നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • 160 വര്‍ഷം പഴക്കമുള്ള പുസ്തകം ലേലത്തില്‍ പോയത് 58 ലക്ഷം രൂപയ്ക്ക്

  160 വര്‍ഷം പഴക്കമുള്ള പുസ്തകം ലേലത്തില്‍ പോയത് 58 ലക്ഷം രൂപയ്ക്ക്

  അപൂര്‍വമായ കരകൗശല വസ്തുക്കളുടെ ശേഖരണത്തിലൂടെ പ്രസിദ്ധമായ സോത്തബി എന്ന അമേരിക്കന്‍ കമ്പനി ഫുട്‌ബോളിന്റെ നിയമങ്ങള്‍ അടങ്ങിയ ഏറ്റവും പഴക്കമുള്ള പുസ്തകങ്ങളിലൊന്ന് 57,000 ഡോളറിന് ലേലം ചെയ്തു.

  The Sheffield Football Club was established in 1857 and is considered the world’s oldest football club by FIFA, the international federation of football. ( Credits: SOTHEBY'S/AFP)

  The Sheffield Football Club was established in 1857 and is considered the world’s oldest football club by FIFA, the international federation of football. ( Credits: SOTHEBY'S/AFP)

  • Share this:
   അപൂര്‍വമായ കരകൗശല വസ്തുക്കളുടെ ശേഖരണത്തിലൂടെ പ്രസിദ്ധമായ സോത്തബി എന്ന അമേരിക്കന്‍ കമ്പനി ഫുട്‌ബോളിന്റെ നിയമങ്ങള്‍ അടങ്ങിയ ഏറ്റവും പഴക്കമുള്ള പുസ്തകങ്ങളിലൊന്ന് 57,000 ഡോളറിന് ലേലം ചെയ്തത്. ഏതാണ്ട് 58 ലക്ഷം രൂപയ്ക്ക് തുല്യമായ വന്‍ തുകയ്ക്കാണ് ലേലം നടന്നത്. സോത്തബിയുടെ വെബ്സൈറ്റില്‍ സംഘടിപ്പിച്ച ലേലത്തില്‍ ഈ പുസ്തകത്തിന്റെ ചരിത്രപരമായ പ്രാധാന്യവും ഫുട്‌ബോള്‍ എന്ന ജനപ്രിയ കളിയുടെ വികാസത്തില്‍ അത് വഹിച്ച ഗുണപരമായ പങ്കുമാണ് ലേലത്തുക ഇത്ര വലുതാകാന്‍ കാരണമായത്.

   റവ. ഗ്രെവില്‍ ജോണ്‍ ചെസ്റ്റര്‍ എന്ന പുരോഹിതന്‍ സമാഹരിച്ച വിക്ടോറിയന്‍ കാലഘട്ടത്തിലെ പുസ്തകങ്ങളുടെ കൂട്ടത്തിലാണ് ഈ ഫുട്‌ബോള്‍ നിയമപുസ്തകം കണ്ടെത്തിയത്. വില്യം ബേക്കര്‍ ഈ ലഘുലേഖയില്‍ പെന്‍സില്‍ കൊണ്ട് ഒപ്പ് വെച്ചിട്ടുണ്ട്. 1858 ഒക്‌റ്റോബര്‍ 21-ന് ഈ നിയമങ്ങള്‍ ഒപ്പു വെച്ച് അംഗീകരിച്ച കമ്മിറ്റിയിലെ അംഗങ്ങളില്‍ ഒരാളായിരുന്നു അദ്ദേഹം. 1859-ല്‍ അച്ചടിച്ച് പ്രസിദ്ധപ്പെടുത്തിയ ഈ നിയമപുസ്തകത്തില്‍ പിന്നീട് ഷെഫീല്‍ഡ് ഫുട്‌ബോള്‍ ക്ലബ് സംഘടിപ്പിച്ച നിരവധി യോഗങ്ങള്‍ക്കൊടുവില്‍ വരുത്തിയ മാറ്റങ്ങള്‍ കൈയെഴുത്തില്‍ രേഖപ്പെടുത്തിയിട്ടുള്ളതും കാണാം.

   1857-ല്‍ സ്ഥാപിച്ച ഷെഫീല്‍ഡ് ഫുട്‌ബോള്‍ ക്ലബ്ബിനെ അന്താരാഷ്ട്ര ഫുട്‌ബോള്‍ ഫെഡറേഷനായ ഫിഫ ലോകത്തെ ഏറ്റവും പഴക്കമേറിയ ഫുട്‌ബോള്‍ ക്ലബ് ആയാണ് കണക്കാക്കുന്നത്. കാല്‍പ്പന്തുകളിയുടെ വികാസത്തില്‍ നിര്‍ണായകമായ പങ്കാണ് ഈ ഫുട്‌ബോള്‍ ക്ലബ് വഹിച്ചിട്ടുള്ളത്. കോര്‍ണര്‍ കിക്ക്, ഫ്രീ കിക്ക് മുതലായ സെറ്റ് പീസ് നിയമങ്ങള്‍ കളിക്കളത്തില്‍ ആദ്യമായി അവതരിപ്പിക്കുന്നതും ഷെഫീല്‍ഡ് ഫുടബോള്‍ ക്ലബ്ബാണ്. ഗോള്‍വലകളുടെ പരിഷ്‌കരണത്തിലും ഈ ക്ലബ് സുപ്രധാനമായ പങ്ക് വഹിച്ചിട്ടുണ്ട്.

   ഈ പഴയ നിയമപുസ്തകത്തിന്റെ ഒരേയൊരു പകര്‍പ്പ് ഷെഫീല്‍ഡ് ക്ലബ്ബിന്റെ ചരിത്രശേഖരത്തിന്റെ ഭാഗമായി നിലകൊള്ളുകയായിരുന്നു. പിന്നീട് അവര്‍ ഏതാണ്ട് ഒമ്പത് കോടി രൂപയ്ക്ക് ഈ പുസ്തകം വില്‍ക്കുകയായിരുന്നു. ഇപ്പോള്‍ പത്ത് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് പുസ്തകത്തിന്റെ ഈ പകര്‍പ്പ് ലേലം ചെയ്യപ്പെടുന്നത്.

   'ഈ അത്യപൂര്‍വ നിയമപുസ്തകം മനോഹരമായ കാല്‍പ്പന്തുകളിയുടെ ഉദ്ഭവത്തിലേക്ക് നമ്മളെ കൊണ്ടുപോകുന്ന ഒന്നാണ്. 160 വര്‍ഷക്കാലത്തിന്റെ പഴക്കമാണ് ഈ നിയമപുസ്തകത്തിനും അതിലൂടെ ആവിഷ്‌കൃതമാകുന്ന ഫുട്‌ബോളിന്റെ ചരിത്രത്തിനും ഉള്ളത്. ഒരുപക്ഷെ ഈ പുസ്തകത്തിന്റെ ഉടമയുടെ കൈപ്പടയില്‍ രേഖപ്പെടുത്തിയിട്ടുള്ള വിവരങ്ങള്‍ കാല്‍പ്പന്തുകളിയിലെ നിയമങ്ങളുടെ വികാസ പരിണാമങ്ങളെക്കുറിച്ച് വലിയ ഉള്‍ക്കാഴ്ച നമുക്ക് പകര്‍ന്നു നല്‍കുന്നു. ഫുട്‌ബോളിന്റെ ആദ്യ വര്‍ഷങ്ങളില്‍ കളിനിയമങ്ങളില്‍ തുടര്‍ച്ചയായി കൊണ്ടുവന്ന മാറ്റങ്ങളുടെയും പരിഷ്‌കാരങ്ങളുടെയും ഒരു ഏകദേശ ചിത്രം ഈ പുസ്തകം നമുക്ക് നല്‍കുന്നുണ്ട്', സോത്തബി എന്ന കമ്പനിയുടെ വക്താവ് ഗബ്രിയേല്‍ ഹീറ്റണ്‍ ദി സ്റ്റാറിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു. 'ഇന്ന് നമുക്ക് അടുത്തറിയാവുന്ന ആധുനിക ഫുട്‌ബോള്‍ സംസ്‌കാരത്തിന്റെ ആദ്യകാല ആവിഷ്‌കാരമാണ് ഈ പുസ്തകം', അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
   Published by:Jayashankar AV
   First published: