നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • Kidney Stones | കടുത്ത വയറുവേദയുമായെത്തിയ രോഗിയുടെ വൃക്കയിൽ നിന്ന് 156 കല്ലുകള്‍ നീക്കം ചെയ്തു

  Kidney Stones | കടുത്ത വയറുവേദയുമായെത്തിയ രോഗിയുടെ വൃക്കയിൽ നിന്ന് 156 കല്ലുകള്‍ നീക്കം ചെയ്തു

  പരിശോധനയിൽ വൃക്കയില്‍ കല്ലുകളുടെ വലിയൊരു കൂട്ടം തന്നെ കണ്ടെത്തുകയായിരുന്നുവെന്ന് ആശുപത്രിയുടെ പ്രസ്താവനയില്‍ പറയുന്നു.

  പ്രതീകാത്മക ചിത്രം

  പ്രതീകാത്മക ചിത്രം

  • Share this:
   കടുത്ത വയറു വേദനയുമായി ആശുപത്രിയിലെത്തിയരോഗിയുടെ വൃക്കയില്‍ നിന്ന് (kidney) താക്കോല്‍ദ്വാര ശസ്ത്രക്രിയയിലൂടെ 156 കല്ലുകള്‍ (156 stones) നീക്കം ചെയ്തു (removed).ലാപ്രോസ്‌കോപ്പിയും എന്‍ഡോസ്‌കോപ്പിയും ഉപയോഗിച്ച് രാജ്യത്ത് ഇതുവരെ ഒരു രോഗിയുടെ കിഡ്‌നിയിൽ നിന്ന് ഏറ്റവും കൂടുതൽ കല്ലുകള്‍ നീക്കം ചെയ്തത് തങ്ങളാണെന്ന് ആശുപത്രി അവകാശപ്പെട്ടു. പ്രീതി യൂറോളജി ആന്‍ഡ് കിഡ്നി ഹോസ്പിറ്റലിലാണ് ശസ്ത്രക്രിയ നടത്തിയത്.

   കര്‍ണാടകയിലെ ഹൂബ്ലിയില്‍ നിന്നുള്ള സ്‌കൂള്‍ അധ്യാപകനായ ബസവരാജ് മടിവാളര്‍ (50) എന്ന രോഗിക്ക് അടിവയറ്റിനടുത്ത് പെട്ടെന്ന് വേദന അനുഭവപ്പെടുകയായിരുന്നു. പരിശോധനയിൽ വൃക്കയില്‍ കല്ലുകളുടെ വലിയൊരു കൂട്ടം തന്നെ കണ്ടെത്തുകയായിരുന്നുവെന്ന് ആശുപത്രിയുടെ പ്രസ്താവനയില്‍ പറയുന്നു.

   സാധാരണ മൂത്രനാളിയില്‍ കല്ലുകള്‍ ഉണ്ടാകുന്നതിനു പകരം വയറിന് സമീപത്ത് കല്ല് സ്ഥിതി ചെയ്യുന്നതിനാല്‍ രോഗിക്ക് എക്ടോപിക് കിഡ്നി എന്ന രോഗാവസ്ഥയാണുണ്ടായിരുന്നത്. രോഗിയുടെ വൃക്കയുടെ സ്ഥാനം സാധാരണയില്‍ നിന്ന് വ്യത്യസ്തമായിരുന്നുവെന്നും ഡോക്ടർമാർ പറഞ്ഞു. എന്നാല്‍, കൃത്യമല്ലാത്ത സ്ഥലത്ത് വൃക്കയുടെ സാന്നിധ്യം പ്രശ്‌നത്തിന് കാരണമല്ലെങ്കിലും, അസാധാരണമായി സ്ഥിതി ചെയ്യുന്ന വൃക്കയില്‍ നിന്ന് കല്ലുകള്‍ നീക്കം ചെയ്യുക എന്നത് വെല്ലുവിളി നിറഞ്ഞ ജോലിയായിരുന്നുവെന്നും ആശുപത്രി അധികൃതർ പറഞ്ഞു.

   ''രണ്ട് വര്‍ഷത്തിലേറെയായി ഈ രോഗിയില്‍ ഈ കല്ലുകള്‍ വളരുന്നുണ്ടാകാം, എന്നാല്‍ മുമ്പ് രോഗലക്ഷണങ്ങളൊന്നും ഉണ്ടായിട്ടില്ല. എന്നാല്‍ പെട്ടെന്ന് വേദന അനുഭവപ്പെട്ടപ്പോള്‍ നടത്തിയ പരിശോധന വഴിയാണ് വൃക്കയില്‍ വലിയൊരു കൂട്ടം കല്ലുകളുടെ സാന്നിധ്യം കണ്ടെത്തിയത്'', പ്രീതി യൂറോളജി ആന്‍ഡ് കിഡ്‌നി ഹോസ്പിറ്റലിലെ യൂറോളജിസ്റ്റും മാനേജിംഗ് ഡയറക്ടറുമായ ഡോ.വി ചന്ദ്ര മോഹന്‍ പറഞ്ഞു.

   അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി വിലയിരുത്തിയ ശേഷം നവംബറില്‍ കല്ലുകള്‍ നീക്കം ചെയ്യാന്‍ ലാപ്രോസ്‌കോപ്പിയും എന്‍ഡോസ്‌കോപ്പിയും നടത്താൻ ഞങ്ങള്‍ തീരുമാനിക്കുകയായിരുന്നുവെന്ന് ഡോക്ടര്‍ പറഞ്ഞു. മൂന്ന് മണിക്കൂര്‍ നീണ്ടുനിന്ന ശസ്ത്രക്രിയയ്ക്ക് ശേഷമാണ് കല്ലുകള്‍ പൂര്‍ണമായും പുറത്തെടുത്തതെന്നും ഡോക്ടര്‍ കൂട്ടിച്ചേര്‍ത്തു. ശരീരത്തില്‍ ഒരു വലിയ മുറിവിനു പകരം, ലളിതമായ ഒരു താക്കോല്‍ദ്വാര ശസ്ത്രക്രിയയിലൂടെ കല്ലുകള്‍ പൂര്‍ണ്ണമായി പുറത്തെടുക്കാന്‍ സാധിച്ചു. രോഗി ഇപ്പോള്‍ ആരോഗ്യവാനാണെന്നും ഡോക്ടർ പറഞ്ഞു.

   അടുത്തിടെ, രോഗിയുടെ വൃക്കയിലെ കല്ല് നീക്കം ചെയ്യുന്നതിന് പകരം വൃക്ക നീക്കം ചെയ്ത് രോഗി മരിച്ചിരുന്നു. ഡോക്ടറുടെ അശ്രദ്ധ കാരണം രോഗി മരിച്ച സംഭവത്തില്‍ കുടുംബത്തിന് 11 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഗുജറാത്ത് സംസ്ഥാന ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്‍ വിധിച്ചു. നഷ്ടപരിഹാര തുകയും 2012 മുതല്‍ 7.5 ശതമാനം പലിശയും നല്‍കാനാണ് ആശുപത്രിയോട് കമ്മീഷന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

   ഗുജറാത്ത് സ്വദേശിയുടെ ഇടത് വൃക്കയാണ് ഡോക്ടറുടെ അശ്രദ്ധ മൂലം നീക്കം ചെയ്തത്. ഇതിനെ തുടര്‍ന്ന് രോഗി മരിക്കാനിടയായ സംഭവത്തില്‍ ആശുപതി അധികൃതരോട് 11 ലക്ഷം രൂപ നല്‍കാന്‍ കോടതി ആവശ്യപ്പെട്ടു. ഗുജറാത്തിലെ കേദ ജില്ലയിലെ വന്‍ഹോര്‍ലി ഗ്രാമത്തില്‍ നിന്നുള്ള ദേവേന്ദ്രഭായ് റാവല്‍ ആണ് വൃക്കയിലെ കല്ല് നീക്കം ചെയ്യുന്നതിനായി 2011ല്‍ ബാലസിനോറിലെ ആശുപത്രിയില്‍ ചികിത്സ തേടിയത്.
   Published by:Jayesh Krishnan
   First published: