനായി ആദ്യം ചിപ്സ് പായ്ക്കറ്റുകൾ എല്ലാം ഒരുമിച്ച് ഇസ്തിരിയിടുന്നു. കാലാവസ്ഥ ബാധിക്കാത്ത വിധത്തിൽ അവയെ വെതർപ്രൂഫാക്കി മാറ്റുകയാണ് അടുത്ത ഘട്ടം. ഒരു പുതപ്പ് തയ്യാറാക്കാൻ ഏകദേശം 45 മിനിറ്റ് സമയമാണ് വേണ്ടതെന്നാണ് 51കാരിയായ ഡാർലിൻ പറയുന്നത്. ഇസ്തിരിയിടൽ, വെതർപ്രൂഫിംഗ്, തുന്നൽ എന്നീ ഘട്ടങ്ങളാണ് നിർമാണപ്രക്രിയയിൽ പ്രധാനമായും ഉൾപ്പെടുന്നത്. ഭവനരഹിതരായ ആളുകൾക്ക് വേണ്ടി ഒരു പുതപ്പ് നൽകുന്നതിലുമുപരിയായി കൂടുതൽ കാര്യങ്ങൾ ചെയ്യാൻ ആഗ്രഹിച്ചിരുന്നുവെന്നും അതുകൊണ്ടാണ് അവർക്ക് നൽകുന്ന പാഴ്‌സലിൽ മറ്റ് സാധങ്ങൾ കൂടി ഉൾപ്പെടുത്തിയതെന്നും അലിസ്സയുടെ അമ്മ പറഞ്ഞു.

   ഒഴിഞ്ഞ ചിപ്സ് ബാഗുകൾ ശേഖരിക്കാൻ അമ്മയാണ് അലിസ്സയെ സഹായിക്കുന്നത്. ജോലിസ്ഥലത്ത് താൻ ഒരു കളക്ഷൻ ബോക്സ് സ്ഥാപിച്ചിട്ടുണ്ടെന്നും അതിൽ ആളുകൾ ഒഴിഞ്ഞ ചിപ്സ് പായ്ക്കറ്റുകൾ കൊണ്ടുവന്നിടാറുണ്ടെന്നും ഡാർലിൻ പറഞ്ഞു.

   അലിസ്സ വലിയ പ്രകൃതിസ്നേഹിയാണെന്നും ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ വളരെ ആവേശത്തോടെയാണ് അവൾ ഏറ്റെടുത്ത് ചെയ്യുന്നതെന്നും ഡാർലിൻ പറഞ്ഞു. ആദ്യമൊക്കെ സ്വന്തം പോക്കറ്റ് മണി ഉപയോഗിച്ചാണ് അലിസ്സ ഈ സംരംഭത്തിന് പണം കണ്ടെത്തിയത്. എന്നാൽ ഇപ്പോൾ അവർ ധനസമാഹരണം ആരംഭിച്ചിട്ടുണ്ട്.

   ഡെൻബിഘ്ഷയർ, കോൺവി, ഫ്ലിന്റ്ഷയർ തുടങ്ങിയ പ്രദേശങ്ങളിലുടനീളം ഈ പാഴ്‌സലുകൾ വിതരണം ചെയ്യുമെന്ന് ഡാർലിൻ പറഞ്ഞു. ആർക്കെങ്കിലും ഈ സംരംഭത്തിന്റെ ഭാഗമാകാൻ ആഗ്രഹമുണ്ടെങ്കിൽ അവർ ചിപ്സ് പാക്കറ്റുകൾ ശേഖരിച്ച് അലിസ്സയ്‌ക്കോ തനിയ്‌ക്കോ കൈമാറിയാൽ മതിയെന്നും അവർ കൂട്ടിച്ചേർത്തു.
   Published by:Karthika M
   First published: