• HOME
  • »
  • NEWS
  • »
  • buzz
  • »
  • Guinness World Record | ഒറ്റ മിനിട്ടിൽ അകത്താക്കിയത് 121 ഗ്രാം ചിക്കൻ കാൽ; ദക്ഷിണാഫ്രിക്കൻ വനിതക്ക് ലോക റെക്കോർഡ്

Guinness World Record | ഒറ്റ മിനിട്ടിൽ അകത്താക്കിയത് 121 ഗ്രാം ചിക്കൻ കാൽ; ദക്ഷിണാഫ്രിക്കൻ വനിതക്ക് ലോക റെക്കോർഡ്

പങ്കെടുത്തവരിൽ ഏറ്റവും ശാന്തയായിരുന്നു സിമാൻ എന്നും അവൾ ജയിച്ചത് തങ്ങളെ ശരിക്കും ആശ്ചര്യപ്പെടുത്തിയെന്നും മൽസരത്തിന്റെ സംഘാടകർ പറഞ്ഞു.

  • Share this:
60 സെക്കൻഡിനുള്ളിൽ 4.26 ഔൺസ് (ഏകദേശം 121 ഗ്രാം) ചിക്കൻ കാലുകൾ കഴിച്ച് ​ഗിന്നസ് ലോക റെക്കോർഡിൽ (Guinness World Record) ഇടം നേടി ദക്ഷിണാഫ്രിക്കൻ (South Africa) വനിത. ദക്ഷിണാഫ്രിക്കയിൽ നിന്നുള്ള വുയോൾവെത്തു സിമാനിലെ (Vuyolwethu Simanile) യാണ് മറ്റു നാലു പേർക്കൊപ്പം പോരാടി മൽസരത്തിൽ വിജയിച്ചത്. എതിരാളികളേക്കാൾ ഇരട്ടി വേ​ഗത്തിലാണ് വുയോൾവെത്തു ചിക്കൻ കാലുകൾ കഴിച്ചു തീർത്തത്.

ബ്രോഡ്‌വേ സ്വീറ്റ്‌സ് എസ്എ എന്ന ട്വിറ്റർ ഹാൻഡിൽ ഈ മൽസരത്തിന്റെ വിശദാംശങ്ങൾ പങ്കു വെച്ചിരുന്നു. സെപ്റ്റംബർ 25 ഞായറാഴ്ച വൈകുന്നേരം 5.30 നാണ് മൽസരം നടന്നത്.

ഈ നേട്ടം കൈവരിക്കുന്ന ആദ്യ വ്യക്തിയാണ് വുയോൾവെത്തു സിമാനിൽ എന്ന് ഗിന്നസ് അധിക‍ൃതർ തങ്ങളുടെ ഔദ്യോഗിക വെബ്‌സൈറ്റിലൂടെ അറിയിച്ചു. ഓരോ മൽസരാർത്ഥിക്കും 10 ഔൺസ് (ഏകദേശം 283 ഗ്രാം) ചിക്കൻ കാലുകളാണ് വിളമ്പിയിരുന്നത്. ഒരു സമയം ഒരു കോഴിക്കാൽ മാത്രമേ കഴിക്കാൻ സാധിക്കുമായിരുന്നുള്ളൂ. മൽസരത്തിലെ നിയമം അനുസരിച്ച് ഒരേ സമയം ഒന്നിൽ കൂടുതൽ കഴിക്കുന്നവർ അയോഗ്യരാകും. റെക്കോർഡ്
നേടാൻ കുറഞ്ഞത് 3.8 ഗ്രാം ആയിരുന്നു കഴിക്കേണ്ടത്.

സിമാൻ വളരെ ശാന്തയായാണ് മൽ‌‍സരത്തിൽ പങ്കെടുത്തത്. പങ്കെടുത്തവരിൽ ഏറ്റവും ശാന്തയായിരുന്നു സിമാൻ എന്നും അവൾ ജയിച്ചത് തങ്ങളെ ശരിക്കും ആശ്ചര്യപ്പെടുത്തിയെന്നും മൽസരത്തിന്റെ സംഘാടകർ പറഞ്ഞു.

ലോകറെക്കോർഡ് നേടിയതിൽ എല്ലാവരെയും പോലെ സിമാനും അത്ഭുതമാണ് തോന്നിയത്. ഇപ്പോഴും അത് വിശ്വസിക്കാനാകുന്നില്ല എന്നാണ് ഗിന്നസ് വേൾഡ് റെക്കോർഡ് സർട്ടിഫിക്കറ്റ് വാങ്ങിക്കൊണ്ട് സിമാൻ പറഞ്ഞത്.

also read : ഡെയ്‌ലി ഷോ നിർത്തുന്നതായി ട്രെവർ നോവ; അദ്ദേഹത്തിന്റെ പ്രശസ്തമായ വീഡിയോകൾ

ഗിന്നസ് റെക്കോർഡിൽ ഇടം നേടിയ ഫ്രഞ്ച് ഫ്രൈസിനെക്കുറിച്ചുള്ള വാർത്ത അടുത്തിടെ വാർത്തകളിൽ നിറഞ്ഞു നിന്നിരുന്നു. 15,800 രൂപയായിരുന്നു ഇതിന്റെ വില. ഗിന്നസ് റെക്കോർഡിൽ രേഖപ്പെടുത്തിയ ലോകത്തിലെ ഏറ്റവും വില കൂടിയ ഫ്രഞ്ച് ഫ്രൈസാണിത്. ഉയർന്ന നിലവാരമുള്ളതും വില കൂടിയതുമായ ഉരുളക്കിഴങ്ങ്, വിന്റേജ് 2006 ഷാംപെയ്ൻ, ജെല്ലി ബ്ലാങ്ക് ഫ്രഞ്ച് ഷാംപെയ്ൻ വിനാഗിരി, ട്രഫിൾ ഉപ്പ്, ട്രഫിൾ ഓയിൽ, സ്‌പെഷ്യാലിറ്റി ചീസ്, ബട്ടർ, 23 കാരറ്റ് ഭക്ഷ്യയോഗ്യമായ സ്വർണ പൊടി എന്നിവ ഉപയോഗിച്ചാണ് ഈ ഫ്രഞ്ച് ഫ്രൈസ് ഉണ്ടാക്കിയിരിക്കുന്നത്. ഗിന്നസ് വേൾഡ് റെക്കോർഡ്‌സിന്റെ ഔദ്യോഗിക ഇൻസ്റ്റഗ്രാം പേജ് ഈ ഫ്രഞ്ച് ഫ്രൈസിന്റെ ഒരു വീഡിയോ പങ്കുവെച്ചിരുന്നു. Crème dela Crème Pommes Fritse എന്നാണ് ഈ വില കൂടിയ ഫ്രഞ്ച് ഫൈസിന്റെ പേര്. യുഎസിലെ ദേശീയ ഫ്രഞ്ച് ഫ്രൈ ദിനത്തോടനുബന്ധിച്ച് മാൻഹട്ടൻ ആസ്ഥാനമായുള്ള സെറീൻഡിപിറ്റി 3 എന്ന റെസ്റ്റോറന്റാണ് വില കൂടിയ ഫ്രഞ്ച് ഫ്രൈസ് തയ്യാറാക്കിയത്. റെസ്റ്റോറന്റിലെ ക്രിയേറ്റീവ് ഷെഫ് ജോ കാൽഡെറോൺ, കോർപ്പറേറ്റ് എക്‌സിക്യൂട്ടീവ് ഷെഫ് ഫ്രെഡ്രിക് ഷോൻ-കിവേർട്ട് എന്നിവർ ചേർന്നാണ് അതിഥികൾക്കായി ഈ വിഭവം തയ്യാറാക്കിയത്.
Published by:Amal Surendran
First published: