• HOME
  • »
  • NEWS
  • »
  • buzz
  • »
  • ലോകകപ്പ് ഒരുമിച്ചിരുന്ന് കാണാൻ 17 സുഹൃത്തുക്കൾ കൊച്ചിയിലൊരു വീട് വാങ്ങി; വില 23 ലക്ഷം

ലോകകപ്പ് ഒരുമിച്ചിരുന്ന് കാണാൻ 17 സുഹൃത്തുക്കൾ കൊച്ചിയിലൊരു വീട് വാങ്ങി; വില 23 ലക്ഷം

ലോകകപ്പിന് ശേഷം സാമൂഹിക സേവനങ്ങള്‍, അടിയന്തര സേവനങ്ങള്‍, കായിക ഇവന്റുകള്‍ എന്നിവയ്ക്ക് വേണ്ടി ഈ വീട് പുതുക്കി പണിയാന്‍ പദ്ധതിയുണ്ടെന്നാണ് അവര്‍ പറയുന്നത്.

Image: ANI

Image: ANI

  • Share this:
ഇത്തവണത്തെ ഫിഫ ലോകകപ്പ് കാണാന്‍ ആരാധകര്‍ക്ക് കുറച്ച് ആവേശം കൂടുതലാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ പല തരത്തിലുള്ള ആഘോഷങ്ങളും ഇതിന്റെ ഭാഗമായി നടക്കുന്നുണ്ട്. അത്തരം ആഘോഷങ്ങളെയെല്ലാം കവച്ചുവെച്ചുകൊണ്ടാണ് കൊച്ചിയിലെ ഒരു കൂട്ടം യുവാക്കള്‍ തങ്ങളുടെ കാല്‍പ്പന്ത് കളിയോടുള്ള ആരാധന കാണിച്ചിരിക്കുന്നത്. എല്ലാവര്‍ക്കും ഒരുമിച്ചിരുന്ന് ലോകകപ്പ് കാണാന്‍ 23 ലക്ഷം രൂപ ചെലവഴിച്ച് ഒരു വീടും സ്ഥലവും വാങ്ങിയിരിക്കുകയാണ് ഈ ചെറുപ്പക്കാര്‍. കൊച്ചിയിലെ മുണ്ടക്കാമുഗള്‍ എന്ന ചെറിയ ഗ്രാമത്തിലാണ് ഫുട്‌ബോള്‍ ആരാധകരുടെ ഈ കൊച്ചുവീട്. അര്‍ജന്റീനിയന്‍ ഫുട്‌ബോള്‍ താരം ലയണല്‍ മെസ്സിയുടെയും പോര്‍ച്ചുഗല്‍ ഫുട്‌ബോള്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെയും ഛായാചിത്രങ്ങള്‍ കൊണ്ട് അവര്‍ ഈ വീട് അലങ്കരിച്ചിട്ടുണ്ട്.

'' 2022ലെ ഫിഫ ലോകകപ്പിന്റെ ഭാഗമായി സ്‌പെഷ്യല്‍ ആയി എന്തെങ്കിലും ചെയ്യണമെന്ന് ഞങ്ങള്‍ പദ്ധതിയിട്ടിരുന്നു. അങ്ങനെ ഞങ്ങള്‍ 17 പേര്‍ ചേര്‍ന്ന് 23 ലക്ഷം രൂപയ്ക്ക് ഈ വീട് വാങ്ങി. ഫിഫ ടീമുകളുടെ പതാകകള്‍ കൊണ്ട് ഈ വീട് അലങ്കരിച്ചു. ഈ വീട്ടില്‍ എല്ലാവരും ഒത്തുചേര്‍ന്ന് ബിഗ് സ്‌ക്രീനില്‍ കളി കാണാനാണ് ഞങ്ങളുടെ പ്ലാന്‍, '' വീട് വാങ്ങിയവരില്‍ ഒരാളായ ഷെഫീര്‍ പിഎ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് പറഞ്ഞു.

Also Read-അങ്ങനെ പോയാൽ എങ്ങിനെയാ? കൊല്ലത്ത് ബ്രസീൽ-അർജന്റീന ആരാധകർ ഏറ്റുമുട്ടി

ഞങ്ങള്‍ 17 പേര്‍ എല്ലാ ദിവസവും വൈകുന്നേരങ്ങളില്‍ ഇവിടെ ഒത്തുകൂടാറുണ്ട്. ഇതിനിടയിലാണ് വീടിന്റെ ഉടമ വസ്തു വില്‍ക്കാര്‍ തീരുമാനിച്ചത്. അങ്ങനെയാണ് ഈ വീട് എന്തുകൊണ്ട് തങ്ങള്‍ക്ക് വാങ്ങിക്കൂടാ എന്ന ചിന്തയുണ്ടായതെന്ന് ഷെഫീര്‍ പറഞ്ഞു. ഇപ്പോള്‍ ഞങ്ങള്‍ക്ക് ഇവിടെ ഒരുമിച്ചിരുന്ന് ലോകകപ്പ് കാണാമെന്നും ഷെഫീര്‍ പറഞ്ഞു.കഴിഞ്ഞ 15-20 വര്‍ഷമായി 17 പേരും ഈ സ്ഥലത്ത് ഒത്തുകൂടാറുണ്ടെന്നും ഷെഫീര്‍ പറയുന്നു. ഭാവി തലമുറയിലെ ആളുകള്‍ക്ക് ഈ വീട്ടില്‍ ഒത്തുചേരാമെന്നും അദ്ദേഹം പറയുന്നു. വീട് വാങ്ങിയവരില്‍ ഭൂരിഭാഗവും അര്‍ജന്റീന, ബ്രസീല്‍, പോര്‍ച്ചുഗല്‍, ഫ്രാന്‍സ് ടീമുകളുടെ ആരാധകരാണ്. ലോകകപ്പിന് ശേഷം ഈ വീട് പുതുക്കി പണിയാന്‍ പദ്ധതിയുണ്ടെന്നാണ് അവര്‍ പറയുന്നത്. സാമൂഹിക സേവനങ്ങള്‍, അടിയന്തര സേവനങ്ങള്‍, കായിക ഇവന്റുകള്‍ എന്നിവയ്ക്ക് വേണ്ടി വീട് നവീകരിക്കാനാണ് അവര്‍ പ്രധാനമായും പദ്ധതിയിടുന്നത്.

കഴിഞ്ഞ ദിവസമാണ് അല്‍ ഖോറിലെ അല്‍ ബെയ്ത്ത് സ്‌റ്റേഡിയത്തില്‍ ലോകകപ്പിന് തുടക്കം കുറിച്ചത്. ബിടിഎസ് ഗായകന്‍ ജിയോണ്‍ ജുങ്കൂക്ക്, ഖത്തറി ഖായകന്‍ ഫഹദ് അല്‍ കുബൈസി എന്നിവരുടെ സാന്നിധ്യം ഉദ്ഘാടന വേദിയെ ഹരം കൊള്ളിച്ചിരുന്നു. ഹോളിവുഡ് നടന്‍ മോര്‍ഗന്‍ ഫ്രീമാനും ലോകകപ്പ് ഉദ്ഘാടന വേദിയിലെ നിറസാന്നിധ്യമായിരുന്നു.

Also Read-'നന്ദി' അൽ ബൈത്ത് സ്റ്റേഡിയത്തിന്റെ കവാടത്തിൽ മലയാളവും; ഖത്തറിന്റെ സ്നേഹാദരമായി രണ്ടക്ഷരം

ഉദ്ഘാടന മത്സരത്തില്‍ ആതിഥേയ രാജ്യമായ ഖത്തര്‍ ഇക്വഡോറിനോട് 2 ഗോളുകള്‍ക്ക് പരാജയപ്പെട്ടിരുന്നു. ഇക്വഡോറിന് വേണ്ടി നായകന്‍ എന്നര്‍ വലന്‍സിയ ആദ്യ പകുതിയില്‍ നേടിയ രണ്ട് ഗോളുകളാണ് ഖത്തറിന്റെ തോല്‍വിക്ക് വഴിയൊരുക്കിയത്. 16-ാം മിനിട്ടില്‍ പെനാല്‍റ്റിയിലൂടെയാണ് വലന്‍സിയ ആദ്യ ഗോള്‍ നേടിയത്. 31-ാം മിനിട്ടില്‍ തകര്‍പ്പനൊരു ഹെഡറിലൂടെ വലന്‍സിയ രണ്ടാം ഗോള്‍ നേടി. പ്രെസിയാഡോ മറിച്ചുനല്‍കിയ ക്രോസില്‍ നിന്നായിരുന്നു വലന്‍സിയയുടെ ഗോള്‍.
Published by:Jayesh Krishnan
First published: