• News
  • IPL 2019
  • Elections 2019
  • Films
  • Gulf
  • Life
  • Crime
  • Photos
  • Video
  • Buzz
  • Live TV

സിംഗപ്പുരിൽ 164 വർഷം പഴക്കമുള്ള ക്ഷേത്രം പുനര്‍നിര്‍മിക്കുന്നു

gopika.gs | news18
Updated: April 2, 2018, 10:08 PM IST
സിംഗപ്പുരിൽ 164 വർഷം പഴക്കമുള്ള ക്ഷേത്രം പുനര്‍നിര്‍മിക്കുന്നു
gopika.gs | news18
Updated: April 2, 2018, 10:08 PM IST


സിംഗപ്പുർ: ലിറ്റിൽ ഇന്ത്യ എന്നറിയപ്പെടുന്ന സിംഗപ്പുർ നഗരത്തിനു ഒരുപാട് പ്രത്യേകതകളുണ്ട്. തമിഴ് വംശജരും, മലയാളികളും ഏറെയുള്ള നഗരമാണിത്. ലിറ്റിൽ ഇന്ത്യയിൽ സ്ഥിതി ചെയ്യുന്ന ശ്രീ ശ്രീനിവാസ പെരുമാൾ ക്ഷേത്രം വിശ്വപ്രസിദ്ധി ആർജിച്ചതാണ്. ഇന്ത്യയില്‍ നിന്ന് സിംഗപ്പുരിലെത്തുന്ന സഞ്ചാരികൾ ഇവിടം സന്ദര്‍ശിക്കാതെ മടങ്ങാറില്ല. 164 വർഷം പഴക്കമുള്ള ഈ ക്ഷേത്രത്തെ ചരിത്ര സ്മാരകമെന്നുതന്നെയാണ് വിശേഷിപ്പിക്കുന്നത്.

പെരുമാൾ ക്ഷേത്രത്തിന്റെ നാലാംഘട്ട പുനരുദ്ധാരണത്തിന് ഒരു പ്രത്യേകതയുണ്ട്. എന്തെന്നാൽ, ഇത്തവണ ക്ഷേത്ര പുനരുദ്ധാരണത്തിനായി സിംഗപ്പുരിലെത്തിയത് ഇന്ത്യയിൽ നിന്നുള്ള ഇരുപത് കരകൌശലക്കാരാണ്. ഒരു വർഷത്തിലേറെയായി നടക്കുന്ന പുനരുദ്ധാരണത്തിന് ഇരുപതു കോടി രൂപയാണ് ചിലവാക്കുന്നത്. ക്ഷേത്രം കൂടുതല്‍ വിപുലീകരിക്കുക എന്നതാണ് പദ്ധതിയിൽ പ്രധാനം.


നിരവധി ആചാരങ്ങളും, ഉത്സവങ്ങളും, പ്രത്യേക ചടങ്ങുകളുമുള്ള ക്ഷേത്രം ആയതിനാൽ, പുനരുദ്ധാരണം എന്നത് വലിയ വെല്ലുവിളിയാണ്. എങ്കിലും ഇതിൽ നിന്നും പിൻമാറാതെ, ഏറെ വിപുലമായ പ്രവർത്തനങ്ങളാണ് പുനരുദ്ധാരണ സംഘം ക്ഷേത്രത്തിൽ നടത്തുന്നതെന്ന് ക്ഷേത്ര കമ്മിറ്റി ചെയർമാൻ വെള്ളയപ്പൻ കറുപ്പയ്യ പറയുന്നു.

പുനരുദ്ധാരണ പ്രക്രിയകൾ അവസാനിക്കുമ്പോൾ, 39 പുരോഹിതന്മാർ ചേർന്നു നടത്തുന്ന പൂജാ കർമങ്ങള്‍ നടക്കും. ഏപ്രിൽ 22ന് നടത്താനിരിക്കുന്ന ഈ ചടങ്ങ് ഹിന്ദുമത ആചാര പ്രകാരം ഏറെ സവിശേഷതകളുള്ളതാണ്.​

First published: March 26, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...
  • I agree to receive emails from NW18

  • I promise to vote in this year's elections no matter what the odds are.

    Please check above checkbox.

  • SUBMIT

Thank you for
taking the pledge

But the job is not done yet!
vote for the deserving condidate
this year

Click your email to know more

Disclaimer:

Issued in public interest by HDFC Life. HDFC Life Insurance Company Limited (Formerly HDFC Standard Life Insurance Company Limited) (“HDFC Life”). CIN: L65110MH2000PLC128245, IRDAI Reg. No. 101 . The name/letters "HDFC" in the name/logo of the company belongs to Housing Development Finance Corporation Limited ("HDFC Limited") and is used by HDFC Life under an agreement entered into with HDFC Limited. ARN EU/04/19/13618
T&C Apply. ARN EU/04/19/13626