• HOME
  • »
  • NEWS
  • »
  • buzz
  • »
  • Swiggy StatEATstics | 2021ല്‍ ഇന്ത്യക്കാര്‍ ഓര്‍ഡര്‍ ചെയ്തത് മിനിറ്റില്‍ 115 ബിരിയാണികള്‍; സമോസകളുടെ എണ്ണം ന്യൂസിലന്‍ഡിലെ ജനസംഖ്യയ്ക്ക് തുല്യം

Swiggy StatEATstics | 2021ല്‍ ഇന്ത്യക്കാര്‍ ഓര്‍ഡര്‍ ചെയ്തത് മിനിറ്റില്‍ 115 ബിരിയാണികള്‍; സമോസകളുടെ എണ്ണം ന്യൂസിലന്‍ഡിലെ ജനസംഖ്യയ്ക്ക് തുല്യം

നോണ്‍വെജ് ബിരിയാണിയുമായി താരതമ്യം ചെയ്യുമ്പോള്‍ വെജ് ബിരിയാണിക്ക് ലഭിച്ച ഓര്‍ഡര്‍ വളരെ കുറവാണ്. ചിക്കന്‍ ബിരിയാണി, വെജിറ്റേറിയന്‍ ബിരിയാണിയെക്കാള്‍ 4.3 മടങ്ങ് കൂടുതൽ ഓര്‍ഡറുകൾ ലഭിച്ചത്

  • Share this:
    ഓണ്‍ലൈന്‍ ഭക്ഷണ വിതരണ കമ്പനിയായ സ്വിഗ്ഗി (Swiggy) ഈ വര്‍ഷം ഇന്ത്യക്കാര്‍ ഓര്‍ഡര്‍ ചെയ്ത ഭക്ഷണത്തിന്റെ കണക്കുകള്‍ പുറത്തുവിട്ടു. Swiggy StatEATstics 2021 എന്ന റിപ്പോർട്ട് അനുസരിച്ച്, ഇന്ത്യക്കാര്‍ ഈ വർഷം മിനിറ്റില്‍ 115 ബിരിയാണികള്‍ അഥവാ സെക്കന്‍ഡില്‍ ഏകദേശം രണ്ട് ബിരിയാണികള്‍ വീതമാണ് ഓര്‍ഡര്‍ ചെയ്തത്.

    സ്വിഗ്ഗിയുടെ വാര്‍ഷിക ഡാറ്റ കാണിക്കുന്നത് കോവിഡ് -19 മഹാമാരിയുടെ സമയമായിട്ടും ഈ വർഷം പല നഗരങ്ങളിലും ബിരിയാണി (Biriyani) തന്നെയായിരുന്നു ഇന്ത്യക്കാർക്കിടയിലെ ജനപ്രിയ വിഭവം എന്നാണ്. കഴിഞ്ഞ ആറ് വര്‍ഷമായി സ്വിഗ്ഗിയുടെ ചാര്‍ട്ടുകളില്‍ ഒന്നാം സ്ഥാനത്താണ് ബിരിയാണി. 2020 ല്‍ മിനിറ്റില്‍ 90 ബിരിയാണികള്‍ ആയിരുന്നു സ്വിഗ്ഗിയിലൂടെ ഇന്ത്യക്കാർ ഓര്‍ഡര്‍ ചെയ്തത്.

    കൂടാതെ ന്യൂസിലന്‍ഡിലെ ജനസംഖ്യയ്ക്ക് തുല്യമായ അത്രയും സമോസകളാണ് സ്വിഗ്ഗിയിലൂടെ ഓർഡർ ചെയ്യപ്പെട്ടത്. അതായത് ഏകദേശം 50 ലക്ഷം സമോസകൾ. ചിക്കന്‍ വിംഗുകളേക്കാള്‍ 6 മടങ്ങ് കൂടുതല്‍ ഓര്‍ഡറുകൾ ലഭിച്ച സമോസയായിരുന്നു രാജ്യത്ത് ഏറ്റവും കൂടുതല്‍ ആളുകൾ കഴിച്ച ലഘുഭക്ഷണം.

    പാവ്ബാജി രണ്ടാം സ്ഥാനത്തെത്തി. എന്നിരുന്നാലും, രാത്രി 10 മണിക്ക് ശേഷം വ്യത്യസ്ത രുചികള്‍ തേടി എത്തുന്നവരും മുന്‍പന്തിയിലുണ്ടായിരുന്നു. വ്യത്യസ്ത ഭക്ഷണങ്ങള്‍ക്ക് താല്‍പര്യമേറിയതോടെ ചീസ് ഗാര്‍ളിക് ബ്രെഡ്, പോപ്കോണ്‍, ഫ്രഞ്ച് ഫ്രൈസ് തുടങ്ങിയവ കണക്കുകളില്‍ മുൻനിരയിലെത്തി.

    നോണ്‍വെജ് ബിരിയാണിയുമായി താരതമ്യം ചെയ്യുമ്പോള്‍ വെജ് ബിരിയാണിക്ക് ലഭിച്ച ഓര്‍ഡര്‍ വളരെ കുറവാണ്. ചിക്കന്‍ ബിരിയാണി, വെജിറ്റേറിയന്‍ ബിരിയാണിയെക്കാള്‍ 4.3 മടങ്ങ് കൂടുതൽ ഓര്‍ഡറുകൾ നേടിയതായി സ്വിഗ്ഗി റിപ്പോര്‍ട്ട് പറയുന്നു. നഗരം തിരിച്ചുള്ള വിശകലനത്തില്‍ വെളിപ്പെടുന്നത് ചെന്നൈ, ഹൈദരാബാദ്, കൊല്‍ക്കത്ത, ലഖ്നൗ എന്നിവിടങ്ങളില്‍ ഏറ്റവും കൂടുതല്‍ ഓര്‍ഡര്‍ ചെയ്ത വിഭവം ചിക്കന്‍ ബിരിയാണിയാണെന്നാണ്. ബംഗളുരുവില്‍ ചിക്കന്‍ ബിരിയാണി രണ്ടാമത്തെ പ്രിയപ്പെട്ട വിഭവമായിരുന്നു. പൂനെയിലെ രണ്ടാമത്തെ പ്രിയപ്പെട്ട വിഭവം ചിക്കന്‍ ദം ബിരിയാണിയായിരുന്നു. സ്വിഗ്ഗി മീറ്റ് സ്‌റ്റോറില്‍ ഏറ്റവും പ്രചാരമുള്ള ഒന്നാണ് ചിക്കന്‍ ബിരിയാണി കട്ട്. ഇത് സ്വിഗ്ഗിയില്‍ ഏറ്റവുമധികം ഓര്‍ഡര്‍ ചെയ്യപ്പെട്ടനാലാമത്തെ ഇറച്ചി ഇനമായിരുന്നു.

    അതേസമയം പാചകക്കുറിപ്പുകളുടെ കാര്യത്തിൽ, തനത് ഇന്ത്യന്‍ വിഭവങ്ങളില്‍ നിന്ന് വ്യത്യസ്തമായി മറ്റ് ചില ഇനങ്ങളുടെ പാചകക്കുറിപ്പുകളാണ് ഇന്ത്യക്കാര്‍ വ്യാപകമായി ഗൂഗിളിൽ തിരഞ്ഞത്. ഈ വര്‍ഷത്തെ തങ്ങളുടെ സെര്‍ച്ചിംഗ് ട്രെന്‍ഡുകള്‍ ഗൂഗിള്‍ വെളിപ്പെടുത്തിയിരുന്നു.

    ബിരിയാണിയും ദോശയും ഇന്ത്യന്‍ പാചകക്കുറിപ്പുകളില്‍ ഏറ്റവും പ്രശസ്തമാണെങ്കിലും ഇന്ത്യക്കാര്‍ ഗൂഗിള്‍ ചെയ്ത ട്രെന്‍ഡിംഗ് പാചകക്കുറിപ്പുകളില്‍ ഒന്നാം സ്ഥാനം എനോക്കി മഷ്റൂം എന്ന വിഭവമാണ് കരസ്ഥമാക്കിയത്. സുപരിചതമായ രുചികളില്‍ നിന്ന് വ്യത്യസ്തമായതു കൊണ്ടാകാം എനോക്കി മഷ്‌റൂം സെര്‍ച്ചിംഗ് ട്രെന്‍ഡുകള്‍ ഒന്നാമത്തെത്തിയതെന്ന് കരുതപ്പെടുന്നു.

    ഈ കൂണ്‍ വിഭവത്തിന് പിന്നാലെ സെര്‍ച്ചിംഗ് ട്രെന്‍ഡുകളില്‍ ഏറ്റവും മുന്നിലെത്തിയത് മോദകമായിരുന്നു. ഗണേശ ചതുര്‍ത്ഥിയും, ദീപാവലിയും പോലുള്ള ഉത്സവവേളകളിൽ ഇന്ത്യയിലെ ഒട്ടുമിക്ക പ്രദേശങ്ങളിലും ഈ മധുരപലഹാരത്തിന് മുഖ്യസ്ഥാനം ലഭിക്കാറുണ്ട്. അത് തന്നെയാവാം മോദകം സെര്‍ച്ചിംഗ് ട്രെന്‍ഡുകളില്‍ മുന്നിലെത്താനും കാരണം. ഇതിന് പിന്നാലെയുള്ള മൂന്ന് ട്രെന്‍ഡിംഗ് ഇന്ത്യന്‍ പാചകക്കുറിപ്പുകള്‍ മേത്തി മട്ടർ മലൈ, പാലക്, ചിക്കന്‍ സൂപ്പ് എന്നിവയാണ്.

    Strange Case | കീഴ്ശ്വാസം വിടുന്നത് നിർത്താൻ സഹപ്രവർത്തകൻ ആവശ്യപ്പെട്ടതിനെതിരെ കേസ്; പരാതിക്കാരന്റെ വാദം കോടതി തള്ളി 
    Published by:Jayashankar Av
    First published: