HOME /NEWS /Buzz / സ്വന്തം വീടിന്റെ ​ഗാര്യേജിൽ താമസിച്ച് ബാക്കി ഭാ​ഗം വാടകക്ക്; പണം സമ്പാദിക്കാൻ 19 കാരൻ കണ്ടെത്തിയ വഴി

സ്വന്തം വീടിന്റെ ​ഗാര്യേജിൽ താമസിച്ച് ബാക്കി ഭാ​ഗം വാടകക്ക്; പണം സമ്പാദിക്കാൻ 19 കാരൻ കണ്ടെത്തിയ വഴി

കീറ്റൺ വോൺ എന്ന അമേരിക്കക്കാരനാണ് പണം സമ്പാദിക്കുന്നതിനായി ഒരു വിചിത്രമായ വഴി കണ്ടെത്തിയത്

കീറ്റൺ വോൺ എന്ന അമേരിക്കക്കാരനാണ് പണം സമ്പാദിക്കുന്നതിനായി ഒരു വിചിത്രമായ വഴി കണ്ടെത്തിയത്

കീറ്റൺ വോൺ എന്ന അമേരിക്കക്കാരനാണ് പണം സമ്പാദിക്കുന്നതിനായി ഒരു വിചിത്രമായ വഴി കണ്ടെത്തിയത്

  • Share this:

    കൂടുതൽ പണം സമ്പാദിക്കുന്നതിനും പണം ലാഭിക്കുന്നതിനുമായി പലരും പല വഴികളും കണ്ടെത്താറുണ്ട്. ചിലർ അതിനായി സ്റ്റോക്ക് മാർക്കറ്റിനെക്കുറിച്ച് പഠിക്കുകയും അതിൽ നിക്ഷേപിക്കുകയും ചെയ്യുന്നു. എന്നാൽ കൂടുതൽ പണം സമ്പാദിക്കുന്നതിനായി മറ്റാരും സഞ്ചരിക്കാത്ത വഴികളിലൂടെയാണ് കീറ്റൺ വോൺ എന്ന അമേരിക്കക്കാരൻ സഞ്ചരിക്കുന്നത്. കൂടുതൽ പണം സമ്പാദിക്കുന്നതിനായി ഒരു വിചിത്രമായ പദ്ധതിയാണ് ഈ പത്തൊമ്പതുകാരൻ സ്വീകരിച്ചത്.

    റിയൽ എസ്റ്റേറ്റ് ഇടപാടുകാരനാണ് കീറ്റൺ. തന്റെ ആഡംബര വീട് വാടകയ്‌ക്കു കൊടുത്ത് പകരം വീടിന്റെ ഗാരേജിലാണ് ഈ യുവാവ് ഇപ്പോൾ താമസിക്കുന്നത്. വീടിനോടു ചേർന്ന​ ​ഗാരേജിൽ ചെറിയ മാറ്റങ്ങൾ വരുത്തിയാണ് കീറ്റൺ അത് താമസയോ​ഗ്യമാക്കി മാറ്റിയത്. തന്റെ ടിക് ടോക്ക് അക്കൗണ്ടിൽ ഇതു സംബന്ധിച്ച ഒരു വീഡിയോയും കീറ്റൺ വോൺ പങ്കുവെച്ചിട്ടുണ്ട്. ഗാരേജിൽ ലിവിംഗ് സ്പേസ്, അടുക്കള, ബാത്ത്റൂം എന്നിവയെല്ലാം സജ്ജീകരിച്ചതിനു ശേഷമാണ് കീറ്റൺ അവിടേക്ക് താമസം മാറിയത്.

    ”ഞാൻ ഇപ്പോൾ രൂപമാറ്റം വരുത്തിയ ഈ ​ഗാരേജിലാണ് താമസിക്കുന്നത്. എന്റെ വീട് വാടകയ്ക്ക് കൊടുത്തു. വാടകക്കാരൻ പ്രതിമാസം 2000 ഡോളർ (ഏകദേശം 1.65 ലക്ഷം രൂപ) നൽകുന്നുണ്ട്”, കീറ്റൺ വോൺ പറഞ്ഞു. ഒരു വലിയ വീട്ടിൽ താമസിക്കണമെന്നോ പണയാധാരമായി ധാരാളം പണം വെറുതേ കളയാനോ തനിക്ക് താത്പര്യമില്ലെന്നും കീറ്റൺ വോൺ പറയുന്നു. ഇപ്പോൾ താമസിക്കുന്ന സ്ഥലത്ത് താൻ ഏറെ സന്തോഷവാനാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

    First published:

    Tags: Home, Viral