നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • പൊലീസ് വേഷത്തിൽ വാഹന പരിശോധന; പ്രാങ്ക് വീഡിയോ ചെയ്ത യുട്യൂബർമാർ ജയിലിൽ

  പൊലീസ് വേഷത്തിൽ വാഹന പരിശോധന; പ്രാങ്ക് വീഡിയോ ചെയ്ത യുട്യൂബർമാർ ജയിലിൽ

  പൊലീസ് വേഷത്തിലെത്തിയ രണ്ട് പേരും റോഡിൽ വാഹനങ്ങളുടെ വഴി തടഞ്ഞായിരുന്നു പ്രാങ്ക് വീഡിയോ ചെയ്തിരുന്നത്.

  News18

  News18

  • Share this:
   ഉത്തർപ്രദേശ്: പൊലീസ് വേഷത്തിലെത്തി ആളുകളെ പ്രാങ്ക് ചെയ്യാൻ ശ്രമിച്ച രണ്ട് യൂട്യൂബർമാർ അറസ്റ്റിൽ. ഉത്തർപ്രദേശിലെ ബറേലി ജില്ലയിലാണ് സംഭവം. ഉത്തർപ്രദേശിലെ യൂട്യൂബർമാരായ ശിവം യാദവ്, അശോക് കുമാർ എന്നിവരാണ് അറസ്റ്റിലായത്.

   പൊലീസ് വേഷത്തിലെത്തിയ രണ്ട് പേരും റോഡിൽ വാഹനങ്ങളുടെ വഴി തടഞ്ഞായിരുന്നു പ്രാങ്ക് വീഡിയോ ചെയ്തിരുന്നത്. വാഹനങ്ങളിൽ മാസ്ക് ധരിക്കാതെ യാത്ര ചെയ്യുന്നവരെ തടഞ്ഞ് നടപടിയെടുക്കുമെന്ന് പേടിപ്പിക്കുകയായിരുന്നു ലക്ഷ്യം. ട്രാഫിക് നിയമങ്ങൾ പാലിക്കാത്തവർക്ക് പിഴ ഈടാക്കുമെന്നും ഇവർ പറയുന്നുണ്ടായിരുന്നു.

   പൊലീസ് വേഷത്തിലുള്ള രണ്ട് പേർ വഴിയിൽ വാഹനങ്ങൾ തടഞ്ഞ് ആളുകൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു എന്ന വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് യഥാർത്ഥ പൊലീസ് സ്ഥലത്തെത്തിയത്. സ്ഥലത്ത് എത്തിയ പൊലീസ് രണ്ട് പേരേയും കയ്യോടെ അറസ്റ്റ് ചെയ്യുകയും ചെയ്തു.

   ചോദ്യം ചെയ്യലിലാണ് തങ്ങൾ യൂട്യൂബിൽ അപ് ലോഡ് ചെയ്യാനായി പ്രാങ്ക് വീഡിയോ തയ്യാറാക്കുകയാണെന്ന് യുവാക്കൾ പറഞ്ഞത്. ബിഎ മൂന്നാം വർഷ വിദ്യാർത്ഥിയാണ് ശിവം യാദവ്. ഡിഗ്രി പൂർത്തിയാക്കിയ സുഹൃത്ത് അശോക് കുമാറിനൊപ്പമാണ് ശിവം യൂട്യൂബ് ചാനൽ തുടങ്ങിയത്. യൂട്യൂബ് വീഡിയോ ചെയ്ത് വരുമാനമുണ്ടാക്കുകയായിരുന്നു ലക്ഷ്യം.

   Also Read-മോഷ്‌ടിച്ച 'കിംഗ് കോബ്ര'പോലീസിനെ വട്ടംചുറ്റിച്ചു; 'ആക്ഷൻ ഹീറോ ബിജു' യഥാര്‍ത്ഥത്തിൽ ആവർത്തിച്ചു

   കഴിഞ്ഞ ഒക്ടോബറിൽ ആരംഭിച്ച ചാനലിൽ പ്രാങ്ക് വീഡിയോകളാണ് ചെയ്തിരുന്നത്. പൊതുഇടങ്ങളിലാണ് ഇവർ പ്രാങ്ക് വീഡിയോ ചെയ്തിരുന്നത്. ആദ്യമായി പൊലീസ് വേഷത്തിൽ ഒരു വീഡിയോ ചെയ്തതായിരുന്നു ഇത്. അതോടെ പിടിയിലുമായി. യുവാക്കളിൽ നിന്നും യൂണിഫോം വാങ്ങിയ പൊലീസ് മാതാപിതാക്കളേയും വിവരം അറിയിച്ചു.

   ഭാര്യയ്ക്കൊപ്പം ജീവിക്കുന്നതിലും ഭേദം ജയിൽ; ജയിലിൽ പോകാൻ പൊലീസ് സ്റ്റേഷന് തീയിട്ട് യുവാവ്

   രാജ്കോട്ട്: പൊലീസ് സ്റ്റേഷന് തീയിട്ടതിന് യുവാവ് പറഞ്ഞ കാരണം കേട്ട് അന്തംവിട്ടിരിക്കുകയാണ് ഗുജറാത്തിലെ രാജ്കോട്ട് പൊലീസ്. തിങ്കളാഴ്ച്ചയാണ് രാജ്കോട്ടിലെ പൊലീസ് ചൗക്കിക്ക് ഇരുപത്തിമൂന്നുകാരനായ യുവാവ് തീയിട്ടത്.

   പൊലീസ് സ്റ്റേഷന് തീയിട്ടാൽ താൻ അറസ്റ്റ് ചെയ്യപ്പെടും എന്നും അതിനുവേണ്ടി തന്നെയാണ് ഈ കടുംകൈ ചെയ്തതെന്നും യുവാവ് പറയുന്നു. ഭാര്യയ്ക്കൊപ്പം വീട്ടിൽ കഴിയുന്നതിനേക്കാൾ ഭേദം ജയിൽ ആണെന്നാണ് ദേവ്ജി ചവ്ദ എന്നയാൾ പറഞ്ഞത്. വീട്ടിലെ കാര്യങ്ങളുമായി ബന്ധപ്പെട്ട് ഭാര്യയുടെ പ്രകോപനപരമായ നീണ്ട സംഭാഷണങ്ങൾ കേട്ട് മടുത്തെന്നും ജയിലിൽ കൃത്യസമയത്ത് ഭക്ഷണം കഴിച്ച് സ്വസ്ഥമായി കഴിയാമെന്നുമാണ് ദേവ്ജി പറഞ്ഞത്.

   രാജ്കോട്ടിലെ ജംനാഗറിലുള്ള ബജ്റംഗ് വാഡി പൊലീസ് ചൗകിക്ക് സമീപമാണ് ദിവസ വേതനക്കാരനായ ദേവ്ജി താമസിക്കുന്നത്. ഞായറാഴ്ച്ച വൈകിട്ട് നാല് മണിയോടെയാണ് പൊലീസ് ചൗകിക്ക് മുന്നിലെത്തിയ ദേവ്ജി പെട്രോൾ ഒഴിച്ച് തീയിട്ടത്. തീപടരുന്നത് കണ്ട് അടുത്തുള്ള കച്ചവടക്കാരാണ് സ്ഥലത്തെത്തി തീയണച്ച് പൊലീസിനെ വിവരം അറിയിച്ചത്.

   വിവരം അറിഞ്ഞ് പൊലീസ് എത്തുമ്പോൾ ദേവ്ജി മുന്നിൽ തന്നെയുണ്ടായിരുന്നു. പൊലീസിനെ കണ്ടിട്ടും ഇയാൾ ഓടി രക്ഷപ്പെടാൻ ശ്രമിച്ചില്ല. തുടർന്ന് പൊലീസ് ഇയാളെ പിടികൂടുകയായിരുന്നു, ചോദ്യം ചെയ്യലിൽ ഭാര്യയുമൊത്തുള്ള ജീവിതം മടുത്തെന്നും ജയിലിൽ പോയാൽ ഭക്ഷണമെങ്കിലും സമയത്തിന് കിട്ടുമല്ലോ എന്നുമായിരുന്നു ഇയാളുടെ മറുപടി.

   ദേവ്ജി തീവെക്കുന്ന സമയത്ത് ചൗക്കിയിൽ ആളില്ലാത്തതിനാൽ വലിയ അപകമടമൊന്നുമുണ്ടായില്ലെന്ന് പൊലീസ് പറയുന്നു. സംഭവത്തിൽ ദേവ്ജിയെ കസ്റ്റഡിയിൽ എടുത്ത പൊലീസ് അന്വേഷണം തുടരുകയാണ്.
   Published by:Naseeba TC
   First published:
   )}