'പാസ്‌വേഡുകൾ ടൂത്ത് ബ്രഷ് പോലെ; ആരുമായും പങ്കുവെക്കരുത്'; സുരക്ഷ ഉറപ്പാക്കാൻ കേരള പൊലീസിന്റെ 15 നിർദേശങ്ങൾ

ഒന്നില്‍ കൂടൂതല്‍ അക്കൗണ്ടുകള്‍ക്ക് ഒരേ പാസ്‌വേഡുകള്‍ ഉപയോഗിക്കാതിരിക്കുക, പ്രത്യേകിച്ച് സുപ്രധാനമായ അക്കൗണ്ടുകള്‍ക്ക്.

News18 Malayalam | news18-malayalam
Updated: October 28, 2020, 3:30 PM IST
'പാസ്‌വേഡുകൾ ടൂത്ത് ബ്രഷ് പോലെ; ആരുമായും പങ്കുവെക്കരുത്'; സുരക്ഷ ഉറപ്പാക്കാൻ കേരള പൊലീസിന്റെ 15 നിർദേശങ്ങൾ
News18 malayalam
  • Share this:
ഫോണിലും കമ്പ്യൂട്ടറുകളിലും നെറ്റ് ഉപയോഗിക്കുന്നവരുടെ ഏറ്റവും വലിയ തലവേദനയാണ് പാസ്‌വേഡുകൾ മറക്കാതെ സൂക്ഷിക്കുക എന്നത്. ജിമെയിൽ, മണി ട്രാൻസ്ഫർ ആപ്പുകൾ, ബാങ്കിങ് ആപ്പുകൾ, ഫേസ്ബുക്ക് ഉൾപ്പെടെയുള്ള സോഷ്യൽമീഡിയ, ഒടിടി പ്ലാറ്റ്ഫോമുകൾ തുടങ്ങി എല്ലാത്തിന്റെയും പാസ് വേഡുകൾ കാണാതെ പഠിച്ചുവെക്കുക എന്നത് വെല്ലുവിളി തന്നെയാണ്.

Also Read- Viral video | തിളച്ച എണ്ണയിൽ കയ്യിട്ട് ഭക്ഷണം എടുക്കുന്ന സ്ത്രീ; വീഡിയോ വൈറൽ

പലരും കമ്പ്യൂട്ടറിലോ ഡയറിയിലോ ഒക്കെ എഴുതി സൂക്ഷിക്കുകയാണ് ചെയ്യുക. ഇവ മറ്റാരുടെയും കൈയിലെത്തില്ലെന്ന് ഉറപ്പാക്കേണ്ടതും നമ്മുടെ മാത്രം ആവശ്യമാണ്. പാസ് വേഡുകൾ ഹാക്ക് ചെയ്യപ്പെടാനും അതുവഴി ധനനഷ്ടം, മാനഹാനി എന്നിയൊക്കെ സംഭവിക്കാനും സാധ്യത എപ്പോഴുമുണ്ട്. പാസ് വേഡുകളുടെ സുരക്ഷ സംബന്ധിച്ച് കേരള പൊലീസ് തന്നെ 15 നിർദേശങ്ങളുമായി മുന്നോട്ടുവന്നിരിക്കുകയാണ്.

Also Read- 40 വയസിൽ താഴെ സ്ട്രോക്ക് ബാധിക്കുന്നവരുടെ എണ്ണം കൂടുന്നു;കരുതൽ നിർദേശങ്ങളുമായി ആരോഗ്യവകുപ്പ്

1. ഒരു ഇമെയിലിനും എന്‍ക്രിപ്റ്റഡ് അല്ലാത്ത മെസേജിങ് സംവിധാനങ്ങള്‍ വഴിയും പാസ്‌വേഡോ യൂസര്‍ ഐഡിയോ കൊടുക്കാതിരിക്കുക. ഇമെയില്‍ സേവന ദാതാക്കളോ ബാങ്കുകളോ ഈ മെയിലിലൂടെ പാസ്‌വേഡോ മറ്റു സ്വകാര്യ വിവരങ്ങളും ആവശ്യപ്പെടാറില്ല.

2. നിങ്ങളുടെ പൂര്‍ണ നിയന്ത്രണത്തിലല്ലാത്ത കമ്പ്യൂട്ടറുകളില്‍ പാസ്‌വേഡുകള്‍ സൂക്ഷിക്കാതിരിക്കുക.

3. ആരുമായും ഒരു കാരണവശാലും പാസ്‌വേഡുകള്‍ പങ്കുവക്കാതിരിക്കുക.

4. ഒന്നില്‍ കൂടൂതല്‍ അക്കൗണ്ടുകള്‍ക്ക് ഒരേ പാസ്‌വേഡുകള്‍ ഉപയോഗിക്കാതിരിക്കുക, പ്രത്യേകിച്ച് സുപ്രധാനമായ അക്കൗണ്ടുകള്‍ക്ക്.

5. യൂസര്‍ ഐഡിയോടു സാമ്യമുള്ള പാസ്‌വേഡുകള്‍ ഉപയോഗിക്കാതിരിക്കുക.

6. പാസ്‌വേഡുകള്‍ എഴുതി സൂക്ഷിക്കുകയാണെങ്കില്‍ അതിന്റെ സുരക്ഷ ഉറപ്പു വരുത്തുക.

7. യൂസര്‍ ഐഡിയും പാസ്‌വേഡും വ്യത്യസ്ത ഇടങ്ങളില്‍ മാറ്റി ഉപയോഗിക്കാതിരിക്കുക.

8. നിങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പാസ്‌വേഡായി ഉപയോഗിക്കാതിരിക്കുക ഉദാ: ജനനത്തീയതി, വാഹന രജിസ്ട്രേഷന്‍ നമ്പര്‍, മക്കളുടേയോ ഭാര്യയുടേയോ പേര് തുടങ്ങിയവ.

9. വളരെ ലളിതവും ഊഹിക്കാന്‍ എളുപ്പവും ഉള്ള സാധാരണ പാസ്‌വേഡുകള്‍ ആയ PASSWORD, ABCD, ABC123, abc123* തുടങ്ങിയവ ഉപയോഗിക്കാതിരിക്കുക.

10. കീബോര്‍ഡില്‍ അടുത്തടുത്തു വരുന്ന അക്ഷരങ്ങളും അക്കങ്ങളും പാസ്‌വേഡായി ഉപയോഗിക്കാതിരിക്കുക. (ഉദാ: QWERTY, ASDFG, ZXCVതുടങ്ങിയവ).

11. നിശ്ചിത ഇടവേളകളില്‍ പാസ്‌വേഡുകള്‍ മാറ്റിക്കൊണ്ടിരിക്കുക.12. പാസ്‌വേഡുകള്‍ പോലെത്തന്നെ പ്രധാന്യമുള്ളതാണ് യൂസര്‍ ഐഡിയും. എളുപ്പത്തില്‍ ഊഹിക്കാവുന്നവ ഒഴിവാക്കുക. ADMIN, ADMINISTRATOR തുടങ്ങിയവ ഹാക്കര്‍മ്മാര്‍ക്ക് സുപരിചിതവും പ്രിയപ്പെട്ടതും ആണ്.

13.നിങ്ങളുടെ സ്വന്തം കമ്പ്യൂട്ടറില്‍ ആണെങ്കില്‍ കൂടി ബ്രൗസറുകളില്‍ പാസ്‌വേഡുകള്‍ സൂക്ഷിക്കുമ്പോള്‍ അവയേ ഒരു മാസ്റ്റര്‍ പാസ്‌വേഡ് കൊണ്ട് സുരക്ഷിതമാക്കുക.

14. ഇന്റര്‍നെറ്റ് കഫേകളിലൂടെയും മറ്റും ഓണ്‍ലൈന്‍ ഇടപാടുകള്‍ നടത്തുമ്പോള്‍ മതിയായ സുരക്ഷാസംവിധാനങ്ങള്‍ ഉണ്ടെന്ന്. ഉറപ്പു വരുത്തുക.

15. കുക്കീസ് ബ്രൗസിംഗ് ഹിസ്റ്ററി തുടങ്ങിയവ നീക്കം ചെയ്യുക.
Published by: Rajesh V
First published: October 28, 2020, 3:29 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading