HOME » NEWS » Buzz » 19 YEAR OLD FLEES HOME DAYS BEFORE HER MARRIAGE FAMILY BLAMES SINGER GURU RANDHAWA GH

പ്രശസ്ത ഗായകനോട് കടുത്ത ആരാധന; വിവാഹത്തിന് രണ്ടാഴ്ച മുമ്പ് 19കാരി ഒളിച്ചോടി

ജൂൺ 19 മുതലാണ് പെൺകുട്ടിയെ കാണാതായത്. കുട്ടി എങ്ങോട്ടാണ് പോയതെന്നോ എങ്ങനെയാണ് പോയത് എന്നോ സംബന്ധിച്ച് ബന്ധുക്കൾക്ക് യാതൊരു സൂചനകളും ലഭിച്ചിട്ടില്ല

News18 Malayalam | Trending Desk
Updated: June 24, 2021, 4:05 PM IST
പ്രശസ്ത ഗായകനോട് കടുത്ത ആരാധന; വിവാഹത്തിന് രണ്ടാഴ്ച മുമ്പ് 19കാരി ഒളിച്ചോടി
News18 Malayalam
  • Share this:
ഹിമാചൽ പ്രദേശിലെ ഹാമിർപൂർ സ്വദേശിയായ 19 വയസുകാരി വിവാഹത്തിന് 15 ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ വീട്ടിൽ നിന്ന് ഒളിച്ചോടി. പണവും ആഭരണങ്ങളുമായാണ് പെൺകുട്ടി വീട് വിട്ട് ഇറങ്ങിയത്. പ്രശസ്ത പഞ്ചാബി ഗായകൻ ഗുരു രൺധവയോടുള്ള ആരാധനയാണ് പെൺകുട്ടിയുടെ ഒളിച്ചോട്ടത്തിന് കാരണമെന്ന് ആരോപിച്ച് ബന്ധുക്കൾ രംഗത്ത് വന്നു. പെൺകുട്ടിയുടെ കുടുംബാംഗങ്ങൾ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. ഒപ്പം ഹാമിർപൂർ ഡെപ്യൂട്ടി കമ്മീഷണറായ ദേബശ്വേത ബാനിക്കിനെ നേരിൽ കണ്ടും ബന്ധുക്കൾ വിവരം ധരിപ്പിച്ചു.

ജൂൺ 19 മുതലാണ് പെൺകുട്ടിയെ കാണാതായത്. കുട്ടി എങ്ങോട്ടാണ് പോയതെന്നോ എങ്ങനെയാണ് പോയത് എന്നോ സംബന്ധിച്ച് ബന്ധുക്കൾക്ക് യാതൊരു സൂചനകളും ലഭിച്ചിട്ടില്ല. ഹാമിർപൂരിലെ ബർസാർ പോലീസ് സ്റ്റേഷനിൽ ജൂൺ 19ന് വൈകുന്നേരമാണ് പെൺകുട്ടിയുടെ അച്ഛൻ കുട്ടിയെ കാണാതായത് സംബന്ധിച്ച പരാതി നൽകിയത്. വിവാഹത്തിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ പെൺകുട്ടി വീട്ടിൽ നിന്ന് ഓടിപ്പോവുകയായിരുന്നു എന്ന് പരാതിയിൽ അച്ഛൻ വ്യക്തമാക്കിയിട്ടുണ്ട്.

Also Read- ഗർഭപാത്രമില്ലാതെ ജനിച്ച യുവതി പെൺകുഞ്ഞിന് ജന്മം നൽകി; സ്വപ്നം സാക്ഷാത്ക്കാരമെന്ന് 32കാരി

വിലപിടിപ്പുള്ള ആഭരണങ്ങളും ഒപ്പം 50,000 രൂപയിൽ കൂടുതൽ പണവും കൈക്കലാക്കിയാണ് പെൺകുട്ടി ഒളിച്ചോടിയത്. ജൂൺ 23-ന് പെൺകുട്ടിയെ കണ്ടെത്തുന്നതിന് തിരച്ചിൽ ഊർജിതമാക്കണം എന്നാവശ്യപ്പെട്ട് പെൺകുട്ടിയുടെ അച്ഛനും മറ്റു ബന്ധുക്കളും ചേർന്ന് ഹാമിർപൂർ ഡെപ്യൂട്ടി കമ്മീഷണറെ നേരിട്ട് കണ്ട് പരാതി സമർപ്പിച്ചു.

ഹാമിർപൂർ ജില്ലയിലെ ബർസാർ സബ് ഡിവിഷനിലാണ് പെൺകുട്ടിയുടെ വീട്. വീട്ടിൽ നിന്ന് പുറപ്പെടുന്നതിന് മുമ്പ് കുടുംബാംഗങ്ങൾക്ക് വേണ്ടി ഒരു ചെറിയ കുറിപ്പും പെൺകുട്ടി എഴുതി വച്ചിരുന്നു. 'ഞാൻ വീട്ടിൽ നിന്ന് പോവുകയാണ്' എന്ന് മാത്രമാണ് ആ കുറിപ്പിൽ ഉണ്ടായിരുന്നത്. പെൺകുട്ടിയുടെ മുറിയിൽ നിന്ന് ലഭിച്ച നോട്ടു ബുക്കുകളിലെ കൈയക്ഷരവുമായി താരതമ്യം ചെയ്തപ്പോൾ കുറിപ്പ് പെൺകുട്ടി സ്വമേധയാ എഴുതിയതാണെന്ന് പോലീസ് സ്ഥിരീകരിച്ചു.

Also Read- 'കൊള്ളാവുന്ന ഒരു ഓഫിസറെ അയയ്ക്കാന്‍ പറഞ്ഞിട്ട് ലേഡി ഓഫീസറെയാണോ അയച്ചിരിക്കുന്നത്?' ഷെർണി അനുഭവം 

പഞ്ചാബി ഗായകൻ ഗുരു രൺധവയുടെ കടുത്ത ആരാധികയാണ് പെൺകുട്ടിയെന്നും ഇക്കാര്യം മകൾ പലപ്പോഴും പറയാറുണ്ടായിരുന്നുവെന്നും പിതാവ് വ്യക്തമാക്കി. പെൺകുട്ടിയ്ക്ക് സ്വന്തമായി ഒരു ട്വിറ്റർ അക്കൗണ്ട് ഉണ്ടായിരുന്നു. ആ അക്കൗണ്ടിൽ രൺധവയുടെ ട്വീറ്റുകൾ മാത്രമാണ് റീട്വീറ്റ് ചെയ്തിരുന്നത്. ട്വിറ്ററിലൂടെ പെൺകുട്ടി ഒരു യുവാവിനെ പരിചയപ്പെട്ടതായും അറിയാൻ കഴിഞ്ഞിട്ടുണ്ട്. ആ യുവാവ് ഗുരു രൺധവയുടെ അടുത്ത സുഹൃത്താണ് എന്ന് പറഞ്ഞാണ് പെൺകുട്ടിയുമായി പരിചയത്തിലായത്.

ട്വിറ്ററിലൂടെ പരിചയപ്പെട്ട യുവാവിനെ കാണാൻ വേണ്ടിയാകാം പെൺകുട്ടി വീട് വിട്ടുപോയത് എന്നും പിതാവ് സംശയം പ്രകടിപ്പിച്ചു. അഭിനയരംഗത്ത് അവസരങ്ങൾ നൽകാം എന്ന പ്രലോഭനം നൽകി അയാൾ പെൺകുട്ടിയെ വലയിൽ വീഴ്ത്തിയതാകാം എന്ന സംശയവും ബലപ്പെടുന്നുണ്ട്.
Published by: Rajesh V
First published: June 24, 2021, 4:02 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories