നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • Viral Video | ഫൈവ് സ്റ്റാർ ഹോട്ടൽ ഷെഫിനെ വെല്ലുന്ന 13കാരന്റെ പാചക വീഡിയോ വൈറൽ

  Viral Video | ഫൈവ് സ്റ്റാർ ഹോട്ടൽ ഷെഫിനെ വെല്ലുന്ന 13കാരന്റെ പാചക വീഡിയോ വൈറൽ

  പാചക വൈദഗ്ദ്ധ്യം കൊണ്ട് എല്ലാവരെയും അത്ഭുതപ്പെടുത്തുന്ന 13 വയസ്സുകാരന്റെ വീഡിയോ വൈറൽ

  (വീഡിയോ ദൃശ്യം)

  (വീഡിയോ ദൃശ്യം)

  • Share this:
   ഒരു ഭക്ഷണത്തിന് രുചി കൂടുന്നത് അതിന് ചേര്‍ക്കുന്ന ചേരുവകള്‍ മാത്രമല്ല, പാചകക്കാരന്റെ കൈപ്പുണ്യം കൂടിയാണ്. ആത്മാര്‍ഥതയോടെ മനസ്സറിഞ്ഞ് വിളമ്പി തരിക കൂടി ചെയ്താല്‍ ഏത് ഭക്ഷണവും രുചികരവും 'രാജകീയ'വുമാകും. ലോകത്ത് നന്നായി പാചകം ചെയ്യുന്ന നിരവധി പാചകക്കാരുണ്ട്. കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ അതില്‍ ഉള്‍പ്പെടും. ഇപ്പോള്‍ അധികം അറിയപ്പെടാത്ത ഒരു കുട്ടി പാചകക്കാരനാണ് ഇന്റര്‍നെറ്റ് ലോകത്ത് വൈറലായിരിക്കുന്നത് (viral on internet). താന്‍ ഉണ്ടാക്കിയ ഭക്ഷണം കൊണ്ടും പാചക വൈദഗ്ദ്ധ്യം കൊണ്ടും എല്ലാവരെയും അത്ഭുതപ്പെടുത്തുന്ന ഒരു 13 വയസ്സുകാരന്റെ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ (social media) ശ്രദ്ധാകര്‍ഷിക്കുന്നത്.

   ഫരീദാബാദില്‍ നിന്നുള്ള 13 കാരനായ ദീപേഷ് എന്ന കുട്ടി തെരുവോരത്ത് ഒരു ഉന്തു വണ്ടിയില്‍ 'ഹണി ചില്ലി പൊട്ടറ്റോ' വില്‍ക്കുന്ന അഞ്ചുമിനുട്ടിനടുത്ത് ദൈര്‍ഘ്യമുള്ള വീഡിയോയാണിത്.പ്രമുഖ ഫുഡ് ബ്ലോഗര്‍ വിശാലാണ് തന്റെ യൂട്യൂബ് ചാനലില്‍ ഈ ദൃശ്യങ്ങള്‍ ആദ്യം പങ്കിട്ടത്. ഇതോടെ ദീപേഷ് താരമായി. ഈ പയ്യന്‍ ഒരു വിദഗ്ദ്ധനായ ഒരു ഷെഫിനെപോലെയാണ് പാചക 'തീക്കളി'കള്‍ നടത്തുന്നത്. ദൃശ്യങ്ങളില്‍ കാണുന്നത് - ഒരു പാനില്‍ മൊരിഞ്ഞ ഉരുളക്കിഴങ്ങുകള്‍ വറുത്തതിന് ശേഷം മസാലയുള്ള ഗ്രേവിയിലേക്ക് അത് വളരെ അനായാസമായി കറക്കിയെടുക്കുന്നതാണ്.

   പാനില്‍ കുറച്ച് എണ്ണ ഒഴിച്ച് അതിലേക്ക് കാപ്സിക്കം, ഉള്ളി എന്നിവ ചേര്‍ത്ത് വഴറ്റി ഹണി ചില്ലി പൊട്ടറ്റോയ്ക്കുവേണ്ടിയുള്ള ഗ്രേവി തയ്യാറാക്കുന്നു. തുടർന്ന് നീളത്തില്‍ അരിഞ്ഞ് വറുത്തെടുത്ത ഉരുളക്കിഴങ്ങ് ഗ്രേവിയിലേക്ക് ചേര്‍ത്ത് തീയില്‍ കറക്കിയെറിഞ്ഞ് ഹണി ചില്ലി പൊട്ടറ്റോ തയ്യാറാക്കുന്നത് കണ്ടാല്‍ ആരായാലും അത്ഭുതപ്പെട്ടുപോകും. അത്ര വൈദഗ്ദ്ധ്യത്തോടെയാണ് അവന്‍ അത് ചെയ്യുന്നത്. അവസാനം മനോഹരമായി രീതിയില്‍ ആ ഹണി ചില്ലി പൊട്ടറ്റോ ഒരു പ്ലേറ്റിലാക്കി വിളമ്പി നല്‍കുമ്പോഴും ആള് വളരെ 'കൂളാണ്'.   'ഫുഡി വിശാല്‍' എന്ന തന്റെ യുട്യൂബ് ചാനലില്‍ നവംബര്‍ 22 നാണ് ബ്ലോഗര്‍ വിശാല്‍ ഈ വീഡിയോ പങ്കിട്ടത്. അഞ്ച് ദിവസക്കൊണ്ട് വീഡിയോയ്ക്ക് 831,128 വ്യൂസ് ലഭിച്ചു. കുട്ടി ആ ഉന്തുവണ്ടിയില്‍ ചില്ലി ഉരുളക്കിഴങ്ങ്, സ്പ്രിംഗ് റോള്‍സ്, മോമോസ് തുടങ്ങിയ വിഭവങ്ങള്‍ ഉണ്ടാക്കാറുണ്ടെന്നും വീഡിയോയിലെ വിവരണത്തില്‍ വിശാല്‍ പറഞ്ഞു. സ്‌കൂള്‍ വിദ്യാഭ്യാസത്തിനോടൊപ്പം കുടുംബം പോറ്റാന്‍ വേണ്ടിയാണ് ഈ കുട്ടി, തെരുവോരത്ത് ഉന്തു വണ്ടിയില്‍ വിഭവങ്ങള്‍ തയ്യാറാക്കി വില്‍ക്കുന്നത്.

   വിശാലിന്റെ വീഡിയോയ്ക്ക് ഒട്ടേറേ പേര്‍ കമന്റ് ചെയ്തിട്ടുണ്ട്. കുട്ടിയെ ലോകത്തിന് മുന്നില്‍ എത്തിച്ചതില്‍ നന്ദിപറയുകയും അഭിനന്ദിക്കുകയും ചെയ്തു. കമന്റ് സെക്ഷനില്‍ എത്തിയ ഒരു ഉപയോക്താവ് കുട്ടിയുടെ കഷ്ടപ്പാട് കണ്ട് കുറിച്ചത്, ''പാവം കുട്ടി. അവന്റെ സുഹൃത്തുക്കള്‍ കളിച്ചുനടക്കുമ്പോള്‍, അവന്‍ സ്‌കൂളില്‍ പോകുകയും കളിക്കാന്‍ സമയമില്ലാതെ ജോലി ചെയ്യുകയും ചെയ്യുന്നത് എനിക്ക് സങ്കല്‍പ്പിക്കാന്‍ കഴിയുന്നില്ല, ദയവായി ദൈവം അവനില്‍ അനുഗ്രഹം ചൊരിയട്ടെ'' എന്നായിരുന്നു.

   കുടുംബത്തെ പിന്തുണയ്ക്കുന്നതിനുള്ള കുട്ടിയുടെ പരിശ്രമത്തെ മറ്റൊരു ഉപയോക്താവ് അഭിനന്ദിച്ചുക്കൊണ്ട് എഴുതിയത്''ഈ കുട്ടിക്ക് സല്യൂട്ട്. മിക്ക കുട്ടികളും കളിച്ചുനടക്കുന്ന ഈ പ്രായത്തില്‍ അവന്‍ തന്റെ കുടുംബത്തെ സാമ്പത്തികമായി സഹായിക്കുന്നു,'' എന്നാണ്. കുട്ടിയെ പ്രശംസിച്ചുക്കൊണ്ടുള്ള ഇതുപോലെ ഒട്ടേറെ കമന്റുകള്‍ വീഡിയോയ്ക്ക് താഴെ എത്തിയിരുന്നു.
   Published by:user_57
   First published: