നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • Soorya Festival | 111 ദിവസം നീളുന്ന സൂര്യ ഫെസ്റ്റിവലിന് വീണ്ടും അരങ്ങുണരുന്നു; ഡിസംബർ 20ന് തുടക്കം

  Soorya Festival | 111 ദിവസം നീളുന്ന സൂര്യ ഫെസ്റ്റിവലിന് വീണ്ടും അരങ്ങുണരുന്നു; ഡിസംബർ 20ന് തുടക്കം

  111 day long Soorya Festival begins on December 20 | തുടർച്ചയായ 44-ാമത്തെ വർഷമാണ് സൂര്യമേള അരങ്ങേറുന്നത്

  സൂര്യ ഫെസ്റ്റിവൽ

  സൂര്യ ഫെസ്റ്റിവൽ

  • Share this:
   ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ കലാമേളയായ സൂര്യാ ഫെസ്റ്റിവൽ (Soorya Festival) ഡിസംബർ 20 ന് തിരുവനന്തപുരം ടാഗോർ തിയേറ്ററിൽ അഗ്നി - 2 എന്ന മെഗാഷോയോടു കൂടി ആരംഭിക്കും. തുടർച്ചയായ 44-ാമത്തെ വർഷമാണ് സൂര്യമേള അരങ്ങേറുന്നത്. നാല്പതു കലാകാരന്മാർ പങ്കെടുക്കുന്ന അഗ്നി ഷോ, രവീന്ദ്രൻ മാഷ് , ജോൺസൺ മാഷ്, എസ്.പി. ബാലസുബ്രഹ്മണ്യം , ആർ.ഡി. ബർമ്മൻ എന്നിവർക്ക് പ്രണാമം അർപ്പിക്കും.

   ഗാനം, നൃത്തം, സിനിമ, സ്പെഷ്യൽ ഇഫക്റ്റ്സ് എന്നിവ കൂട്ടി ചേർത്ത് സൂര്യാ കൃഷ്ണമൂർത്തി സംവിധാനം ചെയ്യുന്ന ഈ സ്റ്റേജ് ഷോയുടെ ആദ്യ അവതരണമാണ് നടക്കുന്നത്. തുടർന്നുള്ള ദിവസങ്ങളിൽ പത്തു ദിവസം വീതം നീണ്ടു നിൽക്കുയുന്ന പതിനൊന്നു മേളകൾ ഉണ്ടാവും.

   കവിയത്രി സുഗതകുമാരിക്ക് പ്രണാമം അർപ്പിച്ചുകൊണ്ടു് സംഘടിപ്പിക്കുന്ന സാംസ്കാരിക മേളയാണ് ആദ്യത്തേത്.

   ഒന്നാം ദിവസമായ ഡിസംബർ 21 ന് മുല്ലക്കര രത്നാകരൻ്റെ അഞ്ച് ദിവസത്തെ രാമായണം പ്രഭാഷണ പരമ്പരയുടെ തുടക്കവും ശ്യാമപ്രസാദ് സംവിധാനം ചെയ്ത കാസിമിൻ്റെ കടൽ എന്ന മലയാള ചിത്രത്തിൻ്റെ ആദ്യ പ്രദർശനവും അരങ്ങേറും. ശ്യാമപ്രസാദും സിനിമയിലെ കലാകാരന്മാരും പങ്കെടുക്കും.

   ഡിസംബർ 26 ന് ,കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സാംസ്കാരിക സമ്മേളനത്തിൽ പ്രഭാഷണം അവതരിപ്പിച്ച് സുഗതകുമാരിക്ക് പ്രണാമം അർപ്പിക്കും. തുടർന്ന് ശ്രോതാക്കളുമായി ഗവർണർ സംവദിക്കും.

   സുഗതകുമാരിയുടെ ഒന്നാം ചരമവാർഷിക ദിനമായ ഡിസംബർ 23ന് കേരളത്തിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പതിനായിരം വൃക്ഷ തൈകൾ നട്ട് , എല്ലാ വൃക്ഷങ്ങൾക്കും സുഗതകുമാരിയെന്ന് നാമകരണവും ചെയ്യുന്നു. കേരള സർക്കാർ ഉന്നത വിദ്യാഭ്യാസ വകുപ്പാണ് ഈ സംരംഭത്തിന് മുൻകൈയെടുക്കുന്നത്. സുഗതകുമാരിക്ക് പ്രണാമമർപ്പിച്ച് സാഹിത്യമേള, സംഗീതമേള, പ്രസംഗമേള, കവിയരങ്ങ്, രാമായണം പ്രഭാഷണം, കരകൗശല മേള എന്നിവ സംഘടിപ്പിക്കും.

   ഡിസംബർ 21 മുതൽ 31 വരെ: ഗണേശം

   കവിയരങ്ങിൽ - ശ്രീകുമാരൻ തമ്പി, ഗിരീഷ് പുലിയൂര്‍, അനിതാതമ്പി, മുരുകൻ കാട്ടാക്കട എന്നിവർ പങ്കെടുക്കും. സുഗതകുമാരിയുടെ 'ഒരു തൈ നടാം' എന്ന കവിതയെ ആസ്പദമാക്കി വിദ്യാ പ്രദീപ് അവതരിപ്പിക്കുന്ന മോഹിനിയാട്ട ശിൽപം കവിയരങ്ങിനോട് അനുബന്ധിച്ച് നടക്കും.

   രാമായണം പ്രഭാഷണം - രാമായണത്തെ ആസ്പദമാക്കി മുല്ലക്കര രത്നാകരൻ അഞ്ചുദിവസത്തെ പ്രഭാഷണപരമ്പര നടത്തും. ശ്രീരാമൻ, രാവണൻ, ഹനുമാൻ, സീത എന്നിവരെയാവും വ്യത്യസ്തമായ കാഴ്ചപ്പാടോടെ പരിചയപ്പെടുത്തുന്നത്.

   സംഗീത അർച്ചന -
   രൂപാ രേവതി (വയലിൻ ഫ്യൂഷൻ), ശ്രീനാഥ് നായർ (ഹിന്ദുസ്ഥാനി), സൗമ്യ സനാതനൻ ( റിഥ്മിക് മെലഡീസ്), സജ്ന സുധീർ ( കോൺവെർസേഷൻ വിത്ത് മ്യൂസിക്), ചിന്മയ സഹോദരിമാർ ഉമയും രാധികയും (കർണാടക സംഗീതം), ദേവ് ആനന്ദ് (ഹിന്ദുസ്ഥാനി).

   പ്രസംഗ മേള -
   എം.ജി. ശശിഭൂഷൻ, ഹമീദ് ചേന്ദമംഗലൂർ, ജസ്റ്റിസ് കെമാൽപാഷ, ആലങ്കോട് ലീലാകൃഷ്ണൻ, കെ ജയകുമാർ, എന്നിവരാണ് പങ്കെടുക്കുന്നത്.

   ഒഡീഷ കര കൗശലമേള - ഒറീസയിൽ നിന്നുള്ള ശില്പങ്ങൾ, ചിത്രങ്ങൾ, വളകൾ, മാലകൾ, സാരികൾ മറ്റു വേഷവിധാനങ്ങൾ എന്നിവയുടെ പ്രദർശനവും വില്പനയും.

   സുഗതകുമാരിയെക്കുറിച്ചുള്ള ലഘുചിത്രം -
   എം.ആര്‍. രാജന്‍ സംവിധാനം ചെയ്ത അരമണിക്കൂര്‍ ചിത്രം.

   പരമ്പര - 1
   (ജനുവരി 1 മുതല്‍ 10 വരെ ഗണേശം)

   പാര്‍ശ്വനാഥ് ഉപാദ്ധ്യായ്, ശ്രുതി ഗോപാല്‍, ആദിത്യ (ഭരതനാട്യം), പ്രതീക്ഷാകാശി (കുച്ചുപ്പുടി), കലാക്ഷേത്ര ശ്രേയസി (ഭരതനാട്യം) ഐശ്വര്യരാജ (ഭരതനാട്യം), റെഡ്ഡി ലക്ഷ്മി (കുച്ചുപ്പുടി), ശ്രീജിത് നമ്പ്യാര്‍, പാര്‍വ്വതി നമ്പ്യാര്‍ (ഭരതനാട്യം), അഭയലക്ഷ്മി (ഒഡീസ്സി), രാജി സുബിന്‍ (കേരളനടനം), ഹരിത തമ്പാന്‍ (ഭരതനാട്യം), ഹരി-ചേതന (കഥക്), രാധികാ റെഡ്ഡി (ഭരതനാട്യം) എന്നിവര്‍ പങ്കെടുക്കും.

   പ്രസംഗമേള,
   (ജനുവരി 11 മുതല്‍ 20 വരെ)

   രാഹുല്‍ ഈശ്വര്‍, കെ.എസ്. ശബരിനാഥന്‍, സന്ദീപ് വാരിയര്‍, വീണ എസ്. നായര്‍, പി.കെ. ..., ശ്രീജിത് പണിക്കര്‍, മുഹമ്മദ് ഫക്രുദീന്‍ അലി, ഗോപിനാഥ് മുതുകാട്, എം.ജി. രാധാകൃഷ്ണന്‍ എന്നിവര്‍ പങ്കെടുക്കും. ഓരോ പ്രസംഗത്തിനുശേവും മണിരത്നം അവതരിപ്പിച്ച നവരസലഘുചിത്രങ്ങളും... അവസാനദിവസം കെ. രജന സംവിധാനം ചെയ്ത യജ്ഞം എന്ന ലഘുചിത്രവും പ്രദര്‍ശിപ്പിക്കും.

   ചലച്ചിത്രമേള
   (ജനുവരി 21 മുതല്‍ 31 വരെ)

   ഹാസ്യം (ജയരാജ്), കാണെകാണെ (മനു അശോകന്‍),
   സണ്ണി (രജ്ഞിത് ശങ്കര്‍) ബനര്‍ഘട്ട (കാർത്തിക്നാരായണന്‍), ഓപ്പറേഷന്‍ ജാവ (തരുണ്‍ മൂര്‍ത്തി) 18 അവേഴ്സ് (രാജേഷ് നായര്‍)
   എന്നിവര്‍ (സിദ്ധാര്‍ത്ഥ് ശിവ) സന്തോഷത്തിന്റെ ഒന്നാം രഹസ്യം (ഡോണ്‍, പാലത്തറ...) തിങ്കളാഴ്ച നിശ്ചയം (സെന്ന ഹെഗ്ഡേ)
   ജ്വാലാമുഖി (ഹരികുമാര്‍) 1956 സെന്‍ട്രല്‍ ട്രാവന്‍കൂര്‍ (ഡോണ്‍ പാലത്തറ)

   നൃത്തസംഗീതോത്സവം (ഫെബ്രുവരി 1 മുതല്‍ 10 വരെ)

   പ്രസിദ്ധമായ സൂര്യനൃത്തസംഗീതോത്സവം ഇക്കുറി ലളിത - പത്മിനി - രാഗിണിമാര്‍ക്ക് സമര്‍പ്പിക്കുന്നു. ഉദ്‌ഘാടന ദിവസം യേശുദാസിന്റെ ആശംസയും ഒരു കീര്‍ത്തനവും ഉണ്ടാവും. തുടര്‍ന്ന് ശോഭനയുടെ ഭരതനാട്യം.

   പ്രിയദര്‍ശിനി ഗോവിന്ദ്, രമാ വൈദ്യനാഥന്‍, മീനാക്ഷി ശ്രീനിവാസന്‍, ആശാശരത്, ലക്ഷ്മി ഗോപാലസ്വാമി, നീനാപ്രസാദ്, ജാനകിരംഗരാജന്‍, ദിവ്യാഉണ്ണി എന്നീ നര്‍ത്തകരും നിത്യശ്രീ മഹാദേവന്‍ (കര്‍ണ്ണാടക സംഗീതം) ഉമയാള്‍പുരം ശിവരാമന്‍ - സ്റ്റീഫന്‍ ദേവസ്സി (ഫ്യൂഷന്‍) എന്നീ സംഗീതജ്ഞരും പങ്കെടുക്കും. മേളയുടെ സമാപനദിവസം മഞ്ജു വാര്യർ കുച്ചിപ്പുടി അവതരിപ്പിക്കും.

   ജല്‍സാഘര്‍
   (ഫെബ്രുവരി 11 മുതല്‍ 20 വരെ)

   മഞ്ജരി, സിതാര കൃഷ്ണകുമാര്‍, മധുശ്രീ, മധുവന്തി, അപര്‍ണാ രാജീവ്, അഷ്റഫ് ഹൈദ്രോസ്, സിദ്ദിഖ് മുഹമ്മദ്, റാസാബീഗം, സിയാഉള്‍ഹക്, സിജുകുമാര്‍, അഭ്രതിതാ ബാനര്‍ജി, അനിതാഷേക്, പണ്ഡിറ്റ് രമേഷ് നാരായണന്‍ എന്നിവര്‍ പങ്കെടുക്കും.

   പരമ്പര - 2
   (ഫെബ്രുവരി 21 മുതല്‍ 28 വരെ)

   ഉത്തരാ ഉണ്ണി (ഭരതനാട്യം), സത്യനാരായണ രാജു (ബാഗ്ലൂര്‍) (ഭരതനാട്യം), മധുലിമ മഹാപാത്ര (ബാഗ്ലൂര്‍) (ഒഡീസ്സി), മഞ്ജു വി. നായര്‍ (ഭരതനാട്യം, ബാലേ), ശ്വേതാപ്രചണ്ഡേ (ഭരതനാട്യം), രേഖാസതീഷ്, രചന നാരായണന്‍കുട്ടി, ഗീതാ പത്മകുമാര്‍ (കുച്ചുപ്പുടി ട്രയോ) നായര്‍ സഹോദരിമാര്‍ വീണയും ധന്യയും (ഭരതനാട്യം, മോഹിനിയാട്ടം), കലാക്ഷേത്ര തീര്‍ത്ഥ പൊതുവാള്‍, ദൃശ്യാഅനില്‍ (നൃത്തനാടകം) എന്നിവരാണ് പങ്കെടുക്കുന്നത്.

   സൗകുമാര്യം (മാര്‍ച്ച് 1 മുതല്‍ 3 വരെ)

   പ്രസിദ്ധ സംഗീത സംവിധായകന്‍ എം. ജയചന്ദ്രന്റെ അമ്മ വിജയാനായരുടെയും, സുകുമാരി അമ്മ) സ്മരണാര്‍ത്ഥം നടത്തുന്ന സംഗീത അര്‍ച്ചനയാണ് ഈ മൂന്നുദിവസത്തെ മേള. എം. ജയചന്ദ്രന്‍ തന്നെ ക്യൂ റേറ്റു ചെയ്യുന്ന ഈ മേളയില്‍ രജ്ഞിനി - ഗായത്രി (കര്‍ണ്ണാടക സംഗീതം)
   മൈസൂര്‍ സഹോദരന്മാര്‍ - നാഗരാജ് - മഞ്ജുനാഥ് (വയലിന്‍) എന്നിവര്‍ പങ്കെടുക്കും. സമാപന ദിവസമായ മാര്‍ച്ച് 3 ന് കൂട്ടുകാരും സഹപാഠികളുമായ ശ്രീവത്സന്‍ മേനോന്‍, ശങ്കരന്‍നമ്പൂതിരി, ലാലു ശങ്കര്‍, എം. ജയചന്ദ്രന്‍ എന്നിവര്‍ ചേര്‍ന്ന് 'FRIENDS CONCERT' നടത്തും.

   1985 ലെ കേരള യൂണിവേഴ്സിറ്റി യുവജനോത്സവത്തിലെ മത്സരാർത്ഥികളായിരുന്നു നാലു പേരും. ലാലുവും ശങ്കരൻ നമ്പൂതിരിയും ഒന്നാം സമ്മാനവും ശ്രീവത്സൻ ജെ. മേനോനും എം. ജയചന്ദ്രനും രണ്ടാം സമ്മാനവും പങ്കിട്ടു. 37 വർഷങ്ങൾക്കു ശേഷം അവർ ഒന്നിക്കുന്നു ...

   ഭാഗവത സപ്താഹം
   (മാര്‍ച്ച് 4 മുതല്‍ 10 വരെ)

   പത്മഭൂഷണ്‍ ശ്രീ. എം. നേതൃത്വം നല്‍കുന്ന ഭാഗവതസപ്താഹം പൊതുജനങ്ങള്‍ക്കായി സൂര്യ സംഘടിപ്പിക്കുന്നു. രാവിലേയും വൈകുന്നേരവുമാണ് പ്രഭാഷണം.

   സപ്താഹം നൃത്തസംഗീത മേള -
   (മാര്‍ച്ച് 4 മുതല്‍ 10 വരെ)

   കാവാലം ശ്രീകുമാര്‍, ട്രിവാന്‍ഡ്രം കൃഷ്ണകുമാര്‍ - ബിന്നി കൃഷ്ണകുമാര്‍ (കര്‍ണ്ണാടക സംഗീതം), ശിവകാശിയില്‍ നിന്നുള്ള കലാകാരികള്‍ അവതരിപ്പിക്കുന്ന Sacred Geometry (മെഗാ ഡാന്‍സ്ഷോ)
   പാരീസ് ലക്ഷ്മിയും പള്ളിപ്പുറം സനിലും അവതരിപ്പിക്കുന്ന കൃഷ്ണമായം (ഭരതനാട്യം - കഥകളി) രചന നാരായണന്‍ കുട്ടി അവതരിപ്പിക്കുന്ന ഗോപാലസുന്ദരി (കുച്ചുപ്പുടി ബാലേ), ശോഭ അന്തര്‍ജ്ജനവും ഉത്തരാ അന്തര്‍ജ്ജനവും അവതരിപ്പിക്കുന്ന ജ്ഞാനപ്പാന ബാലേ, ശ്രീലക്ഷ്മി ഗോവര്‍ധനന്റെ കുച്ചുപ്പുടി എന്നീ ഇനങ്ങള്‍ അരങ്ങേറും.

   ലോകത്തിലെ ഏറ്റവും വലിയ കളം - സപ്താഹത്തിനോടനുബന്ധിച്ച് ലോകത്തിലെ ഏറ്റവും വലിയ കളം എഴുതപ്പെടുന്നു. കല്ലേറ്റ് മണികണ്ഠനാണ് വരയ്ക്കുന്നത്.

   മോഹിനിയാട്ടം മേള -
   (മാര്‍ച്ച് 11 മുതല്‍ 15 വരെ)

   മോഹിനിയാട്ടം മേളയില്‍ ഇക്കുറി ഗ്രൂപ്പ് അവതരണങ്ങളാവും അരങ്ങേറുക. വന്ദേവിനായകം (മിനിപ്രമോദും സംഘവും) ദളിതം (രചിതാരവിയും സംഘവും), നളചരിതം (സ്മിതാ രാജനും സംഘവും), ഭക്തമോഹിനി (അനുപമാമേനോനും സംഘവും), ഏകലവ്യന്‍ (കലാമണ്ഡലം അശ്വതിയും സംഘവും)

   ആത്മീയ പ്രഭാഷണങ്ങള്‍
   മാര്‍ച്ച് 16 മുതല്‍ 20 വരെ

   അമൃതസ്വരൂപാനന്ദപുരി, ഡോ. എന്‍. ഗോപാലകൃഷ്ണന്‍, അബ്ദുള്‍ സലീം മൗലവി, ഡോ. അലക്സാന്‍ഡര്‍ ജേക്കബ്, നടന്‍ പി. ശ്രീകുമാര്‍ എന്നിവര്‍ പങ്കെടുക്കും.

   ലോക്ഡൗണ്‍ ഫിലിംഫെസ്റ്റിവല്‍
   മാര്‍ച്ച് 21 മുതല്‍ 27 വരെ

   ലോക്ഡൗണ്‍ കാലത്ത് നിര്‍മ്മിച്ച ലഘു ചിത്രങ്ങളായ പാവകഥകള്‍, സൂപ്പര്‍ ഡീലക്സ്, ചലച്ചിത്രഅക്കാദമിയുടെ ലഘുചിത്രങ്ങള്‍, പുത്തന്‍പുതുകാലൈ, റേ, അണ്‍പോസ്ഡ്, ആണും പെണ്ണും എന്നീ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും.

   റിനൈസ്സാന്‍സ് പ്രഭാഷണങ്ങള്‍
   മാര്‍ച്ച് 28 മുതല്‍ 31 വരെ

   ഉദ്‌ഘാടന ദിവസം എം.എം. ഹസ്സന്‍ മഹാഗണപതിയെക്കുറിച്ച് പ്രസംഗിക്കും. തുടര്‍ന്നുള്ള ദിവസങ്ങളിൽ വല്‍സന്‍ തമ്പു, ഡോ. നാസറുദ്ദീന്‍, ആര്‍. ബാലശങ്കര്‍ എന്നിവരും പ്രസംഗിക്കും. തുടർന്ന് രാജയോഗം മെഡിറ്റേഷൻ എന്ന വിഷയത്തിൽ ബ്രഹ്മകമാരീസ് സിസ്റ്റേഴ്സിൻ്റെ പ്രഭാഷണം.

   ലഘുചിത്രമേള
   മാര്‍ച്ച് 28 മുതല്‍ 31 വരെ

   നാലു ദിവസങ്ങളിലായി ഇന്ത്യയിലെ വിവിധ ഭാഷകളില്‍ നിന്നുള്ള തിരഞ്ഞെടുക്കപ്പെട്ട ലഘുചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും.

   പഞ്ചരത്നാ വനിതാ പ്രഭാഷണ പരമ്പര
   ഏപ്രില്‍ 1 മുതല്‍ 5 വരെ

   സാമൂഹികരംഗങ്ങളില്‍ വ്യക്തിമുദ്ര പതിപ്പിച്ച അഞ്ചു വനിതകള്‍ പങ്കെടുക്കുന്നു: പ്രതിഭാ ഹരി (MLA), ബീനാ കണ്ണന്‍ (ശീമാട്ടി),രമ്യാ നമ്പീശന്‍ (WCC), പാര്‍വ്വതി തെരുവോത്ത് (WCC) എന്നിവര്‍ക്കു പുറമേ ,ഹരിത എന്ന പെണ്‍കുട്ടികളുടെ സംഘനയില്‍ നിന്നുള്ള ഫാത്തിമ തഹല്യ, നജ്മതബ്ഷീറ, മുഫീദാ ടെന്‍സി എന്നിവരും പങ്കെടുക്കും.

   സമാപനം -
   ഏപ്രില്‍ 6

   മഞ്ജുവാരിയരുടെ കുച്ചുപ്പുടി
   Published by:user_57
   First published:
   )}