HOME » NEWS » Buzz »

ഇതാണ് ഡെഡിക്കേഷൻ; അപൂര്‍വയിനം കരിമ്പുലിയുടെ ചിത്രമെടുക്കാൻ 18കാരൻ റോഡിൽ കാത്തിരുന്നത് 9000 മിനുറ്റുകൾ

ക്യാമറയുമായി 25 ലധികം തവണയാണ് കബിനിയിൽ ധ്രുവ് സന്ദർശനം നടത്തിയത്. 9,000 മിനിറ്റിലധികം റോഡിൽ ചെലവഴിച്ചു

News18 Malayalam
Updated: December 13, 2020, 9:48 PM IST
ഇതാണ് ഡെഡിക്കേഷൻ; അപൂര്‍വയിനം കരിമ്പുലിയുടെ ചിത്രമെടുക്കാൻ 18കാരൻ റോഡിൽ കാത്തിരുന്നത് 9000 മിനുറ്റുകൾ
Dhruv Patil with his camera
  • Share this:
#DP Sathish

ഒരു നല്ല ഫോട്ടോ ക്യാമറയിൽ പതിയാൻ എത്ര നേരം വരെ കാത്തുനിൽക്കാം. ഏതനും മിനിറ്റുകൾ അല്ലെങ്കിൽ കൂടിപോയാൽ കുറച്ച് മണിക്കൂറുകൾ. എന്നാൽ ഇങ്ങനെ ഉണ്ടാകുമോ ഒരു ആത്മാർഥത. ഒരു അപൂര്‍വയിനം കരിമ്പുലിയുടെ ചിത്രമെടുക്കാൻ ഈ 18 വയസുകാരനായ ഫോട്ടോഗ്രാഫർ റോഡിൽ കാത്തിരുന്നത് 9000 മിനുറ്റുകളാണ് അതായത് 150 മണിക്കൂർ, ഏകദേശം 7 ദിവസം.

ഒടുവിൽ വിജയം കണ്ടതോടെയാണ് ആ കാത്തിരിപ്പ് യുവാവ് അവസാനിപ്പിച്ചത്. വന്യജീവി ഫോട്ടോഗ്രാഫിയോടുള്ള അദ്ദേഹത്തിന്റെ സ്ഥിരോത്സാഹവും അർപ്പണബോധവും യുവാവിന് എക്കാലവും ഓർക്കാനായി ബ്ലാക്ക് പാന്തറിന്റെ ഒരു അപൂർവ ചിത്രവും ലഭിച്ചു.



കർണാടകയിലെ ബിജാപൂര്‍ സ്വദേശിയായ ധ്രുവ് പാട്ടീൽ എന്ന പതിനെട്ട് വയസുകാരന് വന്യജീവി ഫോട്ടോഗ്രഫിയോട് അതിയായ താൽപര്യമാണ്. തന്റെ ക്യാമറയിൽ ഒരു ബ്ലാക്ക് പാന്തറിന്റെ ചിത്രം പകർത്താൻ സാധിക്കണമെന്നത് ധ്രുവിന്റെ വലിയ ആഗ്രഹമായിരുന്നു.

ഇന്ത്യയിൽ ആകെ 5-6 ബ്ലാക്ക് പാന്തറുകൾ മാത്രമേ അവശേഷിക്കുന്നുള്ളു. അതിൽ ഒന്ന് മൈസൂരിനടുത്തുള്ള കബിനി വന്യജീവി സങ്കേതത്തിലാണ്. തന്‍റെ ക്യാമറയുമായി 25 ലധികം തവണയാണ് കബിനിയിൽ ധ്രുവ് സന്ദർശനം നടത്തിയത്. 9,000 മിനിറ്റിലധികം കൈമര എന്ന റോഡിൽ ചെലവഴിച്ചു.



നീണ്ട കാത്തിരുപ്പിന് ഒടുവിൽ ബ്ലാക്ക് പാന്തർ ധ്രുവ് കാത്തുനിന്ന പാത മുറിച്ചുകടന്നു. ധ്രുവ് അത് മനോഹരമായി തന്നെ ക്യാമറയിൽ പകർത്തി. അദ്ദേഹം തന്റെ സന്തോഷകരമായ അനുഭവം സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചു. ഇത് തന്റെ ജീവിതത്തിലെ ഏറ്റവും മികച്ച ദിവസങ്ങളിലൊന്നാണെന്ന് ധ്രുവ് പറഞ്ഞു.
Published by: user_49
First published: December 13, 2020, 4:48 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories