• HOME
  • »
  • NEWS
  • »
  • buzz
  • »
  • 15 Wives 107 Children| 15 ഭാര്യമാരും 107 മക്കളും; യൂട്യൂബിൽ വൈറലായ കുടുംബം

15 Wives 107 Children| 15 ഭാര്യമാരും 107 മക്കളും; യൂട്യൂബിൽ വൈറലായ കുടുംബം

ആയിരം ഭാര്യമാരുണ്ടായിരുന്ന സോളമൻ രാജാവാണ് തന്റെ മാതൃകയെന്ന് 61 കാരനായ ഡേവിഡ്

  • Last Updated :
  • Share this:
    ലോകത്തിലെ വലിയ കുടുംബങ്ങളെ കുറിച്ചുള്ള വാർത്തകൾ ഇടയ്ക്കിടെ സോഷ്യൽമീഡിയയിൽ കൗതുകമാകാറുണ്ട്. അത്തരത്തിൽ വൈറലായ ഒരു വലിയ കുടുംബത്തെ കുറിച്ചാണ് ഈ വാർത്ത. ആഫ്രിക്കയിലെ പടിഞ്ഞാറൻ കെനിയയിലുള്ള ഒരു ഗ്രാമത്തിലുള്ള ഡേവിഡ് സകായോ കലുഹാന എന്നയാളാണ് കുടുംബനാഥൻ. 15 ഭാര്യമാരും 107 മക്കളും അടങ്ങുന്നതാണ് 61 കാരനായ ഡേവിഡ‍ിന്റെ കുടുംബം.

    ഡേവിഡും അദ്ദേഹത്തിന്റെ പതിനഞ്ച് ഭാര്യമാരും നൂറ്റി ഏഴ് മക്കളും ഒന്നിച്ചാണ് കഴിയുന്നത് എന്നതാണ് പ്രത്യേകത. തങ്ങൾക്കിടയിൽ യാതൊരു പ്രശ്നനമില്ലെന്ന് ഡേവിന്റെ ഭാര്യമാർ പറയുന്നു. ആഫ്രിമാക്സ് ഇംഗ്ലീഷ് എന്ന യൂട്യൂബ് ചാനലിലാണ് ഡേവിഡിനേയും കുടുംബത്തേയും പരിചയപ്പെടുത്തുന്നത്.

    ഉയർന്ന ഐക്യു ഉള്ളയാളാണ് താനെന്നും അതിനാൽ ഒരു ഭാര്യയ്ക്ക് മാത്രം തന്നെ നോക്കാൻ ആവില്ലന്നുമാണ് 15 പേരെ വിവാഹം ചെയ്തതിനെ കുറിച്ച് ഡേവിഡ് പറയുന്നത്. ചരിത്രകാരനാണ് ഡേവിഡ് എന്ന് വീഡിയോയിൽ പറയുന്നുണ്ട്. 4000 ൽ അധികം പുസ്തകങ്ങൾ താൻ വായിച്ചിട്ടുണ്ടെന്നും ഡേവിഡ് വീഡിയോയിൽ അവകാശപ്പെടുന്നു.

    Also Read- 39 ഭാര്യമാരും 94 മക്കളും; നൂറ് മുറികളുള്ള വലിയ വീടിന്റെ നാഥനായി മിസോറാമിലെ എഴുപത്തിയഞ്ചുകാരൻ

    തന്റെ ഭാര്യമാർ പരസ്പരം കടമകൾ പങ്കിടുകയും സന്തോഷത്തോടെ ജീവിക്കുകയും ചെയ്യുന്നുവെന്ന് ഇദ്ദേഹം അവകാശപ്പെടുന്നു. മാത്രമല്ല, ഭാര്യമാർ തന്നെ രാജാവിനെ പോലെയാണ് പരിഗണിക്കുന്നതെന്നും അദ്ദേഹം പറയുന്നു.

    1933 ലായിരുന്നു ഡേവിഡിന്റെ ആദ്യ വിവാഹം. ജസീക്ക കലുഹാന എന്നാണ് ആദ്യ ഭാര്യയുടെ പേര്. ഇവർക്ക് മാത്രം 13 മക്കളുണ്ട്. ഭർത്താവ് പുതിയ സ്ത്രീകളെ വിവാഹം ചെയ്ത് കൊണ്ടുവരുമ്പോൾ തനിക്ക് ഒരിക്കലും ദേഷ്യമോ അസൂയയോ തോന്നിയിട്ടില്ലെന്നാണ് ജെസീക്ക പറയുന്നത്.

    ഉത്തരവാദിത്ത ബോധമുള്ള മനുഷ്യനാണ് അദ്ദേഹം. നന്നായി ആലോചിച്ചാണ് അദ്ദേഹം ഓരോ തീരുമാനവും എടുക്കുന്നത്. ശരിയായത് മാത്രമേ അദ്ദേഹം ചെയ്യുകയുള്ളൂവെന്ന് ഡേവിന്റെ ഏഴാമത്തെ ഭാര്യയായ റോസ് കലുഹാന പറയുന്നു. തങ്ങളെല്ലാം സന്തോഷത്തോടെയാണ് ജീവിക്കുന്നതും ഇവർ പറഞ്ഞു.

    Also Read- ഒറ്റയടിക്ക് ഭീമൻ മുട്ട അകത്താക്കുന്ന കുഞ്ഞൻ പാമ്പ്; വൈറലായി വീഡിയോ

    പുരാതന യഹൂദരാജ്യത്തിലെ രാജാക്കന്മാരിൽ രണ്ടാമനായ ദാവീദിന്റെ പുത്രനും ഭരണാധികാരിയുമായിരുന്നു സോളമൻ രാജവാണ് തന്റെ മാതൃകയെന്നാണ് ഡേവിഡ് പറയുന്നത്. കൂടുതൽ സ്ത്രീകളെ വിവാഹം കഴിക്കാനുള്ള പ്രചോദനവും സോളമൻ രാജാവാണത്രേ. സോളമന് ആയിരം ഭാര്യമാരുണ്ടെന്നാണ് കരുതപ്പെടുന്നത്.

    സോളമൻ രാജാവിനെ പോലെ തന്നെയാണ് താൻ സ്വയം കരുതുന്നതെന്നും ഡേവിഡ് പറയുന്നു. അതിനാലാണ് വീണ്ടും വിവാഹം കഴിച്ചുകൊണ്ടിരിക്കുന്നത്.

    ഡേവിഡിന്റേയും കുടുംബത്തിന്റേയും വീഡിയോ ഇതിനകം യൂട്യൂബിൽ രണ്ട് ലക്ഷത്തിലധികം പേരാണ് കണ്ടത്.
    Published by:Naseeba TC
    First published: