നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • രാജസ്ഥാനിലെ 150 മില്യൺ വർഷം പഴക്കമുള്ള ദിനോസർ കാൽപ്പാടുകൾ കാണാനില്ല; വിശ്വസിക്കാനാവാതെ ശാസ്ത്രജ്ഞർ

  രാജസ്ഥാനിലെ 150 മില്യൺ വർഷം പഴക്കമുള്ള ദിനോസർ കാൽപ്പാടുകൾ കാണാനില്ല; വിശ്വസിക്കാനാവാതെ ശാസ്ത്രജ്ഞർ

  150 ദശലക്ഷം പഴക്കമുള്ള ദിനോസറിന്റെ കാൽപ്പാടുകൾ രാജസ്ഥാനിലെ മലയോര മേഖലയായ തായത്തിൽ നിന്ന് മോഷ്ടിക്കപ്പെട്ടതായാണ് ആരോപണം

  • Share this:
   2014 ലാണ് രാജസ്ഥാൻ യൂണിവേഴ്സിറ്റി ജുറാസിക് സിസ്റ്റത്തിൽ ഒൻപതാമത് ഇന്റർനാഷണൽ കോൺഗ്രസ് സംഘടിപ്പിച്ചത്. അതിൽ രാജസ്ഥാനിൽ ഒരിക്കൽ ദിനോസറുകൾ വിഹരിച്ചിരുന്നു എന്നതിന്റെ സാധ്യതകളും ചർച്ച ചെയ്യപ്പെട്ടിരുന്നു. ഇതിന്റെ തെളിവുകൾ ശേഖരിക്കാനായി തായത്ത് ഗ്രാമത്തിലെ കുന്നുകളിൽ ഒരു ഗവേഷകസംഘം തിരച്ചിൽ നടത്തി. അധികം വൈകാതെ തന്നെ 20 പേരടങ്ങുന്ന ഗവേഷകരുടെ ആ സംഘം അവിടെ ദിനോസർ കാൽപ്പാടുകൾ കണ്ടെത്തി.

   എന്നാൽ, ഈ അത്ഭുതകരമായ കണ്ടെത്തൽ ദുരൂഹസാഹചര്യത്തിൽ അപ്രത്യക്ഷമായതായാണ് ഇപ്പോൾ വരുന്ന റിപ്പോട്ടുകൾ. ഏകദേശം 150 ദശലക്ഷം പഴക്കമുള്ള ദിനോസറിന്റെ കാൽപ്പാടുകൾ രാജസ്ഥാനിലെ മലയോര മേഖലയായ തായത്തിൽ നിന്ന് മോഷ്ടിക്കപ്പെട്ടതായാണ് ആരോപണം.

   ഒരു മാസം മുമ്പാണ് മോഷണം നടന്നതെന്നതാണ് സംഭവം രസകരമാക്കുന്ന മറ്റൊരു വശം. എന്നാൽ കാണാതായ അപൂർവ കാൽപ്പാടുകളെക്കുറിച്ച് ഉദ്യോഗസ്ഥർ അടുത്തിടെയാണ് അറിയുന്നത് എന്ന് ദൈനിക് ഭാസ്കർ റിപ്പോർട്ട് ചെയ്യുന്നു. കാൽപ്പാടുകൾ കണ്ടെത്തുന്നതിൽ ഉൾപ്പെട്ട ഗവേഷകനായ ധീരേന്ദ്ര കുമാർ പാണ്ഡെയുടെ വിദ്യാർത്ഥിയാണ് കാൽപാടുകൾ സ്ഥലത്ത് കാണുന്നില്ലെന്ന് അദ്ദേഹത്തെ അറിയിച്ചത്. കാൽപ്പാടുകൾ എവിടെയാണെന്ന് കണ്ടെത്താൻ കഠിനമായ ശ്രമങ്ങൾ നടക്കുന്നുണ്ടെന്ന് പാണ്ഡെ പറഞ്ഞു. അത്തരമൊരു മഹത്തായ കണ്ടെത്തലിനെ സംരക്ഷിക്കാൻ ഉചിതമായ നടപടികൾ സ്വീകരിക്കാത്തതിൽ അദ്ദേഹം അധികൃതരോട് നിരാശ പ്രകടിപ്പിച്ചു.

   “ഈ കാൽപ്പാടുകൾ അപ്രത്യക്ഷമായത് വളരെ ആശങ്കാജനകമാണ്. ഏഴ് വർഷം മുമ്പ് കാൽപ്പാടുകൾ കണ്ടെത്തിയപ്പോൾ ആ ഗവേഷക സംഘത്തിൽ ഞാനും ഉണ്ടായിരുന്നു. പ്രദേശത്തെ അഡ്മിനിസ്ട്രേറ്റീവ് ഓഫീസറായ ആശിഷ് മോദിക്കും ഈ സംഭവത്തെ കുറിച്ച് അറിയില്ലായിരുന്നു. അത്തരമൊരു വലിയ കണ്ടെത്തൽ അപ്രത്യക്ഷമായിരിക്കുന്നു. അതിന് അടിയന്തര അന്വേഷണം ആവശ്യമാണ്,” ജൈസൽമീറിലെ ഭൂഗർഭജല ശാസ്ത്രജ്ഞൻ നാരായൺ ദാസ് ഇൻഖിയ ദൈനിക് ഭാസ്കറിനോട് പറഞ്ഞു.

   ഇന്ത്യയുൾപ്പെടെ എട്ട് രാജ്യങ്ങളിൽ നടത്തിയ അപൂർവ കണ്ടെത്തലുകളിൽ ഈ കാൽപ്പാടുകളും ഉൾപ്പെട്ടിരുന്നു. മൂന്ന് തടിച്ച വിരലുകളുള്ള കാൽപാടുകൾ ഏകദേശം 30 സെന്റിമീറ്റർ നീളമുള്ളതായിരുന്നു.അത് ദിനോസറുകൾക്ക് മൂന്ന് മീറ്റർ ഉയരമുണ്ടെന്നാണ് സൂചിപ്പിക്കുന്നത്. 2015 ൽ പ്രസിദ്ധീകരിച്ച ഒരു പഠനമനുസരിച്ച്, ഈ കാൽപ്പാടുകൾക്ക് 15 ദശലക്ഷം വർഷങ്ങൾ പഴക്കമുണ്ട്.

   ഗവേഷകർ വിശകലനം ചെയ്തതനുസരിച്ച് ഈ കാൽപാടുകൾ ഡൈനോസറുകളുടെ ഒരു ബൈപെഡൽ ഗ്രൂപ്പായ തെറോപോഡുകളുടേതാണ്. അയൽ പ്രദേശങ്ങളിൽ സമാനമായ മറ്റ് നിരവധി കാൽപ്പാടുകൾ ഉണ്ടെന്നും എന്നാൽ ഇപ്പോൾ കാണാതായ രണ്ട് കാൽപ്പാടുകൾ ഒഴികെ ബാക്കിയെല്ലാം കുന്നുകളിൽ കുഴിച്ചിട്ടിരിക്കുകയാണെന്നുമാണ് അവർ പറയുന്നത്.
   ഇതുപോലെ കഴിഞ്ഞ വർഷം ഗവേഷകർ ജാർഖണ്ഡ‍ിലെ സാഹിബ് ഗഞ്ച് ജില്ലയിൽ നിന്നും ജുറാസിക് കാലത്തെ ചെടിയുടെ ഫോസിൽ രുന്നു. 150-200 ദശലക്ഷം വർഷം പഴക്കമുള്ള ചെടിയുടെ ഫോസിലാണ് കണ്ടെത്തിയിരുന്നത്.

   ജില്ലയിലെ ദുദ്കോൽ പർവതമേഖലയിൽ നിന്നായിരുന്ന് ഫോസിൽ കണ്ടെത്തിയത്. സസ്യഭുക്കുകളായ ദിനോസറുകൾ ഭക്ഷിച്ചിരുന്ന തരം ഇലയായിരുന്നു അന്ന് ശാസ്ത്രജ്ഞർ കണ്ടെത്തിയത്.

   https://www.google.com/amp/s
   Published by:Karthika M
   First published:
   )}