HOME » NEWS » Buzz » 14 YEAR OLD BOY SELLS TEA TO SUPPORT HIS FAMILY AFTER HIS MOTHER LOSES JOB IN LOCKDOWN

ലോക്ക്ഡൗണിൽ അമ്മയുടെ ജോലി നഷ്ടമായി; സഹോദരിമാരുടെ വിദ്യാഭ്യാസത്തിനായി 14 കാരൻ ചായക്കച്ചവടം തുടങ്ങി

സ്കൂൾ ബസ്സിലായിരുന്നു സുഭന്റെ മാതാവിന് ജോലി. ലോക്ക്ഡൗൺ ആയതോടെ ജോലി നഷ്ടമായി.

News18 Malayalam | news18-malayalam
Updated: October 30, 2020, 1:37 PM IST
ലോക്ക്ഡൗണിൽ അമ്മയുടെ ജോലി നഷ്ടമായി; സഹോദരിമാരുടെ വിദ്യാഭ്യാസത്തിനായി 14 കാരൻ ചായക്കച്ചവടം തുടങ്ങി
Image:ANI
  • Share this:
ലോക്ക്ഡൗണിൽ അമ്മയുടെ ജോലി നഷ്ടമായതോടെ കുടുംബത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് പതിനാലുകാരൻ. മുംബൈ സ്വദേശിയായ സുഭൻ ആണ് കുടുംബം നോക്കാൻ പഠനം ഉപേക്ഷിച്ച് തൊഴിലെടുക്കുന്നത്.

അമ്മയും രണ്ട് സഹോദരിമാരുമാണ് സുഭനുള്ളത്. 12 വയസ്സുള്ളപ്പോൾ പിതാവ് മരണപ്പെട്ടു. തുടർന്ന് അമ്മയാണ് ജോലി ചെയ്ത് കുടുംബം നോക്കിയിരുന്നത്. സ്കൂൾ ബസ്സിലായിരുന്നു സുഭന്റെ മാതാവിന് ജോലി. ലോക്ക്ഡൗൺ ആയതോടെ ജോലി നഷ്ടമായി.

തുടർന്ന് കുടുംബത്തിന്റെ വരുമാനവും സഹോദരിമാരുടെ ഓൺലൈൻ ക്ലാസ് തുടരാനും സുഭൻ പഠനം ഉപേക്ഷിച്ച് ചായക്കച്ചവടം ആരംഭിച്ചു. സ്കൂളുകൾ തുറക്കുമ്പോൾ വീണ്ടും പഠനം തുടരാനാകുമെന്നാണ് സുഭന്റെ പ്രതീക്ഷ.


മുംബൈയിലെ ബേന്ദി ബസാറിൽ നിന്നും ചായയുണ്ടാക്കി വിറ്റാണ് സുഭൻ കുടുംബവും സഹോദരിമാരുടെ വിദ്യാഭ്യാസവും നോക്കുന്നത്. ഒരു ദിവസം 300 മുതൽ 400 രൂപവരെയാണ് സുഭന്റെ വരുമാനം. ലഭിക്കുന്ന പണം അമ്മയെ ഏൽപ്പിക്കുമെന്നും സുഭൻ പറയുന്നു. എഎൻഐ ആണ് വാർത്ത റിപ്പോർട്ട് ചെയ്തത്.

അടുത്തിടെ ഡൽഹിയിൽ ലോക്ക്ഡൗൺ മൂലം ജീവിതം വഴിമുട്ടിയ എൺപതുകാരയ വൃദ്ധ ദമ്പതികളുടെ വാർത്ത വൈറലായിരുന്നു. ഇവരുടെ വീഡിയോ പ്രചരിച്ചതിന് പിന്നാലെ ഡൽഹിയിലെ റോഡ് സൈഡിലുള്ള ചെറിയ കടയിൽ വൻ തിരക്കാണ് ഉണ്ടായത്.
Published by: Naseeba TC
First published: October 30, 2020, 1:37 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories