• HOME
 • »
 • NEWS
 • »
 • buzz
 • »
 • HIV | പ്രണയം തെളിയിക്കാൻ എയ്ഡ്‌സ് രോഗബാധിതനായ കാമുകന്റെ രക്തം ശരീരത്തില്‍ കുത്തിവെച്ച് പെണ്‍കുട്ടി

HIV | പ്രണയം തെളിയിക്കാൻ എയ്ഡ്‌സ് രോഗബാധിതനായ കാമുകന്റെ രക്തം ശരീരത്തില്‍ കുത്തിവെച്ച് പെണ്‍കുട്ടി

15 വയസുകാരി ആസാമിൽ എച്ച്ഐവി ബാധിച്ച കാമുകന്റെ രക്തം സ്വന്തം ശരീരത്തില്‍ കുത്തിവെച്ചാണ് പ്രണയം തെളിയിക്കാൻ ശ്രമിച്ചത്.

 • Last Updated :
 • Share this:
  സ്വന്തം ജീവന്‍ പണയപ്പെടുത്തി പ്രണയം (love) പ്രകടിപ്പിച്ച ഒരു പെണ്‍കുട്ടിയെക്കുറിച്ചുള്ള (girl) റിപ്പോര്‍ട്ടുകളാണ് (reports) ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ (social media) വൈറലാകുന്നത്. എച്ച്‌ഐവി (HIV) പോസിറ്റീവായ കാമുകന്റെ രക്തം (blood) സ്വന്തം ശരീരത്തില്‍ കുത്തിവെച്ചുകൊണ്ടാണ് പെണ്‍കുട്ടി തന്റെ പ്രണയം തെളിയിച്ചിരിക്കുന്നത്. അസമിലെ (Assam) സുവല്‍കുച്ചി മേഖലയിലാണ് സംഭവം നടന്നത്. വെറും 15 വയസ്സ് മാത്രമാണ് പെണ്‍കുട്ടിയുടെ പ്രായം. ഹാജോയിലെ സത്‌ഡോലയില്‍ നിന്നുള്ള എയ്ഡ്‌സ് രോഗബാധിതനുമായി ഫെയ്‌സ്ബുക്കിലൂടെയാണ് പെൺകുട്ടി പ്രണയത്തിലായത്. മൂന്ന് വര്‍ഷം കൊണ്ട് അവരുടെ പ്രണയം വളരെ ദൃഢമായി.

  പെണ്‍കുട്ടി കാമുകനൊപ്പം വീടു വിട്ട് ഇറങ്ങിപ്പോയതായും പിന്നീട് മാതാപിതാക്കള്‍ തിരികെ കൊണ്ടുവന്നതായും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. എന്നാൽ ഇപ്പോൾ, വളരെ വിചിത്രമായ ഒരു കാര്യമാണ് 15 വയസ്സുകാരി ചെയ്തിരിക്കുന്നത്. സിറിഞ്ച് ഉപയോഗിച്ച് കാമുകന്റെ രക്തം പെൺകുട്ടി സ്വന്തം ശരീരത്തില്‍ കുത്തിവെയ്ക്കുകയായിരുന്നു. പെണ്‍കുട്ടി ഇപ്പോള്‍ ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലാണ്. അതേസമയം, കാമുകനെ ഹാജോ പൊലീസ് കസ്റ്റഡിയില്‍ എടുത്തു.

  2015 അവസാനത്തോടെ ഏകദേശം 36.7 ദശലക്ഷം ആളുകള്‍ക്കാണ് എച്ച്‌ഐവി രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. UNAIDS ഫാക്ടിന്റെ കണക്കു പ്രകാരം, 2015ല്‍ 2.1 ദശലക്ഷം ആളുകള്‍ പുതുതായി എച്ച്‌ഐവി രോഗബാധിതരുടെ പട്ടികയില്‍ ഉൾപ്പെട്ടിട്ടുണ്ട്. 1.1 ദശലക്ഷം ആളുകള്‍ ഇക്കാലയളവില്‍ എച്ച്‌ഐവി സംബന്ധമായ അസുഖങ്ങള്‍ ബാധിച്ച് മരണമടഞ്ഞിട്ടുമുണ്ട്.

  read also: 75 വർഷങ്ങൾക്കു ശേഷം പാകിസ്താനിലെ മരുമകനെ കണ്ട് 92-കാരൻ; ഒന്നിക്കാൻ തുണച്ചത് യൂട്യൂബർമാർ

  2010 മുതലുള്ള കണക്കുകള്‍ പ്രകാരം, കുട്ടികളില്‍ പുതുതായി എച്ച്‌ഐവി ബാധിക്കുന്ന കേസുകളുടെ എണ്ണം 50% കുറഞ്ഞിട്ടുണ്ട്. എന്നാല്‍ മുതിര്‍ന്നവരില്‍ ഈ കുറവ് ഉണ്ടായിട്ടില്ല. എയ്ഡ്‌സ് ബാധിച്ചുള്ള മരണങ്ങളും 45% കുറഞ്ഞിട്ടുണ്ട്. UNAIDSന്റെ കണക്ക് അനുസരിച്ച്, 2016 ജൂണ്‍ മാസം കൊണ്ട് 18.2 ദശലക്ഷം ആളുകള്‍ക്കാണ് എയ്ഡ്‌സ് മരുന്നുകള്‍ ലഭ്യമായത്. 2015ല്‍ ഇത് 15.8 ദശലക്ഷവും 2010ല്‍ 7.5 ദശലക്ഷവും ആയിരുന്നു. ഇന്ത്യയില്‍ മുതിര്‍ന്നവരിലെ എച്ച്‌ഐവി വ്യാപനം 2001-2003ല്‍ 0.38 ശതമാനമായിരുന്നത് 2015 ആയപ്പോഴേയ്ക്കും 0.26 ശതമാനമായി കുറയ്ക്കാന്‍ സാധിച്ചു.

  മുതിര്‍ന്നവരിലെ രോഗബാധയും പുതുതായി ഉണ്ടാകുന്ന കേസുകളുടെ എണ്ണവും അണുബാധ ഏറ്റവും അധികം ഉള്ള സംസ്ഥാനങ്ങളില്‍ പോലും കുറയുന്നതായി കണ്ടെത്തിയിട്ടുണ്ട്. അതേസമയം, 2007-2015 കാലഘട്ടത്തില്‍ ചില സംസ്ഥാനങ്ങളില്‍ മുതിര്‍ന്നവരിലെ രോഗബാധ വര്‍ദ്ധിച്ചിരുന്നു.

  see also: ഒരു മുസ്ലീം കുടുംബം പോലുമില്ലാതെ മുഹറം ആഘോഷമാക്കുന്ന കർണാടകയിലെ ​ഗ്രാമം

  1981ല്‍ ആദ്യമായി കണ്ടെത്തിയ എച്ച്ഐവി വൈറസ് ഇതുവരെ ആഗോളതലത്തില്‍ ഏകദേശം 36 ദശലക്ഷത്തിലധികം ജീവന്‍ അപഹരിച്ചിട്ടുണ്ട്. ഈ വൈറസ് ഒരു വ്യക്തിയുടെ രോഗപ്രതിരോധ സംവിധാനത്തെ നേരിട്ട് ആക്രമിക്കുകയും ഏത് തരത്തിലുള്ള അണുബാധയെയും രോഗത്തെയും ചെറുക്കാനുള്ള അവരുടെ ശരീരത്തിന്റെ കഴിവിനെ ദുര്‍ബലപ്പെടുത്തുകയും ചെയ്യുന്നു. അതായത് വൈറസ് രോഗപ്രതിരോധ കോശങ്ങളുടെ പ്രവര്‍ത്തനത്തെ സാവധാനം നശിപ്പിക്കുന്നു. ഇത് രോഗിയെ പ്രതിരോധശേഷിയില്ലാത്തവരാക്കി മാറ്റുന്നു.

  കൃത്യസമയത്ത് ചികിത്സിച്ചില്ലെങ്കില്‍ രോഗം രണ്ട് മുതല്‍ അഞ്ച് വര്‍ഷത്തിനുള്ളില്‍ ഗുരുതരമാകും. എയ്ഡ്സ് രോഗികള്‍ നേരിടുന്ന ഏറ്റവും വലിയ പ്രയാസങ്ങളിലൊന്ന് അവര്‍ അനുഭവിക്കേണ്ടി വരുന്ന സാമൂഹിക വിവേചനമാണ്. ഈ രോഗത്തെക്കുറിച്ച് വര്‍ഷങ്ങളോളം നടത്തിയ ഗവേഷണങ്ങളുടെ അടിസ്ഥാനത്തില്‍ അതത് രാജ്യങ്ങളുടെ സര്‍ക്കാരുകളും ലോകാരോഗ്യ സംഘടനകള്‍ പോലുള്ള മറ്റ് ചില സംഘടനകളും നിരവധി ബോധവല്‍ക്കരണ പരിപാടികള്‍ നടത്തുന്നുണ്ട്.
  Published by:Amal Surendran
  First published: