ഹൈദരബാദ്: കഞ്ചാവ് (Cannabis) ഉപയോഗിച്ച 15കാരനെ തൂണില്‍ കെട്ടിയിട്ട് കണ്ണില്‍ മുളക് തേച്ച് അമ്മ. തെലങ്കാനയിലെ സൂര്യപെട്ട് ജില്ലയിലെ കൊടാട് ആണ് സംഭവം നടന്നത്.
കഞ്ചാവിന് അടിമപ്പെട്ടിരുന്ന മകന് പണത്തിനായി നിരന്തരം ശല്യപ്പെടുത്തിയതോടെയാണ് അമ്മ മകനെ കെട്ടിയിട്ട് മുളകുപൊടി പ്രയോഗം നടത്തിയത്. മളകുപൊടി തേക്കുന്നതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വലിയ രീതിയില്‍ പ്രചരിച്ചിട്ടുണ്ട്.
കെട്ടിയിട്ട ശേഷം അമ്മ ഒറ്റക്ക് മുളക് തേക്കാന്‍ ശ്രമിച്ചെങ്കിലും സാധിക്കാത്തതിനെ തുടര്‍ന്ന് മറ്റൊരു സ്ത്രീ മകന്റെ രണ്ട് കൈകളും പിടിച്ചുവെച്ച ശേഷം മുളക് തേക്കുന്നത് ദൃശ്യങ്ങളില്‍ കാണാം. നിരവധി ആളുകള്‍ അമ്മ ചെയ്തകാര്യം ശരിയാണെന്ന് അഭിപ്രായവുമായി രംഗത്ത് എത്തിയിട്ടുണ്ട്. അതേ സമയം മുളകുപൊടി പ്രയോഗം വളരെ ക്രൂരമായി പോയതായി മറ്റു ചിലർ പറയുന്നു. എന്തായാലും അമ്മയുടെ മുളകുപൊടി പ്രയോഗം വെെറലാണ്.
Firoz Chuttipara | ഒരാഴ്ചത്തെ തയാറെടുപ്പ്; ആറര അടി കുഴി; 300 കിലോയുള്ള പോത്തിനെ മന്തിയാക്കി ഫിറോസ് ചുട്ടിപ്പാറ
സമൂഹമാധ്യമങ്ങളിലും ഭക്ഷണപ്രേമികള്‍ക്കും എന്തിന് ട്രോളന്മാര്ക്ക് പോലും ഏറെ പ്രിയങ്കരനായ യൂട്യൂബറാണ് ഫിറോസ് ചുട്ടിപ്പാറ(Firoz Chuttipara). വ്യത്യസ്തമായ പാചകകൂട്ടുകളുമായി യൂട്യൂബില്‍ ഫിറോസിന്റെ പുതിയ പരീക്ഷണമാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്. ഒരു പോത്തിനെ മുഴുവനോടെ കുഴിയിലിറക്കി റോസ്റ്റ് ചെയ്യുന്നതാണ് വീഡിയോ.
ഒരാഴ്ച എടുത്താണ് ഇതിനുള്ള ഒരുക്കങ്ങള്‍ ചെയ്തത്. ആറര അടി ആഴത്തിലുള്ള കുഴി തയാറാക്കി ഇഷ്ടികയും സിമന്റും കൊണ്ട് കെട്ടിയെടുത്തു. ഈ കുഴിയിലാണ് മസാല പുരട്ടിയ ആറു മണിക്കൂര്‍ കൊണ്ട് പോത്തിനെ റോസ്റ്റ് ചെയ്തെടുക്കുന്നത്.
ഈ കുഴിയിലേക്ക് വിറക് അടുക്കി തീ കത്തിച്ച് കനല് തയാറാക്കും. അതിലേക്ക് വലിയ 2 ചെമ്പില്‍ തിളച്ച വെള്ളം ഇറക്കി വയ്ക്കും. അതിനു മുകളില്‍ കമ്പി വല വിരിച്ച് മസാല പുരട്ടിയ പോത്തിനെ മുഴുവനോടെ കുഴിയിലേക്ക് ഇറക്കുകയുമാണ് ഫിറോസ് പുതിയ വീഡിയോയില്‍ കാണിക്കുന്നത്. ഇതിനു മുകളില്‍ ചാക്ക് വിരിച്ച ശേഷം സിമന്റ് സ്ലാബ് ഇട്ട് മൂടുകയും വശങ്ങളില് മണ്ണിട്ട് വായു പുറത്തേക്കു പോകാതെ 6 മണിക്കൂര്‍ വയ്ക്കുകയും ചെയ്യുന്നു. ഇതേ സമയം മന്തി റൈസ് ദമ്മില് മുക്കാല്‍ മണിക്കൂര്‍ വേവിക്കണം.
6 മണിക്കൂറിനു ശേഷം കുഴിയുടെ മൂടി തുറന്ന് വെന്തു പരുവമായ പോത്തിനെ പുറത്തേക്കു പൊക്കി എടുക്കുന്നു. തയാറാക്കിയ മന്തി റൈസിനു മുകളിലേക്കു വേവിച്ച പോത്തില്‍ നിന്നും മാംസം അടര്‍ത്തിയെടുത്ത് നിരത്തി, രതീഷ് ഉള്‍പ്പെടെയുള്ള സൂഹൃത്തുക്കള്‍ക്കൊപ്പം രുചിച്ചാണ് വിഡിയോ അവസാനിപ്പിക്കുന്നത്.
Published by:Jayashankar AV
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.