നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • buzz
    • »
    • Face Mask | 1800 വർഷം പഴക്കമുള്ള, കുതിരപ്പട്ടാളക്കാരന്റെ മുഖാവരണം തുർക്കിയിൽ കണ്ടെത്തി

    Face Mask | 1800 വർഷം പഴക്കമുള്ള, കുതിരപ്പട്ടാളക്കാരന്റെ മുഖാവരണം തുർക്കിയിൽ കണ്ടെത്തി

    ബിസി ഒന്നാം നൂറ്റാണ്ട് മുതല്‍ എഡി എട്ടാം നൂറ്റാണ്ട് വരെ ജനവാസം ഉണ്ടായിരുന്നതായി കണക്കാക്കപ്പെടുന്ന ഹാഡ്രിയനയുപോളിസ് എന്ന നഗരത്തിലാണ് ഖനനം നടന്നത്.

    • Share this:
      തുര്‍ക്കിയില്‍ 1,800 വര്‍ഷം പഴക്കമുള്ള മുഖാവരണത്തിന്റെ (Face mask) അവശിഷ്ടങ്ങള്‍ കണ്ടെത്തി. പുരാവസ്തു ഗവേഷകരാണ് (Archaeologists) 1,800 വര്‍ഷം പഴക്കമുള്ള മുന്‍ റോമന്‍ സൈനികന്റെ മുഖാവരണത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്.

      ബിസി ഒന്നാം നൂറ്റാണ്ട് മുതല്‍ എഡി എട്ടാം നൂറ്റാണ്ട് വരെ ജനവാസം ഉണ്ടായിരുന്നതായി കണക്കാക്കപ്പെടുന്ന ഹാഡ്രിയനയുപോളിസ് (Hadrianaupolis) എന്ന നഗരത്തിലാണ് ഖനനം (Excavation) നടന്നത്. സീസേറിയ (Caesarea), പ്രോസിയെലെംമെന്‍ (Proseilemmene) എന്നീ പേരുകളിലും അറിയപ്പെട്ടിരുന്ന നഗരമാണ് ഹാഡ്രിയനയുപോളിസ്.

      തുര്‍ക്കിയിലെ കരാബുക്ക് സര്‍വകലാശാലയിലെ (Karabuk University) പുരാവസ്തു ഗവേഷകരുടെ ഒരു സംഘം അവിടെ ഖനനത്തില്‍ ഏര്‍പ്പെടുകയും ഒരിടത്തുവച്ച് എന്തോ തടയുകയും ചെയ്തു. 2003 മുതല്‍ നിരീക്ഷണത്തിലുണ്ടായിരുന്ന സൈറ്റ് ആണിത്.

      രണ്ട് കുളിമുറികള്‍, രണ്ട് പള്ളികള്‍, ഒരു തിയേറ്റര്‍, പാറ, ശവകുടീരങ്ങള്‍, ഒരു വില്ല എന്നിവ തുടങ്ങി ഏകദേശം 14 കെട്ടിടങ്ങള്‍ 18 വര്‍ഷം മുമ്പ് ഖനനം ആരംഭിച്ചതിനുശേഷം പ്രദേശത്ത് കണ്ടെത്തിയിട്ടുണ്ട്. അടുത്തിടെ കണ്ടെത്തിയ ഫേസ് മാസ്‌ക് ഒരു കോട്ടയില്‍ നിന്ന് കണ്ടെത്തിയതായി ഡെയ്‌ലി മെയില്‍ റിപ്പോര്‍ട്ട് (Daily Mail) ചെയ്തു.

      'ഇവിടെ നടത്തിയ ഖനനത്തിനിടെ ഒരു ഇരുമ്പ് മുഖാവരണമാണ് കണ്ടെത്തിയത്. ഈ മേഖലയില്‍ റോമാ സാമ്രാജ്യത്തിന്റെ (Roman Empire) അസ്തിത്വം കാണിക്കുന്ന പ്രധാനപ്പെട്ട വിവരങ്ങള്‍ ഖനനത്തില്‍ ഞങ്ങള്‍ കണ്ടെത്തി. ഈ ഫേസ് മാസ്‌ക് ഒരു റോമന്‍ സൈനികന്റേതാകാം. റോമന്‍ കുതിരപ്പടയുടെ മുഖാവരണം, കിരീടത്തിന്റെ ഒരു കഷ്ണം എന്നിവ ഇവിടെ നിന്ന് കണ്ടെടുത്തിട്ടുണ്ട്' പ്രധാന പുരാവസ്തു ഗവേഷകനായ എര്‍സിന്‍ സെലിക്ബാസ് (Ersin Çelikba െ) ഗസറ്റ് ഗ്ലോബലിനോട് (Gazette Global) പറഞ്ഞു.

      കൂടുതല്‍ ഖനനങ്ങളുടെ സഹായത്തോടെ, പുരാവസ്തു ഗവേഷകര്‍ ആ പ്രദേശത്തിന്റെ ചരിത്രം മനസ്സിലാക്കുമെന്നും എര്‍സിന്‍ പറഞ്ഞു.

      'സമീപകാല കണ്ടെത്തലിനുശേഷം ഒരു റോമന്‍ കാവല്‍പ്പടയും ഹാഡ്രിയനൗപോളിസില്‍ ഒരു സൈനിക താവളവും ഉണ്ടായിരിക്കാമെന്ന് പുരാവസ്തു ഗവേഷകര്‍ കരുതുന്നു'. കരിങ്കടല്‍ മേഖലയില്‍ നിന്ന് സ്വന്തം നാട്ടിലേക്ക് വന്നേക്കാവുന്ന എല്ലാത്തരം അപകടങ്ങള്‍ക്കും എതിരെ താവളങ്ങള്‍ നിര്‍മ്മിച്ചുകൊണ്ട് റോം അതിന്റെ പ്രതിരോധം ശക്തമായി നടത്താന്‍ പദ്ധതിയിട്ടിരുന്നു. ഈ പ്രതിരോധ സൈനിക നഗരങ്ങളിലൊന്നാണ് ഹാഡ്രിയനൗപോളിസ് എന്ന് ഞങ്ങള്‍ കരുതുന്നു. മുഖാവരണ ശകലം സാമ്രാജ്യത്വ കാലഘട്ടത്തില്‍ നിന്നുള്ളതാണ്. സമാനമായ ഉദാഹരണങ്ങളും ചരിത്രവും പരിശോധിക്കുമ്പോള്‍ ഇത് മിക്കവാറും മൂന്നാം നൂറ്റാണ്ടില്‍ പെടുന്നു എന്ന് കരുതുന്നു.' എര്‍സിന്‍ ഗസറ്റ് ഗ്ലോബലിനോട് പറഞ്ഞു.

      പുരാവസ്തു ഗവേഷകരുടെ ഇത്തരം ഖനനത്തിലൂടെയും നിരീക്ഷണത്തിലൂടെയുമാണ് ചരിത്രത്തിന്റെ ഏടുകള്‍ പലപ്പോഴും കണ്ടെത്തിയിട്ടുള്ളത്. ഇത്തരം കണ്ടുപിടുത്തങ്ങള്‍ മുന്നോട്ടുള്ള യാത്രയിലും ചരിത്രങ്ങള്‍ സൃഷ്ടിക്കുന്നതിനും കാരണമായേക്കാം.
      Published by:Jayashankar AV
      First published: