നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • വീടിനുള്ളിലെ ക്യാമറ കണ്ടെത്തിയത് അലമാരയിൽ ഒളിച്ചു താമസിക്കുന്ന സ്ത്രീയെ

  വീടിനുള്ളിലെ ക്യാമറ കണ്ടെത്തിയത് അലമാരയിൽ ഒളിച്ചു താമസിക്കുന്ന സ്ത്രീയെ

  ഏകദേശം രണ്ടാഴ്ച്ചയോളമാണ് ഇവർ അലമാരയ്ക്കുള്ളിൽ ഒളിച്ചു താമസിച്ചത്.

  Screengrab: youtube/You Know It Joe

  Screengrab: youtube/You Know It Joe

  • Share this:
   2009 ലാണ് ന്യൂയോർക്കിലെ മാൻഹാട്ടൻ സ്വദേശിയായ ജോ കമ്മിങ്സ് വീടിനുള്ളിൽ ക്യാമറ സ്ഥാപിക്കുന്നത്. താനില്ലാത്ത സമയത്ത് വീടിനുള്ളിൽ നിന്ന് സാധനങ്ങൾ കാണാതാകുന്നത് പതിവായതോടെയാണ് എന്താണ് സംഭവിക്കുന്നതെന്നറിയാൻ ജോ ഇങ്ങനെയൊരു പരീക്ഷണം നടത്തിയത്.

   എന്നാൽ ക്യാമറ പകർത്തിയ ദൃശ്യങ്ങൾ കണ്ട് ജോ ഞെട്ടി. അന്ന് തന്നെ വീഡിയോ യൂട്യൂബിൽ പങ്കുവെക്കുകയും ചെയ്തു. സോഷ്യൽമീഡിയ കൂടുതൽ സജീവമായതോടെ വീഡിയോ കൂടുതൽ പേർ കാണുകയായിരുന്നു.

   എന്നാൽ പന്ത്രണ്ട് വർഷങ്ങൾക്ക് ശേഷം അതേ വീഡിയോ വീണ്ടും സോഷ്യൽമീഡിയയിൽ വൈറലായിരിക്കുകയാണ്. വീഡിയോയിലെ ദൃശ്യങ്ങൾ കണ്ട് ഭയവും അത്ഭുതവുമൊക്കെയാണ് പലരും പ്രകടിപ്പിക്കുന്നത്.

   രാത്രിയിൽ ഇരുട്ടു മൂടിക്കിടക്കുന്ന സമയത്തുള്ള ദൃശ്യമാണിത്. വീഡിയോയിൽ ഒരു രൂപം അലമാരയ്ക്കുള്ളിൽ നിന്ന് പുറത്തിറങ്ങുന്നത് വ്യക്തമാണ്. അലമാരയ്ക്കുള്ളിൽ ജോ അറിയാതെ രഹസ്യമായി താമസിക്കുകയായിരുന്നു ഈ സ്ത്രീ.

   You may also like:കാർ മോഷ്ടിച്ചു; വയോധികയെ സുരക്ഷിതയായി ഇറക്കിവിട്ടു; കാർ നാളെ തിരികെ ഏൽപ്പിക്കാമെന്ന് ഉറപ്പ്

   ജോ വീട്ടിൽ ഇല്ലാത്ത സമയങ്ങളിൽ ഇവർ അലമാരയിൽ നിന്ന് പുറത്തിറങ്ങും. സിങ്കിൽ മൂത്രമൊഴിച്ച് വെക്കുക, ഫ്രിഡ്ജിൽ സൂക്ഷിച്ച ഭക്ഷണങ്ങൾ എടുത്തു കഴിക്കുക, ഇതൊക്കെയാണ് സ്ത്രീയുടെ പിന്നീടുള്ള പണികൾ.

   You may also like:പുഴുക്കളെ ആരോഗ്യകരമായ ഭക്ഷണമാക്കി മാറ്റാം; തീൻമേശയിലേക്ക് പുഴു വിഭവങ്ങളെത്തിക്കാൻ കുവൈറ്റ് വ്യവസായി

   അലമാരയിൽ നിന്ന് താഴെയുള്ള മേശയിൽ ഇറങ്ങി പതുക്കെ വളരെ സൂക്ഷിച്ച് താഴെയുള്ള കസേര വലിച്ചെടുത്താണ് നിലത്ത് ഇറങ്ങുന്നത്. ഇതെല്ലാം വീഡോയിയിൽ കൃത്യമായി പതിഞ്ഞിരുന്നു. ജോ തിരിച്ചെത്തുന്ന സമയത്ത് ഇവർ വീണ്ടും അലമാരയ്ക്കുള്ളിൽ കയറി ഒളിച്ചിരിക്കും.

   വീഡിയോയിൽ തന്റെ വീട്ടിൽ രഹസ്യമായി താമസിക്കുന്ന സ്ത്രീയെ കണ്ടെത്തിയതിനെ തുടർന്ന് ജോ അന്ന് പൊലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് പൊലീസ് എത്തിയാണ് സ്ത്രീയെ അറസ്റ്റ് ചെയ്തത്. ഏകദേശം രണ്ടാഴ്ച്ചയോളമാണ് ഇവർ അലമാരയ്ക്കുള്ളിൽ ഒളിച്ചു താമസിച്ചത്.

   സ്ത്രീ എങ്ങനെയാണ് തന്റെ വീട്ടിൽ കയറിയതെന്ന് അറിയില്ലെന്നും താൻ ഇല്ലാത്ത സമയത്ത് ജനൽ വഴി കടന്നതാകാമെന്നാണ് കരുതുന്നതെന്നും യൂട്യൂബിൽ പങ്കുവെച്ച വീഡിയോയിൽ പറയുന്നുണ്ട്.

   അതേസമയം, ജോയുടെ വീട്ടിൽ അതിക്രമിച്ച് കയറി ഒളിച്ച് താമസിച്ച സ്ത്രീയെ കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമല്ല. മോഷണത്തിനായി കയറിയ സ്ത്രീ വീട്ടിൽ തന്നെ താമസം തുടങ്ങിയതാകാമെന്നായിരുന്നു പൊലീസ് അനുമാനം. ലക്ഷക്കണക്കിന് പേരാണ് ഇതിനകം വീഡിയോ കണ്ടുകഴിഞ്ഞത്.
   Published by:Naseeba TC
   First published:
   )}