നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • ഇതൊക്കെ കൊറേ കണ്ടതാ കൊറോണേ; കോവിഡ് രോഗമുക്തയായ മുത്തശ്ശിയുടെ പ്രായം 113 വയസ്

  ഇതൊക്കെ കൊറേ കണ്ടതാ കൊറോണേ; കോവിഡ് രോഗമുക്തയായ മുത്തശ്ശിയുടെ പ്രായം 113 വയസ്

  1918-19 കാലഘടത്തിൽ പടർന്നു പിടിച്ച സ്പാനിഷ് ഫ്ലൂവിനെ തോൽപ്പിച്ചയാളാണ് കക്ഷി.

  (Image credit: Twitter)

  (Image credit: Twitter)

  • Share this:
   കൊറോണ വൈറസ് ഏറ്റവും അപകടകാരിയാകുന്നത് അറുപത് വയസ്സിന് മുകളിൽ പ്രായമുള്ളവരെയാണെന്നാണ് ആരോഗ്യവിദഗ്ധരുടെ മുന്നറിയിപ്പ്. എന്നാൽ സ്പെയിനിൽ നിന്നും വരുന്നത് മറ്റൊരു സന്തോഷവാർത്തയാണ്.

   113 വയസ്സ് പ്രായമുള്ള മരിയ ബ്രന്യാസ് എന്ന മുത്തശ്ശി കോവിഡ് 19 രോഗമുക്തയായി ആരോഗ്യവതിയായി തിരിച്ചെത്തിയെന്നാണ് വാർത്ത.

   കഴിഞ്ഞ മാസമാണ് മരിയ മുത്തശ്ശിക്ക് കോവിഡ് ബാധിക്കുന്നത്. ഇതോടെ മരിയ താമസിക്കുന്ന വൃദ്ധസദനത്തിൽ തന്നെ ഐസൊലേഷനിലാക്കി. തുടർന്ന് കൃത്യമായ ചികിത്സയിലൂടെ മുത്തശ്ശി ആരോഗ്യവതിയായി തിരിച്ചെത്തി.

   നാടിനെ വിഴുങ്ങിയ രോഗങ്ങളെ തോൽപ്പിച്ച കഥ ആദ്യമായല്ല ഈ മുത്തശ്ശിക്ക് പറയാനുള്ളത്. 1918-19 കാലഘടത്തിൽ പടർന്നു പിടിച്ച സ്പാനിഷ് ഫ്ലൂവിനെ തോൽപ്പിച്ചയാളാണ് കക്ഷി. കൂടാതെ രണ്ട് ലോകമഹായുദ്ധങ്ങളും സ്പാനിഷ് സിവിൽ വാറിനും ഈ മുത്തശ്ശി സാക്ഷിയായി.

   TRENDING:സംസ്ഥാനത്ത് മദ്യവില കൂടും: വർധിപ്പിക്കുന്നത് 35 ശതമാനം വരെ നികുതി [NEWS]കോവിഡ് കാലത്ത് ബസ് ചാർജ് കൂട്ടാൻ ധാരണ; ഉടമകളുടെ ആവശ്യം ന്യായമെന്ന് സർക്കാർ [NEWS]വൈൻ നിർമ്മാണം: വ്യവസായ മന്ത്രി ആഗ്രഹിക്കുന്നതു പോലെ കേരളത്തിൽ നടക്കുമോ? [NEWS]

   സ്പെയിനിലെ ഏറ്റവും പ്രായം കൂടിയ വ്യക്തിയാണ് മരിയ ബ്രന്യാസ്. നേരത്തേ, 106 വയസ്സുള്ള അന ഡെൽ വെയ്ൽ എന്ന മുത്തശ്ശിയും സ്പെയിനിൽ കോവിഡ് മുക്തയായിരുന്നു.

   പൂർണമായും ആരോഗ്യവതിയാണെന്നും മറ്റുള്ളവർക്കുള്ളതു പോലുള്ള ചെറിയ വേദനകൾ മാത്രമാണ് ഇപ്പോൾ ഉള്ളതെന്നുമാണ് മരിയ മുത്തശ്ശി പറയുന്നത്.

   അതേസമയം, സ്പെയിനിൽ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 27,000 ആയി. 2 ലക്ഷം പേർക്കാണ് ഇതുവരെ രോഗം ബാധിച്ചത്.
   Published by:Naseeba TC
   First published: