• HOME
  • »
  • NEWS
  • »
  • buzz
  • »
  • 2000 DAIRY FARMERS JOIN HANDS AND DONATED RUPEES 1 LAKH TO RUN A SCHOOL IN ASSAM SAR

അസമിൽ സ്കൂളിന്റെ നടത്തിപ്പിന് കൈകോർത്ത് 2000 ക്ഷീരകർഷകർ; സംഭാവന നൽകിയത് ഒരു ലക്ഷം രൂപ

സ്കൂളിലെ താഴ്ന്ന ക്ലാസുകൾ 1986ൽ സർക്കാർ ഏറ്റെടുത്തിരുന്നു. “എന്നാൽ, ഹയർ സെക്കൻഡറി വിഭാ​ഗം സ‌ർക്കാ‍ർ ഏറ്റെടുത്തിട്ടില്ല. കടുത്ത സാമ്പത്തിക ബുദ്ധിമുട്ട് നേരിട്ടാണ് ക്ലാസുകൾ നടത്തി പോകുന്നത്.

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

  • Share this:
    അസമില്‍ സ്‌കൂളിന്റെ നടത്തിപ്പിനായി കൈകോര്‍ത്ത് 2000ഓളം ക്ഷീരകര്‍ഷകര്‍. ഇതുവരെ ഒരു സര്‍ക്കാര്‍ ഫണ്ടും ലഭിക്കാത്ത സ്‌കൂളിന്റെ ഹയര്‍ സെക്കന്‍ഡറി വിഭാഗം നടത്തുന്നതിനായാണ് ക്ഷീരകര്‍ഷകര്‍ സഹായവുമായി രംഗത്തെത്തിയത്. വില്‍ക്കുന്ന ഒരു ലിറ്റര്‍ പാലില്‍ നിന്ന് 15 പൈസ സംഭാവന നല്‍കാനാണ് അസമിലെ ഒരു സഹകരണ സംഘത്തിലെ ഏകദേശം 2,000ഓളം ക്ഷീരകര്‍ഷകര്‍ തീരുമാനിച്ചത്.

    ഈ സംരംഭത്തിലൂടെ ശേഖരിച്ച ഫണ്ട് മോറിഗാവ് ജില്ലയില്‍ സ്ഥിതി ചെയ്യുന്ന സംസ്ഥാനത്തെ ഏറ്റവും പഴയതും വലുതുമായ ക്ഷീരോല്‍പാദക സഹകരണ സംഘങ്ങളിലൊന്നായ സീതാജഖല മില്‍ക്ക് കോ-ഓപ്പറേറ്റീവ് സൊസൈറ്റി രണ്ട് ദിവസം മുമ്പ് സീതജാഖല ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് കൈമാറി. ഒരു ലക്ഷം രൂപയുടെ ചെക്കാണ് സഹകരണ സംഘം നല്‍കിയത്. സ്‌കൂളിന്റെ 11, 12 ക്ലാസുകളുടെ നടത്തിപ്പിനായാണ് തുക കൈമാറിയത്. ''ക്ഷീര കര്‍ഷകരുടെ മക്കളായ നാല് പേരും സ്‌കൂളിലെ പ്ലസ്ടു വിഭാഗം വിദ്യാര്‍ത്ഥികളാണ്.

    സ്‌കൂളിലെ താഴ്ന്ന ക്ലാസുകള്‍ 1986ല്‍ സര്‍ക്കാര്‍ ഏറ്റെടുത്തിരുന്നു. ''എന്നാല്‍, ഹയര്‍ സെക്കന്‍ഡറി വിഭാ?ഗം സര്‍ക്കാര്‍ ഏറ്റെടുത്തിട്ടില്ല. കടുത്ത സാമ്പത്തിക ബുദ്ധിമുട്ട് നേരിട്ടാണ് ക്ലാസുകള്‍ നടത്തി പോകുന്നത്. ക്ഷീര കര്‍ഷകരടങ്ങുന്ന രക്ഷിതാക്കള്‍ അവരുടെ വരുമാനത്തിന്റെ ഒരു ഭാഗം സംഭാവന നല്‍കി സ്‌കൂളിന്റെ നടത്തിപ്പിനെ സഹായിക്കാന്‍ മുന്നിട്ടിറങ്ങുകയായിരുന്നു,' സീതാജഖല മില്‍ക്ക് കോഓപ്പറേറ്റീവ് സൊസൈറ്റി ചെയര്‍മാന്‍ രഞ്ജിബ് ശര്‍മ്മ പിടിഐയോട് പറഞ്ഞു. ചര്‍ച്ചകള്‍ക്ക് ശേഷം രണ്ടായിരത്തിലധികം ക്ഷീരകര്‍കര്‍ ലിറ്ററിന് 15 പൈസ നിരക്കില്‍ സംഭാവന നല്‍കാന്‍ തീരുമാനിക്കുകയായിരുന്നു.

    ക്ഷീരകര്‍ഷകരുടെ പിന്തുണയോടെ, സീതാജഖല മില്‍ക്ക് കോഓപ്പറേറ്റീവ് സൊസൈറ്റി എല്ലാ വര്‍ഷവും സ്‌കൂളിലെ ഹയര്‍ സെക്കന്‍ഡറി വിഭാഗത്തിന് ഒരു ലക്ഷം രൂപ സംഭാവന നല്‍കാനും തീരുമാനിച്ചു. സര്‍ക്കാര്‍ സ്‌കൂള്‍ ഏറ്റെടുക്കുന്നത് വരെ ഈ സംഭാവന തുടരുമെന്നും ശര്‍മ്മ പറഞ്ഞു. സ്‌കൂളില്‍ അടിസ്ഥാന കൃഷി തുടങ്ങിയ തൊഴിലധിഷ്ഠിത കോഴ്‌സുകള്‍ ആരംഭിക്കാനും വിദ്യാര്‍ത്ഥികള്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

    മോറിഗാവിലെ ഗോഭ ആദിവാസി മേഖലയിലെ കുട്ടികള്‍ക്ക് ഗുണനിലവാരമുള്ള വിദ്യാഭ്യാസം നല്‍കാനുള്ള ശ്രമത്തില്‍ സര്‍ക്കാര്‍ മുന്നിട്ടറങ്ങണമെന്ന് വിദ്യാഭ്യാസ സ്ഥാപനത്തിന്റെ ഹെഡ്മാസ്റ്റര്‍ ഉത്തം ഡെക്ക അഭ്യര്‍ത്ഥിച്ചു. സാമ്പത്തിക സഹായത്തിന് ഞങ്ങളെ സഹായിച്ചതിന് സീതാജഖല പാല്‍ സഹകരണ സംഘത്തോട് നന്ദിയുണ്ട്. ഈ സംരംഭം സ്‌കൂളിനെ നിലനിര്‍ത്തുന്നതില്‍ വളരെയധികം സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

    മഹാമാരിയുടെ തുടക്കത്തില്‍ വളരെയധികം ബുദ്ധിമുട്ടുകള്‍ നേരിട്ടിരുന്ന മേഖലയാണ് ക്ഷീരവ്യവസായം. എന്നാല്‍ ഇപ്പോള്‍ സ്ഥിതി ക്രമേണ മെച്ചപ്പെട്ടുവരികയാണെന്നും ശര്‍മ പറഞ്ഞു.

    കോവിഡ് പശ്ചാത്തലത്തില്‍ കേരളത്തില്‍ ലോക്ക് ഡൌണ്‍ ഏര്‍പ്പെടുത്തിയതിനാല്‍ മില്‍മയുടെ പാല്‍ വില്‍പ്പനയും മറ്റും വലിയ തോതില്‍ കുറഞ്ഞിരുന്നു. ക്ഷീര കര്‍ഷകര്‍ പാലക്കാട് പാല്‍ ഒഴിച്ചു കളയുന്ന സ്ഥിതി വരെയുണ്ടായി. ഈ സാഹചര്യത്തില്‍ കൊച്ചി, തൃശൂര്‍ എന്നിവിടങ്ങളില്‍ മില്‍മ പാല്‍ നേരിട്ടെത്തിച്ചു നല്‍കുന്ന പദ്ധതിയ്ക്ക് തുടക്കം കുറിച്ചിരുന്നു.
    Published by:Sarath Mohanan
    First published:
    )}