• HOME
  • »
  • NEWS
  • »
  • buzz
  • »
  • 76കാരിയോട് പ്രണയാഭ്യർത്ഥനയുമായി 19കാരൻ; മുത്തശിയും കൗമാരക്കാരനും വൈറൽ; പിന്നാലെ വിമർശനം

76കാരിയോട് പ്രണയാഭ്യർത്ഥനയുമായി 19കാരൻ; മുത്തശിയും കൗമാരക്കാരനും വൈറൽ; പിന്നാലെ വിമർശനം

സ്ത്രീയെ പ്രൊപ്പോസ് ചെയ്യുന്ന വിഡിയോ ദൃശ്യങ്ങൾ കൗമാരക്കാരൻ പുറത്തുവിട്ടതോടെയാണ് വ്യാപകമായ എതിർപ്പുണ്ടായത്.

Photo- TikTok

Photo- TikTok

  • Share this:
    മുത്തശ്ശിയുടെ പ്രായമുള്ള സ്ത്രീയോട് പ്രണയാഭ്യർത്ഥന നടത്തിയ 19കാരനെതിരെ സോഷ്യൽ മീഡിയ. കൗമാരക്കാരനായ ഗ്യൂസെപ്പെ ഡി അന്ന ആണ് 76 വയസുള്ള സ്ത്രീയോട് പ്രണയാഭ്യർത്ഥന നടത്തിയത്. സ്ത്രീയെ പ്രൊപ്പോസ് ചെയ്യുന്ന വിഡിയോ ദൃശ്യങ്ങൾ കൗമാരക്കാരൻ പുറത്തുവിട്ടതോടെയാണ് വ്യാപകമായ എതിർപ്പുണ്ടായത്.

    സ്ത്രീയുടെ മുന്നിൽ മുട്ടുകുത്തി നിൽക്കുന്ന ചിത്രമായിരുന്നു ഒന്ന്. ഹൃദയത്തിന്റെ ആകൃതിയിലുള്ള ഒരു ഡസനിലധികം ബലൂണുകൾ പിടിച്ച് തന്റെ കാമുകിയെ ആവേശത്തോടെ ചുംബിക്കുന്നതാണ് മറ്റൊരു ചിത്രം. ഈ ചിത്രങ്ങൾ ചേർത്തുണ്ടാക്കിയ വീഡിയോ ടിക് ടോക്കിൽ മാത്രം 1,38,500ലധികം ആളുകൾ കണ്ടു. 'ലാ നോസ്ട്രാ പ്രോമെസ' (നമ്മുടെ വിവാഹ വാഗ്ദാനം) എന്ന അടിക്കുറിപ്പോടെയാണ് കൗമാരക്കാരൻ വീഡിയോ പങ്കുവച്ചത്. 76 വയസുകാരിയുടെ പേരുവിവരങ്ങൾ അധികൃതർ പുറത്തുവിട്ടിട്ടില്ല.

    ഒരു നീണ്ട ബന്ധത്തിന്റെ തുടക്കം എന്ന അടിക്കുറിപ്പോടെ സ്ത്രീക്ക് നൽകിയ മോതിരത്തിന്റെ ചിത്രവും പുറത്തുവന്നു. ഗ്യൂസെപ്പെ ഡി അന്ന പങ്കുവച്ച വീഡിയോ നിലവിൽ 22 ദശലക്ഷത്തിലധികം ആളുകൾ കണ്ടു കഴിഞ്ഞെന്ന് വിദേശ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.



    കൗമാരക്കാരനും സ്ത്രീയും തമ്മിലുള്ള ചിത്രത്തിന് വ്യത്യസ്ത അഭിപ്രായങ്ങളാണ് ഉയരുന്നത്. ചിത്രത്തിലുള്ളത് കൗമാരക്കാരന്റെ മുത്തശി തന്നെയായിരിക്കുമെന്ന് ഒരു വിഭാഗമാളുകൾ വാദിച്ചപ്പോൾ സ്ത്രീയുടെ പണം മോഹിച്ചാണ് കൗമാരക്കാരൻ ബന്ധം സ്ഥാപിച്ചതെന്നാണ് ഒരു കൂട്ടർ പറഞ്ഞത്. സോഷ്യൽ മീഡിയയിൽ സജീവമാകാൻ ഇരുവരും തമാശ കാണിക്കുകയാണെന്ന് ഒരു കൂട്ടർ ആരോപിച്ചു.

    2003ലാണ് 19 കാരനായ ഗ്യൂസെപ്പെ ഡി അന്ന ജനിച്ചതെങ്കിൽ 1946ലാണ് മുത്തശിയുടെ ജനനം. മുത്തശിക്കൊപ്പമുള്ള കൗമാരക്കാരന്റെ ടിക് ടോക് വീഡിയോയ്ക്ക് 55,000ലധികം കമന്റുകളും 1.6 ദശലക്ഷത്തിലധികം ലൈക്കുകളും ലഭിച്ചു.

    English Summary: An Italian teen has gone viral on TikTok after proposing to a woman many have mistaken for his grandmother. Giuseppe D’Anna, 19, took to the social media site on Monday claiming he had become engaged to his 76-year-old “soul mate,” whose name has not publicly been disclosed. D’Anna’s video — which has clocked up more than 20 million views — features a photo of the youngster popping the question while down on bended knee.
    Published by:Rajesh V
    First published: