• HOME
  • »
  • NEWS
  • »
  • buzz
  • »
  • മൂന്ന് വർഷം മുമ്പ് കാണാതായ മകൻ വീണ്ടും കൺമുന്നിൽ; ‌ മകനെ തിരികെ ലഭിച്ച ആശ്വാസത്തിൽ മാതാപിതാക്കൾ

മൂന്ന് വർഷം മുമ്പ് കാണാതായ മകൻ വീണ്ടും കൺമുന്നിൽ; ‌ മകനെ തിരികെ ലഭിച്ച ആശ്വാസത്തിൽ മാതാപിതാക്കൾ

മൂന്ന് വർഷം മുമ്പാണ് ഭിന്നശേഷിയുള്ള മിഥുൻ ദേബാനന്ദിനെ കാണാതാകുന്നത്.

Representational image

Representational image

  • Last Updated :
  • Share this:
    മൂന്ന് വർഷം മുമ്പ് കാണാതായ മകനെ ഇനിയൊരിക്കലും തിരികെ ലഭിക്കില്ലെന്ന് കരുതിയിരുന്ന അച്ഛനും അമ്മയ്ക്കും മുന്നിൽ മകൻ വീണ്ടും എത്തി. പശ്ചിമ ബംഗാളിലെ കൂച്ച് ബെഹാറിൽ നിന്നും കാണാതായ പതിനഞ്ചുകാരനെയാണ് ഗുവാഹത്തിയിൽ വെച്ച് കണ്ടെത്തിയത്.

    മൂന്ന് വർഷം മുമ്പാണ് ഭിന്നശേഷിയുള്ള മിഥുൻ ദേബാനന്ദിനെ കാണാതാകുന്നത്. അച്ഛൻ പ്രാർത്ഥനയ്ക്കായി പുറത്തു പോയ സമയത്ത് കുട്ടിയെ കാണാതാകുകയായിരുന്നു. മാസങ്ങളോളം മകനെ അന്വേഷിച്ചെങ്കിലും യാതൊരു വിവരവും ലഭിച്ചില്ല. ഗുവാഹത്തിയിൽ പ്രവർത്തിക്കുന്ന എൻജിഒ സംഘടനയുടെ സംരക്ഷണത്തിലായിരുന്നു ഇത്രയും നാൾ കുട്ടി കഴിഞ്ഞത്. അസമിലെ ദുബ്രിയിൽ നിന്നാണ് സംഘടനാ പ്രവർത്തകർ കുട്ടിയെ കണ്ടെത്തുന്നത്.

    സ്ഥലവും ഭാഷയും അറിയാതിരുന്ന കുട്ടി ആദ്യ കാലങ്ങളിൽ ആരോടും സംസാരിച്ചിരുന്നില്ലെന്ന് എൻജിഒ ഭാരവാഹികൾ പറയുന്നു. ആറ് മാസം മുമ്പാണ് മിഥുൻ ആദ്യമായി സംസാരിക്കുന്നത്. ബംഗാളി ഭാഷയിൽ വീട്ടിൽ പോകണമെന്ന് കുട്ടി അധികൃതരോട് പറയുകയായിരുന്നു. കുട്ടിയിൽ നിന്നും ലഭിച്ച സൂചനകളിൽ നിന്നാണ് പശ്ചിമബംഗാളിലാണ് കുടുംബം എന്ന് അധികൃതർക്ക് മനസ്സിലായത്.

    You may also like:സ്വന്തമായി Mi 10T Pro ഇല്ലാതെ വിവാഹം കഴിക്കില്ലെന്ന് യുവാവ്; ഒരെണ്ണം ഫ്രീയായി നൽകി ഷവോമി

    കുട്ടിക്ക് വീടിനെ കുറിച്ചോ ബന്ധുക്കളെ കുറിച്ചോ കൃത്യമായി പറയാൻ സാധിക്കാത്തത് അധികൃതരെ കുഴച്ചു. എങ്കിലും ഒടുവിൽ ആറ് മാസം കൊണ്ട് മിഥുന്റെ വീട്ടുകാരെ കണ്ടെത്താൻ സാധിച്ചു. പശ്ചിമബംഗാളിലെ കൂച്ച് ബെഹാറിലെ ശിശുക്ഷേമ സമിതി ചെയർപേഴ്സന്റെ സന്ദർശനമാണ് മിഥുനേയും കുടുംബത്തേയും വീണ്ടും ഒന്നിപ്പിച്ചത്. കഴിഞ്ഞ മാസമാണ് ചെയർപേഴ്സൺ ദുബ്രിയിൽ എത്തിയത്. ഇവിടെ വെച്ച് മിഥുന്റെ വിവരം അധികൃതർ അറിയിക്കുകയായിരുന്നു.

    You may also like:മകന്റെ 'അശ്ലീല' പുസ്തകങ്ങള്‍ കത്തിച്ച മാതാപിതാക്കള്‍ നഷ്ടപരിഹാരം കൊടുക്കണമെന്ന് കോടതി

    ശിശുക്ഷേമ സമിതി കൂച്ച് ബെഹാറിലെ മിഥുന്റെ കുടുംബത്തെ കണ്ടെത്തി വിവരം അറിയിച്ചു. കുടുംബം നൽകിയ മിഥുന്റെ ചിത്രം എൻജിഒയ്ക്ക് അയച്ചു നൽകി. തങ്ങളുടെ മകൻ ഗുവാഹത്തിയിൽ ഉണ്ടെന്ന് തിരിച്ചറിഞ്ഞ മാതാപിതാക്കൾ ഉടനെ പുറപ്പെടുകയായിരുന്നു. മാതാപിതാക്കൾക്കൊപ്പം സന്തോഷത്തോടെ മിഥുനെ യാത്രയാക്കിയെന്ന് എൻജിഒ അധികൃതർ പറയുന്നു.
    Published by:Naseeba TC
    First published: