നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • കുടുംബം പോറ്റാൻ 'ദഹി കചോരി' വിൽക്കുന്ന 14കാരൻ; വൈറൽ വീഡിയോ

  കുടുംബം പോറ്റാൻ 'ദഹി കചോരി' വിൽക്കുന്ന 14കാരൻ; വൈറൽ വീഡിയോ

  ഈ വീഡിയോ പങ്കുവെച്ചതിന് പിറകെ ആൺകുട്ടിയുടെ സ്റ്റാളിൽ നിന്ന് കചോരി കഴിക്കാൻ നിരവധി ആളുകളാണ് സ്റ്റാളിലേക്ക് എത്തിയത്.

  News18

  News18

  • Share this:
   പലപ്പോഴും പ്രതിസന്ധികളാണ് ആളുകളുടെ ജീവിതത്തിന്റെ ഗതി മാറ്റുന്നത്. ബുദ്ധിമുട്ട് മറികടക്കാനായി പല വഴികളിലൂടെയും നമ്മുക്ക് സഞ്ചരിക്കേണ്ടതായും വരും. അടുത്തിടെ അഹമ്മദാബാദിലെ 14 വയസുള്ള ബാലന്റെ ഒരു വീഡിയോ വൈറലായിരുന്നു. ഇത് ജീവിതത്തിൽ ഭീകരമായ അവസ്ഥകളിലൂടെ കടന്നുപോകുന്നവരെ കുറിച്ച് ചിന്തിക്കാൻ ആളുകളെ പ്രേരിപ്പിച്ചു. വീഡിയോയിൽ കൗമാരക്കാരനായ ഈ ആൺകുട്ടി അവന്റെ ജീവിതത്തിലെ വെല്ലുവിളികളെ ഏതു തരത്തിലാണ് നേരിടുന്നത് എന്നതിനെ കുറിച്ച് സംസാരിച്ചു. അഹമ്മദാബാദിലെ ഒരു തെരുവിൽ 'ദഹി കചോരി' വിറ്റാണ് ആ 14 വയസുള്ള ആൺകുട്ടി തന്റെ കുടുംബത്തെ സഹായിക്കുന്നത്. ഇന്റർനെറ്റിൽ പ്രചരിക്കുന്ന വൈറൽ വീഡിയോയിൽ ആൺകുട്ടി അഹമ്മദാബാദിലെ വഴിയോരക്കടയിൽ കച്ചവടം നടത്തുന്നതായി കാണാം.

   നാഗ്പൂരിലെ ഫുഡ് ബ്ലോഗർ ഡോയാഷ് പത്രാബെ സോഷ്യൽ മീഡിയയിൽ പങ്കുവച്ച വീഡിയോ ക്ലിപ്പിലാണ് മണിനഗർ റെയിൽവേ സ്റ്റേഷന് എതിർവശത്തുള്ള റോഡരികിലുള്ള താൽക്കാലിക സ്റ്റാളിൽ ദാഹി കചോരി ഒരുക്കുന്ന ആണ്‍കുട്ടിയെ കാണിച്ചത്. പാത്രേബിയോട് സംസാരിച്ച ആ ആൺകുട്ടി നിറകണ്ണുകളോടെയാണ് ഉപഭോക്താക്കൾക്ക് ഭക്ഷണം തയ്യാറാക്കുന്നത്.


   “അവനെ സഹായിക്കൂ. അവന് വെറും 14 വയസ് പ്രായം മാത്രമാണുള്ളത്. ഗുജറാത്തിലെ അഹമ്മദാബാദിലെ മണിനഗർ റെയിൽവേ സ്റ്റേഷനു മുന്നിൽ ദാഹി കചോരി 10 രൂപയ്ക്ക് വിൽക്കുന്നു. വളരെ അഭിമാനത്തോടെ... ഇത് ഷെയർ ചെയ്യുകയും അവനെ സഹായിക്കുകയും വേണം. 14 വയസുള്ള അവൻ കുടുംബം പോറ്റാനാണ് ഇത് ചെയ്യുന്നത്," വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു കൊണ്ട് പാത്രേബി എഴുതി.

   നഗരത്തിലെയും പരിസരങ്ങളിലെയും പ്രദേശവാസികളോട് കുട്ടിയെ സന്ദർശിക്കാനും സഹായിക്കാനും പറഞ്ഞ് നിരവധി പേരാണ് സോഷ്യൽ മീഡിയയിൽ സംസാരിച്ചത്. "ഭഗവാൻ ചോട്ടെ ഭായ് കോ ബോത്ത് ബോത്ത് ഖുഷ് ഔർ കമ്യബ് ബ്നയേ," (ദൈവം ഈ ചെറുപ്പക്കാരന് സന്തോഷവും വിജയവും നൽകട്ടെ) എന്ന് ഒരാൾ എഴുതി.

   "അവനെ സഹായിക്കൂ! ഈ കുട്ടിയുടെ കഠിനാധ്വാനം ഫലം കാണും ”മറ്റൊരാൾ എഴുതി.

   "എല്ലാവരും ഷെയർ ചെയ്യണം. അവർ വെറും 14 വയള്ളവനാണ്,” മറ്റൊരു ഉപയോക്താവ് എഴുതി.

   ട്വിറ്ററിൽ ഈ വീഡിയോ പങ്കുവെച്ചതിന് പിറകെ ആൺകുട്ടിയുടെ സ്റ്റാളിൽ നിന്ന് കചോരി കഴിക്കാൻ നിരവധി ആളുകളാണ് സ്റ്റാളിലേക്ക് എത്തിയത്. ഇതിൽ സോഷ്യൽ മീഡിയയുടെ സ്വാധീനം എല്ലാവർക്കും കാണാൻ കഴിയും.

   കഴിഞ്ഞ വർഷം കൊറോണ വൈറസ് കാരണം ഉണ്ടായ ലോക്ക്ഡൗണിന്റെ ആദ്യ മാസങ്ങളിൽ, ഡൽഹിയിലെ മാളവ്യ നഗറിൽ ഭക്ഷണ സ്റ്റാൾ നടത്തുകയായിരുന്നു ഒരു വൃദ്ധ ദമ്പതികൾ. ഗൗരവ് വാസൻ എന്ന ഒരു യൂട്യൂബർ കാന്ത പ്രസാദിന്റെയും ഭാര്യ ബദാമി ദേവിയുടെയും റോഡരികിലെ ഭക്ഷണശാലയിൽ ഉപജീവന മാർഗം തേടി പാടുപെടുന്നതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു. വീഡിയോ വൈറലാവുകയും 'ബാബാ കാ ധാബ' ഒറ്റരാത്രികൊണ്ട് വിജയിക്കുകയും നൂറുകണക്കിന് ആളുകൾ ഭക്ഷണം കഴിക്കാനും സെൽഫികൾ എടുക്കാനും പണം സംഭാവന ചെയ്യാനുമായി ഭക്ഷണശാലയ്ക്ക് പുറത്ത് വരി നിന്നു.

   അതിന് ശേഷം പ്രസാദ് ഒരു പുതിയ റെസ്റ്റോറന്റ് തുറക്കുകയും തന്റെ എല്ലാ കടങ്ങളും തീർക്കുകയും തനിക്കും കുടുംബത്തിനും വേണ്ടി സ്മാർട്ട്ഫോണുകൾ വാങ്ങുകയും ചെയ്തു. എന്നിരുന്നാലും, റസ്റ്റോറന്റ് പിന്നീട് വലിയ വിജയം കണ്ടില്ല. ശേഷം ദമ്പതികൾ അവരുടെ പഴയ ഭക്ഷണശാലയിലേക്ക് തന്നെ മടങ്ങി പോയി. കാന്ത പ്രസാദിന്റെ കഥ മാത്രമല്ല സോഷ്യൽ മീഡിയയിൽ ചർച്ചയായത്. ഓഗസ്റ്റിൽ ഗൗരവ് വാസൻ അമൃത്സറിൽ ജ്യൂസ് സ്റ്റാൾ നടത്തുന്ന ഒരു വൃദ്ധയുടെ മറ്റൊരു ഹൃദയസ്പർശിയായ വീഡിയോ ഷെയർ ചെയ്തു. നിമിഷങ്ങൾ കൊണ്ട് ആ വീഡിയോയും വൈറലായി.
   Published by:Sarath Mohanan
   First published:
   )}