നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • പതിനഞ്ചുകാരിയുടെ മടിയില്‍ ഓമനയായി 20 അടി നീളമുള്ള പെരുമ്പാമ്പ്; വൈറലായി വീഡിയോ

  പതിനഞ്ചുകാരിയുടെ മടിയില്‍ ഓമനയായി 20 അടി നീളമുള്ള പെരുമ്പാമ്പ്; വൈറലായി വീഡിയോ

  ഇവയ്‌ക്കൊപ്പം കളിക്കുന്ന വീഡിയോകളും ചല്‍വ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചിട്ടുണ്ട്.

  Image Instagram

  Image Instagram

  • Share this:
   പാമ്പിനെ പേടിയുള്ളവരാണ് നമ്മളില്‍ പലര്‍ക്കും. എന്നാല്‍ ഇന്തോനീഷ്യയിലെ ചല്‍വ ഇസ്മ കമാല്‍ എന്ന 15കാരി ഓമനിക്കുന്നത് 20 അടി നീളം വരുന്ന പെരുമ്പാമ്പിനെയാണ്. സമൂഹമാധ്യമങ്ങളില്‍ ഇതിന്റെ വീഡിയോ വൈറലുമാണ്. വീടിന്റെ വരാന്തയിലിരുന്ന് ഫോണ്‍ നോക്കുന്ന ചല്‍വയുമടെ മടിയില്‍വെച്ച് കിടന്നുറങ്ങുന്ന പെരുമ്പാമ്പിന്റെ ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്.

   പെണ്‍കുട്ടി അതിനെ തലോടുന്നതും വീഡിയോയില്‍ ദൃശ്യമാണ്. എന്നാല്‍ ചല്‍വ നിരവധി പെരുമ്പാമ്പുകളെയാണ് വീട്ടില്‍ വളര്‍ത്തുന്നത്. ഇവയ്‌ക്കൊപ്പം കളിക്കുന്ന വീഡിയോകളും ചല്‍വ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചിട്ടുണ്ട്.




   'യുവര്‍നേച്ചര്‍ഗ്രാം' എന്ന ഇന്‍സ്റ്റാഗ്രാം പേജില്‍ പങ്കുവച്ച ഈ വീഡിയോ പത്ത് ലക്ഷത്തിലധികം പേരാണ് ഇതുവരെ കണ്ടത്.




   സർജറിയ്ക്കിടെ ഒന്നു കരഞ്ഞു; അതിനും ആശുപത്രി പണം ഈടാക്കിയെന്ന് യുവതി; തെളിവിന് ബില്ലും

   ശസ്ത്രക്രിയയ്ക്കിടെ കരഞ്ഞതിന് പണം ഈടാക്കി ആശുപത്രി അധികൃതര്‍. ശരീരത്തിലെ മറുക് നീക്കി ചെയ്യുന്ന ശാസ്ത്രക്രിയക്കിടെ കരഞ്ഞതിനാണ് മിഡ്ജ് എന്ന യുവതിയ്ക്ക് ആശുപത്രി അധികൃതര്‍ അധിക പണം ഈടാക്കിയത്. ആശുപത്രി ബില്‍ സമൂഹമാധ്യമങ്ങളില്‍ യുവതി പങ്കുവെച്ചു. 'ബ്രീഫ് ഇമോഷന്‍' എന്ന് രേഖപ്പെടുത്തിയാണ് പണം ഈടാക്കിയത്.

   11 ഡോളാറാണ് കരഞ്ഞതിന് ആശുപത്രി ഈടാക്കിയത്. ഇന്ത്യന്‍ രൂപയില്‍ ഏകദേശം 815 രൂപയാണിത്. എന്നാല്‍ ആശുപത്രി അധികൃതരുടെ നടപടിയ്‌ക്കെതിരെ സമൂഹമാധ്യമത്തില്‍ രൂക്ഷവിമര്‍ശനമാണ് ഉയരുന്നത്.

   യുവതി ട്വിറ്ററില്‍ പങ്കുവെച്ച പോസ്റ്റിന് താഴെ ആശുപത്രി നടപടി അസംബന്ധമാണെന്നും അധിക്ഷേപിക്കുന്നതാണെന്നും കമന്റുകളായി ആളുകള്‍ കേഖപ്പെടുത്തുന്നുണ്ട്. ട്വീറ്റിന് രണ്ടു ലക്ഷത്തിലധികം ലൈക്കുകളും നൂറിലധികം കമന്റുമാണ് ലഭിച്ചത്.

   ഇതാണ് യുഎസിലെ ആരോഗ്യ സംവിധാനം എന്നും ആശുപത്രികള്‍ സ്വീകരിക്കുന്ന അനേകം വഴികളില്‍ ഏറ്റവും മികച്ച മാര്‍ഗങ്ങളിലൊന്നാണെന്നും കമന്റുകള്‍ ഉണ്ട്. ഏതായാലും കരച്ചിലിന് ബില്ല് ഈടാക്കിയ ആശുപത്രിയ്‌ക്കെതിരെ സമൂഹമാധ്യമത്തില്‍ വിമര്‍ശനം ഉയരുകയാണ്.
   Published by:Jayesh Krishnan
   First published:
   )}