HOME » NEWS » Buzz » 19 YEAR OLD DELHI BOY DEVELOPS AFFORDABLE AND ECO FRIENDLY AIR PURIFIERS TO FIGHT AIR POLLUTION GH

‘ബ്രീതിഫൈ’: വായു മലിനീകരണം തടയാൻ പരിസ്ഥിതി സൗഹൃദ ഉപകരണവുമായി 19 വയസുകാരൻ

98 ശതമാനവും പ്ലാസ്റ്റിക്കില്ലാതെയാണ് തന്റെ പ്യൂരിഫെയർ നിർമ്മിച്ചതെന്ന് ഈ 19 കാരൻ അവകാശപ്പെടുന്നു

News18 Malayalam | news18-malayalam
Updated: June 16, 2021, 7:41 PM IST
‘ബ്രീതിഫൈ’: വായു മലിനീകരണം തടയാൻ പരിസ്ഥിതി സൗഹൃദ ഉപകരണവുമായി 19 വയസുകാരൻ
Krish_Chawla
  • Share this:
പരിസ്ഥിതി മലിനീകരണവും ആരോഗ്യ പ്രശ്നങ്ങളും വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ ഡൽഹിയിൽ വായു മലിനീകരണം തടയാനുള്ള നിരവധി പദ്ധതികളുമായി അധികൃതർ മുന്നോട്ടുവരുന്നുണ്ട്. ഇത്തരം പരിപാടികൾ അടിസ്ഥാന തലത്തിൽ തന്നെ വളരെ പ്രാധാന്യത്തോടെ നടപ്പിൽവരുത്തൽ അത്യാവശ്യമാണ്. അതുകൊണ്ടാണ് വിവിധ സർക്കാറുകളും, താമസക്കാരും, മറ്റു ബിസിനസ് സ്ഥാപനങ്ങളും സജീവമായി ഇത്തരം പദ്ധതികളുടെ ഭാഗമാകമാകണമെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നത്. ഈ സാഹചര്യത്തിലാണ് രാജ്യതലസ്ഥാന നഗരിയിലെ ഒരു 19 വയസ്സുകാരൻ ഈ വഴിയേ സഞ്ചരിച്ചത്.

വായു മലിനീകരണത്തെ പ്രതിരോധിക്കാൻ ക്രിശ് ചൗള എന്ന വിദ്യാർത്ഥി പ്രകൃതി സൗഹൃദപരവും ചെലവ് കുറഞ്ഞതുമായ ഒരു വായു ശുദ്ധീകരണ ഉപകരണം തയ്യാറാക്കിയിരിക്കുകയാണ്. ‘ബ്രീതിഫൈ’ എന്നു പേരിട്ടിരിക്കുന്ന എയർ പ്യൂരിഫെയർ നിർമ്മിച്ചതിന് നിതി ആയോഗ് സി ഇ ഓ അമിതാഭ് കാന്ത് ക്രിശിനെ അഭിനന്ദിച്ചിട്ടുണ്ട്. വില കുറഞ്ഞ വായു ശുദ്ധീകരണ ഉപകരണങ്ങൾ നിർമ്മിക്കുന്ന ക്രിശിന്റെ പരിശ്രമം ആത്മർനിർഭർ ഭാരത് പദ്ധതിയിലേക്കുള്ള ആദ്യ പടിയാണെന്നാണ് കാന്ത് വിശേഷിപ്പിച്ചത്.

കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഇന്ത്യയുടെ തലസ്ഥനമായ ഡൽഹിയിൽ വായു മലിനീകരണം വളരെ വലിയ തോതിൽ രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്.

വാർത്താ വിതരണ ഏജൻസിയായ എ എൻ ഐയുമായി സംസാരിക്കവരെ തന്റെ ഉപകരണം പ്രധാനമായും നാല് പ്രശ്നങ്ങൾ പരിഹരിക്കാൻ സഹായിക്കുമെന്ന് ക്രിശ് അവകാശപ്പെടുന്നു. കാര്യക്ഷമത, പ്രകൃതി സൗഹൃദപരമാവൽ, ഉയർന്ന നിലവാരത്തിലുള്ള HEPA ഫിൽട്ടർ, വില തുടങ്ങി നാല് കാര്യങ്ങളാണിവ.

കുഞ്ഞുനാളിൽ ശ്വാസ തടസ്സം അനുഭവിക്കേണ്ടി വന്ന ക്രിശ് നെബുലൈസർ, കോർടിസോൺ തുടങ്ങിയവ ഉപയോഗിക്കേണ്ടി വന്നിരുന്നുവെന്നും പറയുന്നു. തനിക്കു ചുറ്റും നിരവധി വായു ശുദ്ധീകരണ ഉപകരണങ്ങൾ ചെറുപ്പം മുതലേ ഉണ്ടായിരുന്നതു കൊണ്ടാണ് ഈ വിഷയത്തിൽ തനിക്ക് താൽപര്യം ജനിച്ചത് എന്നും അദ്ദേഹം സമ്മതിക്കുന്നു. ഉപകരണങ്ങൾ തുറന്നു നോക്കാനുള്ള ക്രിശിന്റെ ജിജ്ഞാസയാണ് ഇത്തരം പ്യൂരിഫെയറുകൾ ലളിതമായ ഉപകരണമാണെന്നും 35,000 മുതൽ 40,000 രൂപ വരെ വലിയ ആവശ്യമില്ല എന്ന വസ്തുതയും തിരിച്ചറിയാൻ കാരണമായത്.

98 ശതമാനവും പ്ലാസ്റ്റിക്കില്ലാതെയാണ് തന്റെ പ്യൂരിഫെയർ നിർമ്മിച്ചതെന്ന് ഈ 19 കാരൻ അവകാശപ്പെടുന്നു. കൂടാതെ, ഇത് നിർമ്മിക്കാൻ ഉപയോഗിക്കുന്ന വസ്തുക്കൾ പുറത്ത് നിന്ന് ഇറക്കുമതി ചെയ്തതല്ലെന്നും പൂർണമായും ഇന്ത്യയിൽ തന്നെ നിർമ്മിച്ചതാണെന്നും ക്രിശ് കൂട്ടിച്ചേർത്തു.

എയർ പ്യൂരിഫെയറിന്റെ ഉപയോഗവും ക്രിശ് വിശദീകരിക്കുന്നുണ്ട്. സാധാരണ പ്ലഗിൽ കുത്തി ഉപയോഗിക്കുന്ന ഈ ഉപകരണത്തിന് 25-65 വാട്ട് വൈദ്യുതിയാണ് ആവശ്യമുള്ളത്. HEPA ഫിൽട്ടർ മാറ്റം ചെയ്യുന്ന എന്ന അറ്റുകുറ്റപ്പണി മാത്രമേ തന്റെ ഉപകരണത്തിൽ വരൂ എന്നും അവൻ പറയുന്നു.

ജനുവരിയിലാണ് നിതി ആയോഗ് സി ഇ ഓ അമിതാഭ് കാന്ത് ക്രിശിനെ അനുമോദിച്ച് കൊണ്ട് ട്വീറ്റ് ചെയ്തത്.

ഇതുവരെ 4,700ാളം എയർ പ്യൂരിഫെയറുകൾ ക്രിശ് വിറ്റിട്ടുണ്ട്. 500 ലധികം യൂണിറ്റുകൾ വൃദ്ധാലയം, ആശുപത്രി, അനാധാലയം തുടങ്ങി സ്ഥാപനങ്ങൾക്ക് സൗജന്യമായി നൽകിയിട്ടുണ്ടെന്നും ക്രിശ് പറയുന്നു. ഇത്തരം ആവശ്യങ്ങൾക്കായി 2000 യൂണിറ്റുകൾ ഇനിയും നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Published by: Anuraj GR
First published: June 16, 2021, 7:41 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories