ഇന്റർഫേസ് /വാർത്ത /Buzz / 'കണ്ണു തുറന്ന് നോക്കുമ്പോൾ അയാൾ എന്നെ ബലാത്സംഗം ചെയ്യുകയായിരുന്നു'; കുട്ടിക്കാലം മുതൽ നേരിട്ട ലൈംഗികപീഡനം തുറന്നുവിവരിച്ച് പെൺകുട്ടി

'കണ്ണു തുറന്ന് നോക്കുമ്പോൾ അയാൾ എന്നെ ബലാത്സംഗം ചെയ്യുകയായിരുന്നു'; കുട്ടിക്കാലം മുതൽ നേരിട്ട ലൈംഗികപീഡനം തുറന്നുവിവരിച്ച് പെൺകുട്ടി

news18

news18

പിന്നീട് മൂത്രം ഒഴിക്കാൻ ശ്രമിക്കുമ്പോൾ കഠിനമായ വേദനയാണ് എനിക്ക് അനുഭവപ്പെട്ടത്.. രക്തസ്രാവവും. എന്‍റെ കന്യാചർമ്മം മുറിഞ്ഞിരുന്നു...

  • Share this:

തിരിച്ചറിവില്ലാത്ത പ്രായത്ത് പല പീഡനങ്ങളിലൂടെയാകും കുഞ്ഞുങ്ങൾ കടന്നു പോവുക. തങ്ങൾക്ക് എന്താണ് സംഭവിച്ചതെന്ന് പറയാൻ പോലും കഴിയാത്ത പ്രായം. ബന്ധുക്കൾ, അയൽക്കാർ, പരിചയക്കാർ എന്നിങ്ങളെ പീഡിപ്പിക്കുന്നവരുടെ ലിസ്റ്റ് നീളും. പ്രായപൂർത്തി ആയി തുടങ്ങുമ്പോഴാകും ചെറുപ്പത്തിൽ നേരിടേണ്ടി വന്ന ലൈംഗിക പീഡനങ്ങളെ സംബന്ധിച്ച് പലരും മനസിലാക്കി തുടങ്ങുന്നതും.

നിഷ്കളങ്ക ബാല്യങ്ങൾ ചെറുപ്പത്തിൽ നേരിടേണ്ടി വന്ന പീഡനങ്ങൾ ഒരുപക്ഷെ ജീവിതകാലം മുഴുവൻ നീണ്ടു നിൽക്കുന്ന നീറ്റലാകും പലർക്കും സമ്മാനിക്കുക. ഇത്തരത്തിൽ ചെറുപ്പത്തിൽ നേരിടേണ്ടി വന്ന പീഡനം വിവരിക്കുകയാണ് പതിനെട്ടുകാരിയായ ഒരു പെൺകുട്ടി. ഹ്യൂമൻസ് ഓഫ് ബോംബെ എന്ന ഫേസ്ബുക്ക് പേജിൽ പ്രസിദ്ധീകരിച്ച കുറിപ്പ് വായിക്കാം..

ബലാത്സംഗവും ലൈംഗിക പീഡനവും

'അയാളുടെ ശരീരഭാരം എന്‍റെ മുകളിൽ അനുഭവപ്പെട്ടപ്പോഴാണ് ഞാൻ ഉണർന്നത്.. എനിക്ക് 8വയസായിരുന്നു.. ബന്ധുക്കളെല്ലാം ഒരു വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ പോയ സമയത്ത് ഇയാൾ എന്‍റെ വീട്ടിലേക്കെത്തി. ഞാൻ ഉറങ്ങുകയായിരുന്നു. കണ്ണുകൾ തുറക്കുമ്പോൾ അയാൾ എന്‍റെ മുകളിലായിരുന്നു. എന്നെ ബലാത്സംഗം ചെയ്യുകയായിരുന്നു.. ഞാൻ സ്തംഭിച്ചു പോയി..കണ്ണുകൾ തുറന്നിരുന്നു എന്നാൽ അനങ്ങാൻ കഴിഞ്ഞില്ല.. ഒച്ച പോലും വച്ചില്ല.. അയാൾ 35 വയസുകാരനായ എന്‍റെ അമ്മാവനായിരുന്നു. അകന്ന ബന്ധു.

അതിനു ശേഷം അയാൾ ഓടിക്കളഞ്ഞു. പിന്നീട് മൂത്രം ഒഴിക്കാൻ ശ്രമിക്കുമ്പോൾ കഠിനമായ വേദനയാണ് എനിക്ക് അനുഭവപ്പെട്ടത്.. രക്തസ്രാവവും. എന്‍റെ കന്യാചർമ്മം മുറിഞ്ഞിരുന്നു... സ്വകാര്യഭാഗങ്ങളും ശരീരവും കഴുകി വൃത്തിയാക്കിയ ശേഷം ഞാൻ ഉറങ്ങാൻ കിടന്നു. ചലനമറ്റ് അങ്ങനെ തന്നെ കിടന്നു.. ആ രാത്രി ഉറങ്ങാൻ കഴിഞ്ഞിരുന്നില്ല.. എന്താണ് സംഭവിച്ചതെന്ന് മനസിലാക്കാനും സാധിച്ചില്ല.. അതിനെക്കുറിച്ച് ആരോടും പറഞ്ഞതുമില്ല.. ഇത്രയും ഭയന്നു പോയിട്ടുമില്ല..

അയാളെ ഞാൻ പിന്നീട് കണ്ടിട്ടില്ല.. പക്ഷെ ആ ആഘാതം അവിടെ അവസാനിച്ചില്ല.. സാധാരണ സ്കൂള്‍ കഴിഞ്ഞ് വരുമ്പോൾ ഞാൻ അയലത്തെ ഒരു വീട്ടിൽ ഭക്ഷണം കഴിക്കാന്‍ പോവുമായിരുന്നു. ഒരിക്കൽ അവിടുത്തെ മകൻ മാതാപിതാക്കളില്ലാത്ത സമയത്ത് സുഹൃത്തുക്കളെ വീട്ടിലേക്ക് വിളിച്ചു വരുത്തി. അവരെന്നെ നഗ്നയാക്കി.. എന്‍റെ മുന്നിൽ സ്വയംഭോഗം ചെയ്തു.. എന്നെയും ശാരീരികമായി ഉപദ്രവിച്ചു.. നാലു മാസത്തോളം ഇത്തരത്തിൽ പീഡനം നേരിടേണ്ടി വന്നിരുന്നു... തകർന്നു പോയി ഞാൻ.. കുളിച്ചു കഴിഞ്ഞാല്‍ കാര്യങ്ങൾ ശരിയാകുമെന്നാണ് ഞാൻ കരുതിയത്. അതുകൊണ്ട് തന്നെ ഓരോ തവണയും ഇത് സംഭവിക്കുമ്പോൾ ഞാൻ കുളിക്കും. എന്‍റെ ശരീരത്തിലെ അവരുടെ 'മാലിന്യം' കളയാൻ. എന്താണെന്ന് അറിയില്ലായിരുന്നു. പക്ഷെ എനിക്ക് അറപ്പു തോന്നി.. അപ്പോഴും ഞാൻ ആരോടും പറഞ്ഞിരുന്നില്ല.

എന്‍റെ പതിമൂന്നാം പിറന്നാൾ ദിനത്തിൽ ബന്ധുക്കളായ രണ്ട് പേർ എന്നെ കടന്നു പിടിച്ചു.. അപ്പോൾ ഞാൻ ഉച്ചത്തിൽ കരഞ്ഞു. അവർ രക്ഷപ്പെടുകയും ചെയ്തു. എന്നെ ആളുകൾ കുറ്റപ്പെടുത്തുമെന്നു കരുതി ഇക്കാര്യവും ആരോടും പറഞ്ഞില്ല. അടുത്ത കുറച്ചു വർഷങ്ങൾ കടുത്ത വിഷാദത്തിലൂടെയാണ് കടന്നു പോയത്. എല്ലാ സമയവും ഞാൻ കരഞ്ഞു.. ദുഃസ്വപ്നങ്ങളാൽ ഉറങ്ങാൻ കഴിഞ്ഞിരുന്നില്ല.. ഇതിനെ മറികടക്കാൻ പുകവലിയും മദ്യപാനവും തുടങ്ങി.. ഈ അക്രമങ്ങൾക്ക് അവസാനിമില്ലെന്നാണ് തോന്നിയത്. പതിനേഴു വയസ് വരെ ഇത് തുടർന്നു. ബന്ധുക്കൾ, സുഹൃത്തുക്കൾ അങ്ങനെ പലരാലും ശാരീരിക പീഡനങ്ങൾ അനുഭവിക്കേണ്ടി വന്നു.

എന്‍റെ സ്തനത്തിൽ ഒരു മുഴ വളരാൻ തുടങ്ങിയപ്പോഴാണ് മാതാപിതാക്കൾ എന്നെക്കുറിച്ച് ചിന്തിച്ച് തുടങ്ങിയത്. നിയന്ത്രിക്കാൻ തുടങ്ങിയത്. ചില ദിവസങ്ങളിൽ ഞാൻ സുഹൃത്തിന്‍റെ വീട്ടിലേക്ക് പോകുമായിരുന്നു. അവളായിരുന്നു കുറച്ച് ആശ്വാസം. എന്നാലും അവളോടും കാര്യങ്ങൾ ഒന്നും പറഞ്ഞിരുന്നില്ല.

കുറച്ച് മാസങ്ങൾക്ക് ശേഷം ഒരു ഏവിയേഷൻ കമ്പനിയിൽ ജോലി ആരംഭിച്ചു. അവിടുത്തെ സിഇഒ എന്നെ ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമിച്ചു. സർവശക്തിയുമെടുത്ത് അയാളെ തള്ളിമാറ്റി ഞാൻ ഓടി. അതായിരുന്നു ജീവിതത്തിലെ വഴിത്തിരിവ്. ഈ മൃഗങ്ങൾക്ക് വേണ്ടി ഇനി ഒരു തുള്ളി കണ്ണീരൊഴുക്കാനില്ലെന്ന് ഞാൻ തീരുമാനിച്ചു. എന്‍റെ ചിന്തകൾ എഴുതി വയ്ക്കാൻ തുടങ്ങി. പാചകവും സായാഹ്ന നടത്തവുമൊക്കെ വിഷാദത്തെ അതിജീവിക്കാൻ സഹായിച്ചു.

ഇപ്പോൾ എനിക്ക് 18 വയസാണ്.. ഞാന്‍ തെറാപ്പി ചെയ്യുന്നുണ്ട്.. എന്‍റെ ശരീരം പലപ്പോഴും കയ്യേറ്റം ചെയ്യപ്പെട്ടിട്ടുണ്ട്.. പക്ഷെ അത് ഇനിയും അനുവദിച്ച് കൊടുക്കാനാവില്ല. ഭയപ്പെടാതെ മുന്നോട്ട് പോകണം.'

First published:

Tags: Minor rape case, Rape, Sexual abuse