• HOME
  • »
  • NEWS
  • »
  • buzz
  • »
  • പാകിസ്ഥാനിൽ 55 കാരനെ വിവാഹം ചെയ്ത് പതിനെട്ടുകാരി; സംഗീതത്തിലൂടെ വളർന്ന പ്രണയമെന്ന് ദമ്പതികൾ

പാകിസ്ഥാനിൽ 55 കാരനെ വിവാഹം ചെയ്ത് പതിനെട്ടുകാരി; സംഗീതത്തിലൂടെ വളർന്ന പ്രണയമെന്ന് ദമ്പതികൾ

തങ്ങളുടെ പ്രണയത്തിന് 37 വയസ്സിന്റെ പ്രായവ്യത്യാസം തടസ്സമല്ലെന്നാണ് ഇരുവരും പറയുന്നത്. 

screengrab

screengrab

  • Last Updated :
  • Share this:
    പ്രണയത്തിൽ അന്ധരാകുക എന്ന് കേട്ടിട്ടില്ലേ, അത്തരത്തിലുള്ള വാർത്തയാണ് ഇപ്പോൽ വൈറലായിക്കൊണ്ടിരിക്കുന്നത്. പാകിസ്ഥാനിൽ പതിനെട്ട് വയസ്സുള്ള പെൺകുട്ടി അമ്പത്തിയ‍ഞ്ചുകാരനെ വിവാഹം ചെയ്ത വാർത്തയാണ് വ്യാപകമായി പ്രചരിച്ചുകൊണ്ടിരിക്കുന്നത്. വീട്ടുകാരുടെ എതിർപ്പിനെ അവഗണിച്ച് ഇരുവരും ദാമ്പത്യ ജീവിതം ആരംഭിച്ചു.

    സംഗീതമാണ് തങ്ങളെ അടുപ്പിച്ചതെന്നാണ് ഇരുവരും പറയുന്നത്. പതിനെട്ട് വയസ്സുള്ള മുസ്കാനും 55 വയസ്സുള്ള ഫാറൂഖും അയൽവാസികളാണ്. സംഗീതത്തിൽ താത്പര്യമുള്ള മുസ്കാന്റെ പാട്ട് കേട്ടാണ് താൻ ശ്രദ്ധിച്ചു തുടങ്ങിയതെന്ന് ഫാറൂഖ് പറയുന്നു. തങ്ങളുടെ പ്രണയത്തിന് 37 വയസ്സിന്റെ പ്രായവ്യത്യാസം തടസ്സമല്ലെന്നാണ് ഇരുവരും പറയുന്നത്.

    ഒന്നിച്ച് പാട്ടുകൾ പാടാൻ ഫാറൂഖ് മുസ്കാന്റെ വീട്ടിൽ സ്ഥിരമായി എത്താറുണ്ടായിരുന്നു. ഫാറൂഖിന് തന്നോട് പ്രത്യേക ഇഷ്ടമുണ്ടെന്ന് തിരിച്ചറിഞ്ഞ മുസ്കാൻ തന്റെ പ്രണയം അറിയാക്കാൻ ബോളിവുഡ് സിനിമ ബാദലിലെ 'നാ മിലോ ഹംസേ സ്യാദാ കഹീ പ്യാർ ഹോ ന ജായേ' എന്ന ഗാനമാണ് പാടിയത്.

    Also read: ഇതെന്താ ഈ 'പപ്പടം' ഇത്ര ചർച്ച ചെയ്യാൻ ? സോഷ്യൽ‌ മീഡിയയിൽ ട്രോളുകളും ചർച്ചയും

    മുസ്കാനാണ് ആദ്യം പ്രണയം തുറന്നു പറഞ്ഞതെന്ന് ഫാറൂഖ് പറയുന്നു. മുസ്കാന്റെ പാട്ടുകൾ തനിക്ക് ഏറെ ഇഷ്ടമാണെന്നും ഇതാണ് തന്നെ ആകർഷിച്ചതെന്നും ഫാറൂഖ്. ഫാറൂഖിന്റെ സംഭാഷണമാണ് തന്നെ ആകർഷിച്ചതെന്ന് മുസ്കാനും. ഇരുവരും ഇഷ്ടം തുറന്നു പറഞ്ഞു. എന്നാൽ ഇരു വീട്ടുാകരും ബന്ധത്തെ ശക്തമായി എതിർത്തു.

    Also read: സ്ത്രീകളോട് സംസാരിക്കാൻ പേടിയെന്ന് വിജയ് ദേവരകൊണ്ട; അതിനൊരു കാരണവുമുണ്ട്

    പക്ഷേ, വീട്ടുകാരുടെ എതിർപ്പിനെ അവഗണിച്ച് മുസ്കാനും ഫാറൂഖും ഒന്നിച്ചു ജീവിക്കാൻ തീരുമാനിക്കുകയായിരുന്നു. ഫാറൂഖിന്റെ ആദ്യ വിവാഹമാണിത്. തങ്ങൾ പരസ്പരം വളരെയേറെ സ്നേഹിക്കുന്നുണ്ടെന്നും പ്രണയത്തിനു വേണ്ടി എന്തു ചെയ്യാനും തയ്യാറാണെന്നുമാണ് ഇരുവരും പറയുന്നത്.

    പാകിസ്ഥാനിലെ പ്രമുഖ യൂട്യൂബർ സയ്യിദ് ബാസിത് അലി ഇരുവരുവരുമായി അഭിമുഖം നടത്തിയിരുന്നു. 'അസാധാരണ ദമ്പതികൾ' എന്നാണ് ബാസിത് അലി ദമ്പതികളെ വിശേഷിപ്പിച്ചത്. ഈ വീഡിയോ യൂട്യൂബിൽ വൈറലാണ്. ചിലർ പ്രണയത്തെ അനുകൂലിച്ചപ്പോൾ എതിർപ്പ് അറിയിച്ചും നിരവധി പേർ രംഗത്തെത്തിയിട്ടുണ്ട്.
    Published by:Naseeba TC
    First published: